2025 നാലാം പാദത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മാന്ദ്യം; വിവരങ്ങൾ അറിയാം
ഡിമാൻഡും ചെലവ് സമ്മർദ്ദവും കുറഞ്ഞതോടെ 2025 ൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ കയറ്റുമതി 1% കുറഞ്ഞു; വിവോ വിപണിയിൽ മുൻപന്തിയിൽ തുടരുന്നു
ഒക്ടോബർ-ഡിസംബർ പാദത്തിൽ കയറ്റുമതി കുറഞ്ഞതിനാൽ 2025-ലെ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണി ദുർബലമായ അവസ്ഥയിലായിരുന്നു. ഏറ്റവും പുതിയ ഓംഡിയ റിസർച്ച് അനുസരിച്ച്, 2025-ൻ്റെ നാലാം പാദത്തിൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 7 ശതമാനം കുറഞ്ഞ് 34.5 ദശലക്ഷം യൂണിറ്റിലെത്തി. ഫെസ്റ്റിവൽ സീസണിനു ശേഷമാണ് ഈ മാന്ദ്യം ഉണ്ടായത്. റീട്ടെയിൽ സ്റ്റോറുകളിലെ ഉയർന്ന ഇൻവെന്ററി ലെവലുകൾ, ഘടകങ്ങളുടെ വർദ്ധിച്ചുവരുന്ന ചെലവുകൾ, ഉപഭോക്താവിനു താങ്ങാനാവുന്ന വിലയിലുണ്ടായ ഇടിച്ചിൽ എന്നിവ ഇതിനെ കൂടുതൽ മോശമാക്കി. മെമ്മറി വിലയിലുണ്ടായ വർദ്ധനവും രൂപയുടെ മൂല്യത്തകർച്ചയും ബ്രാൻഡുകളെ വില ഉയർത്താൻ പ്രേരിപ്പിച്ചു. പ്രത്യേകിച്ച് എൻട്രി ലെവൽ, മിഡ് റേഞ്ച് മോഡലുകളിലാണ് ഇത് സംഭവിച്ചത് എന്നതിനാൽ ഡിമാൻഡിനെ ബാധിച്ചു. നിലവിലുള്ള ഇൻവെന്ററി ക്ലിയർ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചും പുതിയ സ്റ്റോക്കുകൾ കുറച്ചും ചില്ലറ വ്യാപാരികളും ജാഗ്രത പാലിച്ചു. തൽഫലമായി, നവംബർ മുതൽ വിൽപ്പന ദുർബലമായി. ഈ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ചില ബ്രാൻഡുകൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
2025-ൻ്റെ നാലാം പാദത്തിൽ വിവോയാണ് വിപണിയിൽ മുൻനിരയിൽ തുടർന്നത്. വിവോ ഫോണുകളുടെ 7.9 ദശലക്ഷം യൂണിറ്റുകൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്യുകയും അവർ 23 ശതമാനം വിപണി വിഹിതം കൈവശപ്പെടുത്തുകയും ചെയ്തും. മുഴുവൻ വർഷത്തെ കണക്കിലും ബ്രാൻഡ് തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. 4.9 ദശലക്ഷം യൂണിറ്റുകളും 14 ശതമാനം വിഹിതവുമായി സാംസങ്ങ് ആണു രണ്ടാം സ്ഥാനത്തെത്തിയത്. ഷവോമിയെ മറികടന്ന് ഓപ്പോ (വൺപ്ലസ് ഉൾപ്പെടില്ല) 4.6 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്ത് മൂന്നാം സ്ഥാനത്തെത്തി. ഷവോമി 4.2 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു, അതേസമയം ആപ്പിൾ 3.9 ദശലക്ഷം യൂണിറ്റുകളുമായി തൊട്ടുപിന്നിലുണ്ട്.
2025 മുഴുവൻ വർഷത്തിൽ, ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി 154.2 ദശലക്ഷം യൂണിറ്റുകളായി, ഇത് 1 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തി. റീപ്ലേസിങ്ങ് സൈക്കിൾ നീണ്ടുനിൽക്കുകയും ഉപഭോക്താക്കൾ കൂടുതൽ ജാഗ്രതയോടെ പണം ചെലവഴിക്കുകയും ചെയ്തതിനാൽ വിപണി പക്വതയുടെ ലക്ഷണങ്ങൾ കാണിച്ചു. മൂല്യം, ഓഫ്‌ലൈൻ റീട്ടെയിൽ സ്ട്രെങ്ങ്ത്ത്, ഇൻവെന്ററി കൺട്രോൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബ്രാൻഡുകൾ അളവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവരേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. ശക്തമായ റീട്ടെയിൽ നെറ്റ്‌വർക്കുകൾ, പതിവ് പോർട്ട്‌ഫോളിയോ റീഫ്രഷുകൾ, റീട്ടെയിലർമാർക്കുള്ള സജീവമായ പിന്തുണ എന്നിവയുടെ പിന്തുണയോടെ, ഡബിൾ ഡിജിറ്റ് വാർഷിക വളർച്ച രേഖപ്പെടുത്തിയ പ്രധാന ബ്രാൻഡുകൾ വിവോ, ഓപ്പോ എന്നിവ മാത്രമാണ്. സാംസങ്ങ്, ഷവോമി, റിയൽമി എന്നിവയുൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകളുടെ ഡിമാൻഡിലുമുണ്ടായ ഇടിവും വിലയിലുണ്ടായ മാറ്റങ്ങളും വിൽപ്പന കുറയാൻ കാരണമായി.
ഭാവിയിൽ, 2026-ൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണി മിഡ്-സിംഗിൾ ഡിജിറ്റിലേക്കു വീഴുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന വിലകളും ഹാർഡ്‌വെയർ സവിശേഷതകളിൽ മെച്ചപ്പെടുത്തലുകൾ ഇല്ലാത്തതും കാരണം പല ഉപയോക്താക്കളും ഫോൺ അപ്ഗ്രേഡ് ചെയ്യുന്നതു നീട്ടിവെക്കാൻ സാധ്യതയുണ്ട്. സീസണലായ കാരണങ്ങളും സാധ്യമായേക്കാവുന്ന പോളിസി പിന്തുണയും കാരണം വർഷത്തിന്റെ രണ്ടാം പകുതിയിൽ ഡിമാൻഡ് മെച്ചപ്പെട്ടേക്കാം, പക്ഷേ മൊത്തത്തിലുള്ള വളർച്ചയിൽ സമ്മർദ്ദമുണ്ടായിരിക്കും.
ബ്രാൻഡുകൾ ഫോണുകൾ വിൽക്കുന്ന എണ്ണത്തേക്കാൾ മികച്ച മാർജിനുകളിൽ ശ്രദ്ധ തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പല ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളും 25,000 രൂപ മുതൽ 60,000 രൂപ വരെയുള്ള പ്രൈസ് കാറ്റഗറിയെയാണു ലക്ഷ്യമിടുന്നത്, അതിൽ ലാഭത്തിൻ്റെ മാർജിൻ വളരെ കൂടുതലാണ് എന്നതിനു പുറമെ ചെലവിൻ്റെ സമ്മർദ്ദങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും കഴിയും. 60,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം വിഭാഗത്തിൽ ആപ്പിൾ, സാംസങ്ങ്, വിവോ എന്നിവർ തന്നെയായിരിക്കും മുൻനിരയിൽ. വർദ്ധിച്ചു വരുന്ന മെമ്മറി ചെലവുകൾ നവീകരണത്തിൽ പരിമിതികൾ സൃഷ്ടിക്കുന്നതിനാൽ, വിപണിയിൽ ആവശ്യകതയും സ്ഥിരതയും നിലനിർത്താൻ ബ്രാൻഡുകൾ റീട്ടെയിൽ എക്സിക്യൂഷൻ, ഫിനാൻസിംഗ് ഓഫറുകൾ, ട്രേഡ്-ഇൻ പ്രോഗ്രാമുകൾ, സർവീസ് ബേസ്ഡ് ബണ്ടിലുകൾ എന്നിവയെ കൂടുതൽ ആശ്രയിച്ചേക്കും.
ces_story_below_text
പരസ്യം
പരസ്യം
Shambala Now Streaming Online: What You Need to Know About Aadi Saikumar Starrer Movie
Microsoft CEO Satya Nadella Says AI’s Real Test Is Whether It Reaches Beyond Big Tech: Report