ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ ഗെയിമിങ്ങ് ലാപ്ടോപ്പുകൾക്കുള്ള മികച്ച ഓഫർ ഡീലുകൾ
Photo Credit: Asus
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ലെനോവോ, എച്ച്പി, അസൂസ്, തുടങ്ങിയവരുടെ ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്ക് കിഴിവുകൾ ലഭിക്കും.
2026-ലെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ എല്ലാ ആമസോൺ ഉപയോക്താക്കൾക്കുമായി ആരംഭിച്ചിട്ട് മൂന്നു ദിവസത്തിലധികമായി. കമ്പനിയുടെ ഈ വർഷത്തെ ആദ്യത്തെ വലിയ സെയിൽ ഇവൻ്റാണിത്. നിരവധി പ്രൊഡക്റ്റ് കാറ്റഗറിയിൽ ആകർഷകമായ ഡീലുകൾ ഇതിൽ ഉൾപ്പെടുന്നു. നിത്യോപയോഗ സാധനങ്ങളിൽ മാത്രമല്ല, ഗെയിമിംഗ് ലാപ്‌ടോപ്പുകളിലും ഷോപ്പർമാർക്ക് കിഴിവുകൾ ആസ്വദിക്കാം. ഒരു മിഡ്-റേഞ്ച് ലാപ്‌ടോപ്പോ, അതിലും ഉയർന്ന മോഡലോ തിരയുന്നവർക്ക്, ഈ സെയിലിൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ ഉൾപ്പെടുന്നു. എംഎസ്ഐ, അസ്യൂസ്, ഏസർ, എച്ച്പി, ലെനോവ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ ഈ സെയിലിൻ്റെ ഭാഗമാണ്. മികച്ച പെർഫോമൻസ് ലാപ്‌ടോപ്പുകൾ വാങ്ങുന്നവർക്ക് ലാഭമുണ്ടാക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. മികച്ച സവിശേഷതകളുള്ള നിരവധി മോഡലുകൾ വിൽപ്പനയിൽ ഉൾപ്പെടുന്നു. അതിനാൽ ഗെയിമർമാർക്കും ടെക് പ്രേമികൾക്കും തങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാം. വിലക്കുറവിനു പുറമെ എക്സ്ചേഞ്ച് ഡീലുകളും അധിക ആനുകൂല്യങ്ങളും ഓഫറുകളിൽ ഉൾപ്പെട്ടേക്കാം. ലാപ്‌ടോപ്പ് അപ്‌ഗ്രേഡ് ചെയ്യാനോ പുതിയതു വാങ്ങാനോ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു വിലപ്പെട്ട അവസരമാണ് ഈ സെയിൽ.
ആമസോണിന്റെ എല്ലാ പ്രധാന സെയിൽ ഇവൻ്റുകളെയും പോലെ, ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ ലാഭമുണ്ടാക്കാൻ ഒന്നിലധികം മാർഗങ്ങൾ ഉപയോക്താക്കൾക്കു ലഭിക്കും. പ്ലാറ്റ്‌ഫോമിൽ മൂന്ന് പ്രധാന തരം വിലക്കിഴിവുകൾ ലഭ്യമാണ്. ആദ്യത്തേത് നേരിട്ടുള്ള കിഴിവാണ്, ഇത് നിരവധി ഉൽപ്പന്നങ്ങൾക്കു ബാധകമാണ്. കൂടാതെ, ഇതു സാധാരണയായി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന തരത്തിൽ ചുവന്ന ലേബലിൽ അടയാളപ്പെടുത്തിയിരിക്കും. ഇതിനുപുറമെ, വിൽപ്പനയിൽ പ്രത്യേക ബാങ്ക് ഓഫറുകളും ഉൾപ്പെടുന്നു. എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകളിൽ 10 ശതമാനം വരെ കിഴിവ് ലഭിക്കും, പ്രൈം അംഗങ്ങൾക്ക്, 12.5 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
രണ്ടാമതായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളിൽ നിന്നു ലാഭമുണ്ടാക്കാം. ഇതിലൂടെ വാങ്ങുന്നവർക്ക് അധിക പലിശയില്ലാതെ അവരുടെ പേയ്‌മെന്റുകൾ പ്രതിമാസ തവണകളായി വിഭജിക്കാൻ കഴിയും, ഇത് വിലകൂടിയ പ്രൊഡക്റ്റുകൾ വാങ്ങുന്നത് എളുപ്പമാക്കുന്നു. മൂന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്ത ഇനങ്ങളിലുള്ള എക്‌സ്‌ചേഞ്ച് ഓഫറുകളാണ്. ഉപയോക്താക്കൾക്ക് പഴയ ഡിവൈസ് നൽകി പുതിയതു സ്വന്തമാക്കാൻ കഴിയും. ഈ ഓഫറുകളിലൂടെ ഗാഡ്‌ജെറ്റുകൾ അപ്‌ഗ്രേഡ് ചെയ്യുന്ന ഉപയോക്താക്കൾക്കും പുതിയ ഉപകരണങ്ങൾ വാങ്ങുന്നവർക്കും ലാഭമുണ്ടാക്കാൻ കഴിയും. നേരിട്ടുള്ള ഓഫറുകൾ, ബാങ്ക് ഡീലുകൾ, ഇഎംഐകൾ, എക്സ്ചേഞ്ച് സ്കീമുകൾ എന്നിവയെല്ലാം ഉപയോഗിക്കാം.
നിരവധി ഗെയിമിംഗ് ലാപ്‌ടോപ്പുകൾ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, ഇത് വാങ്ങുന്നവർക്ക് സെയിൽ സമയത്ത് നല്ലൊരു തുക ലാഭിക്കാൻ അവസരം നൽകുന്നു. MSI തിൻ A15-ന്റെ യഥാർത്ഥ വില 78,990 രൂപയാണ്, സെയിലിൽ ഇതിൻ്റെ വില 56,490 രൂപയായി കുറയുന്നു. സാധാരണയായി 83,990 രൂപ വിലയുള്ള അസൂസ് TUF A15 ലാപ്ടോപ്പ് 64,990 രൂപ വിലയിൽ ലഭ്യമാണ്.
ഏസർ നെട്രോ V15-ന്റെ ലിസ്റ്റ് വില 98,799 രൂപയാണ്, എന്നാൽ സെയിൽ സമയത്ത് ഇത് 74,900 രൂപയ്ക്ക് വാങ്ങാനാകും. HP വിക്റ്റസിൻ്റെ ലിസ്റ്റ് വില 1,24,319 രൂപയും സെയിൽ വില 99,990 രൂപയുമാണ്. യഥാർത്ഥത്തിൽ 1,49,990 രൂപ വിലയുള്ള അസൂസ് ഗെയിമിങ്ങ് V16 ഇപ്പോൾ 1,09,990 രൂപയ്ക്ക് ലഭ്യമാണ്. ലെനോവോ LOQ 1,62,090 രൂപയ്ക്ക് ലിസ്റ്റ് ചെയ്തതിനു സെയിലിലെ വില 1,15,990 രൂപയാണ്.
ces_story_below_text
പരസ്യം
പരസ്യം
Rockstar Games Said to Have Granted a Terminally Ill Fan's Wish to Play GTA 6
Oppo K15 Turbo Series Tipped to Feature Built-in Cooling Fans; Oppo K15 Pro Model Said to Get MediaTek Chipset