മോട്ടോ G67, മോട്ടോ G77 ഫോണുകൾ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ചിപ്പ്, മെമ്മറി, ക്യാമറ സവിശേഷതകൾ പുറത്ത്

മോട്ടോ G67, മോട്ടോ G77 എന്നിവ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; പ്രധാന സവിശേഷതകൾ പുറത്ത്

മോട്ടോ G67, മോട്ടോ G77 ഫോണുകൾ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ചിപ്പ്, മെമ്മറി, ക്യാമറ സവിശേഷതകൾ പുറത്ത്

Photo Credit: Motorola

മോട്ടോ G67, മോട്ടോ G77 എന്നിവയ്ക്ക് ലെതർ ടെക്സ്ചർ ചെയ്ത ബാക്ക് പാനൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഹൈലൈറ്റ്സ്
  • മോട്ടോ G67-ൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഉണ്ടാവുക
  • 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായി മോട്ടോ G77 ലോഞ്ച് ചെയ്തേക്കും
  • മോട്ടോ G67-ന് ഡൈമൻസിറ്റി 6300 ചിപ്പ്സെറ്റ് കരുത്തു നൽകും
പരസ്യം

മോട്ടറോള തങ്ങളുടെ ജി സീരീസിൻ്റെ ഭാഗമായി മോട്ടോ G67, മോട്ടോ G77 എന്നീ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ ഉടനെ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ഈ ഫോണുകൾ ഒരു ഗ്രീക്ക് റീട്ടെയിൽ വെബ്‌സൈറ്റിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒഫീഷ്യൽ ലോഞ്ചിന് മുന്നോടിയായി ഫോണിൻ്റെ പ്രധാന സവിശേഷതകൾ ഈ ലിസ്റ്റിങ്ങിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ലീക്കായ വിശദാംശങ്ങൾ അനുസരിച്ച്, രണ്ട് ഫോണുകളിലും AMOLED ഡിസ്‌പ്ലേ ഉണ്ടായേക്കാം. 6nm മീഡിയടെക് ഡൈമെൻസിറ്റി പ്രോസസ്സറുകളാണ് ഈ ഫോണുകൾക്കു കരുത്തു നൽകുകയെന്നും പറയപ്പെടുന്നു. ലിസ്റ്റിംഗുകളിൽ ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടും പരാമർശിക്കുന്നുണ്ട്. രണ്ട് മോഡലുകളും നിരവധി സവിശേഷതകൾ ഒരു പോലെ പങ്കിടുന്നുണ്ടെങ്കിലും, പല വ്യത്യാസങ്ങളുമുണ്ട്. മോട്ടോ G77 ശക്തമായ പെർഫോമൻസ് ഹാർഡ്‌വെയറും കൂടുതൽ നൂതനമായ ക്യാമറ ഫീച്ചറുകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം മോട്ടോ G67 കൂടുതൽ താങ്ങാനാവുന്ന വിലയുള്ള ഫോണായിരിക്കാം. ഫുൾ പ്രൊഡക്റ്റ് പേജുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് മോട്ടറോള സമീപഭാവിയിൽ തന്നെ ഈ സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുമെന്നാണ്.

മോട്ടോ G67, മോട്ടോ G77 എന്നിവയിൽ പ്രതീക്ഷിക്കുന്ന ചിപ്പ്, മെമ്മറി, ക്യാമറ സവിശേഷതകൾ:

ഗ്രീക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റിലെ ലിസ്റ്റിംഗുകൾ മോട്ടറോളയുടെ വരാനിരിക്കുന്ന മോട്ടോ G67, മോട്ടോ G77 സ്മാർട്ട്‌ഫോണുകളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നു. പ്രൊഡക്റ്റ് പേജ് അനുസരിച്ച്, മോട്ടോ G67 മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ 4GB റാമുമായി വന്നേക്കാം. സോണി LY T-600 സെൻസറുള്ള 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയാണ് ഫോണിലുണ്ടാവുക.

മറുവശത്ത്, മോട്ടോ G77-ൽ അൽപ്പം ശക്തമായ ഹാർഡ്‌വെയറുണ്ടാകും. 8 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റ് ഇതിന് കരുത്ത് പകർന്നേക്കും. ഈ മോഡലിലെ മെയിൻ ക്യാമറ 108 മെഗാപിക്സൽ സെൻസർ ആയിരിക്കും, ഇത് മോട്ടോ G67-നെ അപേക്ഷിച്ച് ഹൈ ഇമേജ് റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. ഈ ഹാർഡ്‌വെയർ വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നത് മോട്ടോ G67 ബജറ്റ്-കേന്ദ്രീകൃത ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതായിരിക്കാമെന്നാണ്, അതേസമയം മോട്ടോ G77 മിഡ്-റേഞ്ച് വിഭാഗത്തിനായും രൂപകൽപ്പന ചെയ്‌തതായിരിക്കും.

ഈ വ്യത്യാസങ്ങൾ മാറ്റി നിർത്തിയാൽ, രണ്ട് സ്മാർട്ട്‌ഫോണുകളും മിക്ക സവിശേഷതകളും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോ G67, മോട്ടോ G77 എന്നിവ 6.8 ഇഞ്ച് എക്‌സ്ട്രീം അമോലെഡ് ഡിസ്‌പ്ലേയുമായി വരുമെന്ന് ലിസ്റ്റിംഗുകൾ സൂചിപ്പിക്കുന്നു. സ്‌ക്രീൻ റെസല്യൂഷൻ 1,272×2,772 പിക്‌സലുകളായി പട്ടികപ്പെടുത്തിയിരിക്കുന്നു, ഇതിനു 120Hz റിഫ്രഷ് റേറ്റും 5,000nits വരെ പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കാം, ഫ്രണ്ട് ക്യാമറയ്‌ക്കായി ഒരു സെൻ്റേർഡ് പഞ്ച്-ഹോൾ കട്ട്ഔട്ടും കാണിച്ചിരിക്കുന്നു.

രണ്ട് ഫോണുകളിലും 6nm മീഡിയടെക് പ്ലാറ്റ്‌ഫോമുകളിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡൈമെൻസിറ്റി 6300, ഡൈമെൻസിറ്റി 6400 പ്രോസസ്സറുകൾ കോർടെക്സ്-A76, കോർടെക്സ്-A55 സിപിയു കോറുകളുടെ മിക്സും ഗ്രാഫിക്സിനായി മാലി-G57 MC2 ജിപിയുവും ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.

രണ്ട് മോഡലുകളിലും സ്റ്റോറേജ് ഓപ്ഷനുകൾ ഒരുപോലെയാണെന്ന് കരുതുന്നു. ഓരോ ഫോണിലും 128GB യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജും ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട് വഴി 2TB വരെയുള്ള മൈക്രോ എസ്ഡി കാർഡുകൾക്കുള്ള പിന്തുണയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലിസ്റ്റിംഗിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ മോട്ടോ G67 ഇ-സിമിനെയും പിന്തുണച്ചേക്കാം.

രണ്ട് ഫോണുകളും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ മോട്ടറോളയുടെ ഹലോ യുഐയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയിൻ സെൻസർ ഒഴികെയുള്ള ക്യാമറ സെറ്റപ്പും സമാനമാണ്, 8 മെഗാപിക്സൽ അൾട്രാ-വൈഡ് റിയർ ക്യാമറയും 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ടാകും. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇവയിലുണ്ടായേക്കാം.

മോട്ടോ G67, മോട്ടോ G77 എന്നിവയിൽ പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകൾ:

മോട്ടോ G67, മോട്ടോ G77 എന്നീ രണ്ട് സ്മാർട്ട്‌ഫോണുകളിലും 5,200mAh ബാറ്ററി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് മോഡലുകളിലും 30W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് ലിസ്റ്റിംഗുകളിൽ പരാമർശിക്കുന്നുണ്ട്. കണക്റ്റിവിറ്റി സവിശേഷതകളും ഒരുപോലെയായിരിക്കും. 5G, 4G VoLTE നെറ്റ്‌വർക്കുകൾക്കുള്ള പിന്തുണ, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.4, GLONASS ഉള്ള GPS, ഒരു USB ടൈപ്പ്-C പോർട്ട്, NFC എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബയോമെട്രിക് സുരക്ഷയ്ക്കായി രണ്ട് ഫോണുകളിലും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും വരാൻ സാധ്യതയുണ്ട്.

ഡിസൈനിന്റെ കാര്യത്തിൽ, മോട്ടോ G67, മോട്ടോ G77 എന്നിവയ്ക്ക് ലെതർ ടെക്സ്ചർഡ് ബാക്ക് പാനൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിയർ ക്യാമറ സജ്ജീകരണം അരികുകളിൽ ചെറുതായി ചുരുങ്ങിയ തരത്തിലുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ കാണിച്ചിരിക്കുന്നു. ഡിസ്പ്ലേ ഡിസൈനിൽ നാല് വശങ്ങളിലുമുള്ള ചെറിയ വളവുകൾ ഉൾപ്പെട്ടേക്കാം. ലിസ്റ്റിംഗുകൾ അനുസരിച്ച്, രണ്ട് ഫോണുകൾക്കും IP64 റേറ്റിംഗ് ഉണ്ടായിരിക്കാം. അവ MIL-STD-810H ഡ്യുറബിലിറ്റി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

രണ്ട് മോഡലുകളുടെയും ലിസ്റ്റുചെയ്ത അളവുകൾ 164.2x77.4x7.33mm ആണ്, ഭാരം ഏകദേശം 179 ഗ്രാം ആണെന്ന് സൂചിപ്പിച്ചിരിക്കുന്നു. ഈ വിവരങ്ങൾ മോട്ടറോളയിൽ നിന്ന് നേരിട്ട് വരുന്നതല്ല, ഓൺലൈൻ റീട്ടെയിലറിൽ നിന്നാണ് എന്നതിനാൽ, ലോഞ്ച് ചെയ്യുമ്പോൾ അന്തിമ സവിശേഷതകൾ വ്യത്യസ്തമായിരിക്കും. ലിസ്റ്റിംഗുകൾ സൂചിപ്പിക്കുന്നത് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്നാണ്.

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 2025 അവസാനത്തോടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി മന്ദഗതിയിൽ; വിലവർദ്ധനവും ആവശ്യക്കുറവും പ്രധാന കാരണമെന്നു റിപ്പോർട്ടുകൾ
  2. മൈക്രോവേവ് ഓവനുകൾക്കു വമ്പൻ വിലക്കിഴിവ്; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ലെ ഓഫറുകൾ അറിയാം
  3. ഡബിൾ ഡോർ ഫ്രിഡ്ജ് വാങ്ങാനിതു സുവർണാവസരം; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ലെ ഓഫറുകൾ അറിയാം
  4. മികച്ച ലേസർ പ്രിൻ്ററുകൾ 20,000 രൂപയിൽ താഴെ വിലയ്ക്ക്; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ലെ ഓഫറുകൾ അറിയാം
  5. മോട്ടോ G67, മോട്ടോ G77 ഫോണുകൾ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ചിപ്പ്, മെമ്മറി, ക്യാമറ സവിശേഷതകൾ പുറത്ത്
  6. ടോപ് ലോഡിങ്ങ് വാഷിങ്ങ് മെഷീനുകൾ വമ്പൻ വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഓഫറുകൾ അറിയാം
  7. വമ്പൻ ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ മികച്ച വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഓഫറുകൾ അറിയാം
  8. സ്‌മാർട്ട്ഫോൺ വിപണിയിലേക്ക് ഹോണറിൻ്റെ മെലിഞ്ഞ സുന്ദരിയുടെ എൻട്രി; ഹോണർ മാജിക് 8 പ്രോ എയർ ലോഞ്ചിങ്ങ് പൂർത്തിയായി
  9. ഹോണറിൻ്റെ സ്പെഷ്യൽ എഡിഷൻ ഫോൺ എത്തി; ഹോണർ മാജിക് 8 RSR പോർഷെ ഡിസൈൻ ലോഞ്ച് ചെയ്തു
  10. 10,000 രൂപയിൽ താഴ്ന്ന വിലക്ക് മികച്ച ഓൾ-ഇൻ-വൺ പ്രിൻ്ററുകൾ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഓഫറുകൾ അറിയാം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »