ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ ബ്ലൂടൂത്ത് സ്പീക്കറുകൾക്കുള്ള മികച്ച ഓഫറുകൾ
Photo Credit: JBL
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 -ൽ ജെബിഎൽ സ്പീക്കറുകൾക്ക് വിലക്കുറവ്.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ ജനപ്രിയ ഗാഡ്‌ജെറ്റുകളിൽ പലതും വിലക്കുറവിൽ ലഭ്യമാണ്. ഇതിൽ നിരവധി ഓഡിയോ പ്രൊഡക്റ്റുകളും ഉൾപ്പെടുന്നു. നേരിട്ടുള്ള വിലക്കുറവിനു പുറമേ ക്യാഷ്ബാക്ക് ഡീലുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ഇഎംഐ ഓപ്ഷനുകൾ എന്നിവയും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ജനുവരി 16, വെള്ളിയാഴ്ച ആരംഭിച്ച ഈ സെയിൽ ജനുവരി 26-ന് ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം ആചരിക്കുന്നതിൻ്റെ ഭാഗമായാണ് നടന്നു കൊണ്ടിരിക്കുന്നത്. എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സെയിലിനിടെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടുകൾ ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് 12.5 ശതമാനം വരെ കിഴിവു ലഭിക്കുമ്പോൾ പ്രൈം മെമ്പർഷിപ്പ് ഇല്ലാത്തവർക്ക് അതേ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ആസ്വദിക്കാനാകും. ബ്ലൂടൂത്ത് സ്പീക്കറുകളും സൗണ്ട്ബാറുകളും ഉൾപ്പെടെ വിവിധ പ്രൊഡക്റ്റുകൾക്ക് ഈ ഓഫറുകൾ ബാധകമാണ്. കിഴിവുകളും ഓഫറുകളും ഒരുമിച്ച് ഉപയോഗിച്ച്, നിലവിലുള്ള വിൽപ്പനയ്ക്കിടെ തിരഞ്ഞെടുത്ത ഓഡിയോ ഉപകരണങ്ങൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെ ലാഭിക്കാൻ കഴിയും.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ പണം ലാഭിക്കാനുള്ള നിരവധി മാർഗങ്ങളുണ്ട്. ലിസ്റ്റു ചെയ്ത ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് നേരിട്ടുള്ള വിലക്കുറവുകൾ ആസ്വദിക്കാം, കൂടാതെ ചില പ്രൊഡക്റ്റുകൾക്ക് എക്സ്ചേഞ്ച് ബോണസും ലഭിക്കും. തിരഞ്ഞെടുത്ത വാങ്ങലുകളിൽ ക്യാഷ്ബാക്ക് ഓഫർ ലഭ്യമാണ്. കൂടാതെ, ആമസോൺ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും നൽകുന്നു.
ഈ വിൽപ്പനയിൽ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് വലിയ ആനുകൂല്യം ലഭിക്കുന്നു. പ്രൈം അംഗങ്ങൾക്ക് 12.5 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും, അതേസമയം പ്രൈം മെമ്പർഷിപ്പ് ഇല്ലാത്തവർക്ക് 10 ശതമാനം കിഴിവും ലഭിക്കും. ഈ ഓഫറുകൾ പ്രീമിയം ഓഡിയോ ഉൽപ്പന്നങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നു. താഴെ സൂചിപ്പിച്ച അന്തിമ വിലകളിൽ ഡിസ്കൗണ്ട്, ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ ഇതിനകം തന്നെ ഉൾപ്പെടുന്നു.
കുറഞ്ഞ വിലയ്ക്ക് മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ ആഗ്രഹിക്കുന്നവർക്ക് ഈ സെയിൽ സമയത്ത് നല്ല ഡീലുകൾ കണ്ടെത്താൻ കഴിയും. യഥാർത്ഥത്തിൽ 26,999 രൂപ വിലയുണ്ടായിരുന്ന JBL ചാർജ് 6 ഇപ്പോൾ 19,999 രൂപയ്ക്ക് ലഭ്യമാണ്. മറ്റൊരു പ്രധാന ആകർഷണം ബോട്ട് സ്റ്റോൺ ലക്‌സാണ്. ഇതിൻ്റെ വില 24,990 രൂപയിൽ നിന്ന് 9,999 രൂപയായി കുറഞ്ഞു.
സോണി അൾട്ട് ഫീൽഡ് 5 കുറഞ്ഞ വിലയായി 22,999 രൂപയ്ക്കു ലഭ്യമാണ്, ഇതിൻ്റെ യഥാർത്ഥ വില 35,990 രൂപ ആയിരുന്നു. പ്രീമിയം ബ്രാൻഡായ മാർഷൽ മിഡിൽടൺ II അതിന്റെ യഥാർത്ഥ വിലയായ 31,999 രൂപയ്ക്ക് പകരം 24,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ബജറ്റ് ഫ്രണ്ട്ലി പ്രൊഡക്റ്റുകൾ വാങ്ങുന്നവർക്കും ആകർഷകമായ ഡീലുകൾ കണ്ടെത്താനാകും. ട്രൈബിറ്റ് സ്റ്റോംബോക്‌സ് 9,999 രൂപയ്ക്ക് ലഭ്യമാണ്, ഇതിൻ്റെ യഥാർത്ഥ വില13,999 രൂപ ആയിരുന്നു. ട്രിബിറ്റ് പോക്കറ്റ്ഗോയുടെ വില 3,999 രൂപയിൽ നിന്ന് സെയിലിൽ 2,199 രൂപയായി കുറഞ്ഞു. ഷവോമി സൗണ്ടിൻ്റെ വില 6,999 രൂപയ്ക്ക് പകരം 3,299 രൂപയായി.
മറ്റ് താങ്ങാനാവുന്ന ഓപ്ഷനുകളിൽ ജെബിഎൽ ഗോ 3-യുടെ വില 3,999 രൂപയിൽ നിന്നും 2,199 രൂപയായി കുറഞ്ഞു. 3,999 രൂപ വിലയുള്ള പോർട്രോണിക്‌സ് സൗണ്ട് ഡ്രം പി 1,799 രൂപയ്ക്കും 2,999 രൂപ വിലയുള്ള മിവി റോം 2 വെറും 749 രൂപയ്ക്കും ലഭ്യമാണ്.
ces_story_below_text
പരസ്യം
പരസ്യം
Realme Neo 8 Launched With Snapdragon 8 Gen 5 Chip, 8,000mAh Battery: Price, Features