ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ പ്രീമിയം ലാപ്ടോപ്പുകൾക്കുള്ള മികച്ച ഡീലുകൾ അറിയാം
Photo Credit: HP
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ വിൽപ്പനയിൽ പ്രൈം അംഗങ്ങൾക്ക് 12.5 ശതമാനം വരെ ബാങ്ക് കിഴിവ് ലഭിക്കും.
ജനുവരി 16, വെള്ളിയാഴ്ച എല്ലാ ഉപയോക്താക്കൾക്കുമായി ആരംഭിച്ച ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ഇപ്പോഴും തുടർന്നു കൊണ്ടിരിക്കയാണ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ആരംഭിച്ച സെയിൽ വിവിധ പ്രൊഡക്റ്റുകളിൽ വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട്‌ഫോണുകൾ, ഇയർബഡുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ടിവികൾ, ഗെയിമിംഗ് കൺസോളുകൾ, വീട്ടുപകരണങ്ങൾ, പേഴ്സണൽ ഇലക്ട്രോണിക്‌സ് എന്നിവയിൽ ഷോപ്പർമാർക്ക് മികച്ച ഡീലുകൾ കണ്ടെത്താൻ കഴിയും. ജോലി, പഠനം അല്ലെങ്കിൽ ക്രിയേറ്റീവായ ഉപയോഗം എന്നിവയ്ക്കായി പ്രീമിയം ലാപ്‌ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഈ സെയിൽ വളരെ പ്രയോജനകരമാണ്. എച്ച്പി, ലെനോവോ, അസൂസ്, ഡെൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ മുൻനിര ലാപ്‌ടോപ്പ് ബ്രാൻഡുകൾ സെയിലിൽ ശ്രദ്ധേയമായ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വിലകൾക്ക് പുറമേ, വാങ്ങുന്നവരുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ബാങ്ക് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഒരു പുതിയ ലാപ്ടോപ് വാങ്ങാനോ നിലവിലുള്ളത് അപ്ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.
മറ്റ് ആമസോൺ സെയിൽ ഇവന്റുകളെപ്പോലെ, ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലും മൂന്ന് പ്രധാനപ്പെട്ട ഓഫറുകളുമായാണ് വരുന്നത്. ആദ്യത്തേത് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ നേരിട്ടുള്ള കിഴിവാണ്, ഇത് പ്രൊഡക്റ്റ് ലിസ്റ്റിംഗ് പേജിൽ വ്യക്തമായി കാണിച്ചിരിക്കുന്നു. ഈ കിഴിവുകൾ എല്ലാ വിഭാഗങ്ങൾക്കും ബാധകമാണ് കൂടാതെ വിൽപ്പന കാലയളവിൽ ഇതെല്ലാ ഉപയോക്താക്കൾക്കും ലഭ്യവുമാണ്.
നേരിട്ടുള്ള വിലക്കുറവുകൾക്ക് പുറമേ, ആമസോൺ ബാങ്ക് അടിസ്ഥാനമാക്കിയ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകൾക്ക് 10 ശതമാനം വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും, അതേസമയം പ്രൈം അംഗങ്ങൾക്ക് 12.5 ശതമാനം വരെയും ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, ചില ഉൽപ്പന്നങ്ങൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകളിൽ എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയും.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ നിരവധി ലാപ്ടോപ്പുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. എച്ച്പി ഓമ്‌നിബുക്ക് 5-ൻ്റെ ലിസ്റ്റ് വില 85,965 രൂപയാണെങ്കിലും ആമസോൺ സെയിലിൽ 70,999 രൂപയ്ക്ക് ലഭ്യമാണ്. മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 11-നും വിലക്കുറവുണ്ട്. ഇതിൻ്റെ യഥാർത്ഥ വിലയായ 1,18,999 രൂപയ്ക്ക് പകരം സെയിലിൽ 1,12,990 രൂപയ്ക്ക് വാങ്ങാൻ കഴിയും. എച്ച്പിയുടെ മറ്റൊരു ഓപ്ഷനായ എച്ച്പി 15 ലാപ്‌ടോപ്പിന് വലിയ കിഴിവുണ്ട്. ഇതു സെയിലിൽ 63,990 രൂപയ്ക്കാണു വിൽക്കുന്നത്. യഥാർത്ഥത്തിൽ ഇതിന് 83,034 രൂപ വിലയുണ്ട്.
അസൂസ് വിവോബുക്ക് S14-ൻ്റെ വില 1,08,990 രൂപയിൽ നിന്ന് കുറഞ്ഞ് 83,990 രൂപയ്ക്ക് ലഭ്യമാണ്. ലെനോവോ യോഗ സ്ലിം 7-ൻ്റെ വിലയും ഗണ്യമായി കുറഞ്ഞു. 1,13,290 രൂപ ലിസ്റ്റ് വിലയുണ്ടായിരുന്ന ഇതിപ്പോൾ 76,990 രൂപയ്ക്കാണു വിൽക്കുന്നത്. ഡെൽ ഇൻസ്പിറോൺ 7440 ലാപ്ടോപ്പും സെയിലിൻ്റെ ഭാഗമാണ്, അതിന്റെ വില 1,03,634 രൂപയിൽ നിന്ന് 77,990 രൂപയായി കുറഞ്ഞിട്ടുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
Realme Neo 8 Launched With Snapdragon 8 Gen 5 Chip, 8,000mAh Battery: Price, Features