വെയറബിൾസ് വമ്പൻ വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ലെ ഡീലുകൾ അറിയാം
Photo Credit: Samsung
ആമസോൺ റിപ്പബ്ലിക് ഡേ 2026: വെയറബിൾ പ്രോഡക്റ്റുകൾക്കുള്ള മികച്ച ഓഫറുകൾ ഇവയാണ്
ജനുവരി 16 മുതൽ ഇന്ത്യയിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കാൻ ആമസോൺ ഒരുങ്ങുകയാണ്. കമ്പനിയുടെ ഈ വർഷത്തെ ആദ്യത്തെ വലിയ സെയിൽ ഇവൻ്റാണിത്. നിരവധി ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ വമ്പൻ വിലക്കുറവ് ഈ സെയിലിൽ ലഭ്യമാകും. ഈ സെയിലിനിടെ സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, TWS ഇയർഫോണുകൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ മികച്ച ഓഫറുകൾ കണ്ടെത്താൻ കഴിയും. നിരവധി ജനപ്രിയ ബ്രാൻഡുകൾ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇവന്റിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു, നിരവധി ഉൽപ്പന്നങ്ങൾ അവയുടെ പതിവ് നിരക്കുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. പുതിയ സ്മാർട്ട് വാച്ച് അല്ലെങ്കിൽ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകൾ വാങ്ങാൻ പദ്ധതിയിടുന്ന ആളുകൾക്ക്, ഈ സെയിൽ കാലയളവിൽ വളരെ കുറഞ്ഞ വിലയ്ക്ക് അവ വാങ്ങാൻ അവസരമുണ്ട്. സ്മാർട്ട് വെയറബിളുകൾക്ക് 60 ശതമാനം വരെ കിഴിവുകൾ ലഭിക്കുമെന്ന് ആമസോൺ സ്ഥിരീകരിച്ചു. ബജറ്റ്, പ്രീമിയം റേഞ്ച് പ്രൊഡക്റ്റുകളിലെല്ലാം ഈ ഡീലുകൾ ലഭ്യമാകും.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്ന് സാംസങ്ങ് ഗാലക്‌സി വാച്ച് 6 ക്ലാസിക് ആയിരിക്കും. ആമസോണിൽ, ഈ സ്മാർട്ട് വാച്ചിന്റെ ലിസ്റ്റ് ചെയ്ത വില 50,990 രൂപയാണ്, എന്നാൽ സെയിൽ സമയത്ത് ഇത് വെറും 14,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. കുറഞ്ഞ വിലയ്ക്ക് പ്രീമിയം റേഞ്ചിലുള്ള സ്മാർട്ട് വാച്ച് തിരയുന്ന ഉപഭോക്താക്കളെ ഈ ഡീൽ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ട്രൂ വയർലെസ് (TWS) ഇയർബഡ്‌സ് വാങ്ങാൻ പദ്ധതിയിടുന്ന ആളുകൾക്ക് വൺപ്ലസ് ബഡ്സ് 4 ഒരു ഓപ്ഷനാണ്. ഈ ഇയർബഡുകൾ 5,999 രൂപ വിലയിലാണ് പുറത്തിറക്കിയത്, എന്നാൽ സെയിൽ സമയത്ത് അവ ആമസോണിൽ 4,999 രൂപയ്ക്ക് ലഭ്യമാകും.
വിലക്കുറവുകൾക്കൊപ്പം, ആമസോൺ എക്സ്ട്രാ ബാങ്ക് ഓഫറുകളും നൽകും. HDFC ക്രെഡിറ്റ് കാർഡ് EMI ഉപയോഗിച്ചു വാങ്ങുന്നവർക്ക് 4,500 രൂപ വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും, അതേസമയം IDFC ഫസ്റ്റ് ബാങ്ക് EMI ഉപയോഗിക്കുന്നവർക്ക് 4,000 രൂപ വരെയും കിഴിവുണ്ട്. യെസ് ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് EMI പേയ്‌മെന്റുകളിൽ 7.5 ശതമാനവും ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് നേടാനാകും. ആമസോൺ പ്രൈം അംഗങ്ങൾക്ക് സെയിൽ സമയത്ത് നിരവധി സ്മാർട്ട് വാച്ചുകളിലും TWS ഇയർഫോണുകളിലും എക്സ്ചേഞ്ച് ഡീലുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും.
50,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്‌ത സാംസങ്ങ് ഗാലക്‌സി വാച്ച് 6 ക്ലാസിക്, സെയിലിൽ 14,999 രൂപയ്ക്ക് ലഭ്യമാണ്. അമേസ്‌ഫിറ്റ് ബാലൻസിന്റെ യഥാർത്ഥ വില 30,999 രൂപയും സെയിലിലെ വില 12,749 രൂപയുമാണ്. വാവെയ് വാച്ച് ഫിറ്റ് 4-ൻ്റെ ലിസ്റ്റ് വില 18,999 രൂപയാണ്, ഇതു 12,999 രൂപയായി സെയിലിൽ കുറഞ്ഞിട്ടുണ്ട്. 19,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്‌തവൺപ്ലസ് വാച്ച് 2R-ൻ്റെ വില 13,999 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം നോയ്‌സ് പ്രോ 6-ൻ്റെ വില 8,999 രൂപയിൽ നിന്ന് 6,499 രൂപയായും കുറഞ്ഞു.
അമേസ്‌ഫിറ്റ് ആക്റ്റീവ് 2-ൻ്റെ യഥാർത്ഥ വില 21,999 രൂപയാണെങ്കിലും, ഇതു 9,999 രൂപയ്ക്ക് ലഭ്യമാണ്. ഇയർബഡ്‌സ് വിഭാഗത്തിൽ, 5,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്‌ത വൺപ്ലസ് ബഡ്‌സ് 4 ഈ സെയിലിൽ 4,999 രൂപയ്ക്ക് ലഭ്യമാണ്. ബോട്ട് നിർവാണ ഇയോണിന്റെ സാധാരണ വില 7,990 രൂപയായിരുന്നത് ഇപ്പോൾ 1,999 രൂപയായി കുറഞ്ഞു.
സാംസങ്ങ് ഗാലക്സി ബഡ്സ് കോറിൻ്റെ വാല 9,999 രൂപയിൽ നിന്ന് 4,199 രൂപയായി കുറഞ്ഞു. സോണി WH-1000XM6-ന്റെ വില 49,990 രൂപയാണ്, ഇതു സെയിലിൽ 37,990 രൂപയ്ക്ക് വിൽക്കുന്നു. ഗോ ബോൾട്ട് Z40-ന്റെ വില 4,999 രൂപയിൽ നിന്ന് 999 രൂപയായും JBL വേവ് ബഡ്സ് 2-ന്റെ വില 6,999 രൂപയിൽ നിന്ന് 2,999 രൂപയായും കുറഞ്ഞു.
ces_story_below_text
പരസ്യം
പരസ്യം
NASA Says the Year 2025 Almost Became Earth's Hottest Recorded Year Ever
Civilization VII Coming to iPhone, iPad as Part of Apple Arcade in February