ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ ലേസർ പ്രിൻ്ററുകൾക്കുള്ള ഓഫറുകൾ അറിയാം
Photo Credit: HP
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡീലുകൾ എന്നിവയും ലഭ്യമാണ്.
ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ജനുവരി 16-ന് ആരംഭിച്ച ഈ സെയിലിൽ എല്ലാ ഉപയോക്താക്കൾക്കും ഡിസ്കൗണ്ട് ലഭ്യമാണ്. സിയാറ്റിൽ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ നടത്തുന്ന ഈ വാർഷിക സെയിൽ വിവിധ പ്രൊഡക്റ്റ് കാറ്റഗറികളിൽ വിലക്കുറവുകൾ വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നവർക്ക് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ, എയർ കണ്ടീഷണറുകൾ, മറ്റ് നിരവധി ഇലക്ട്രോണിക് ഇനങ്ങൾ എന്നിവയിലെല്ലാം മികച്ച ഡീലുകൾ കണ്ടെത്താൻ കഴിയും. ഈ വിഭാഗങ്ങൾക്കൊപ്പം, പിസി ആക്‌സസറികളിലും ഇത്തവണ ശ്രദ്ധേയമായ കിഴിവുകൾ കാണാൻ കഴിയുന്നുണ്ട്. പിസി പെരിഫെറലുകൾ സെയിലിൻ്റെ ഹൈലൈറ്റ് ചെയ്ത വിഭാഗങ്ങളിലൊന്നായി മാറിയിരിക്കുന്നു, നിരവധി ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. വയർലെസ് കീബോർഡുകൾ, കമ്പ്യൂട്ടർ മൗസുകൾ, മോണിറ്ററുകൾ, പ്രിന്ററുകൾ തുടങ്ങിയ ഇനങ്ങൾ ഡിസ്കൗണ്ട് വിലയ്ക്കു വാഗ്ദാനം ചെയ്യുന്നു. നിലവിലെ പിസി ആക്സസറികൾ അപ്‌ഗ്രേഡ് ചെയ്യാനോ മാറ്റിസ്ഥാപിക്കാനോ പദ്ധതിയിടുന്ന ഉപയോക്താക്കൾക്ക്, ഈ സെയിൽ കാലയളവിൽ ഒന്നിലധികം ഡിസ്‌കൗണ്ട് ഓപ്ഷനുകൾ ലഭ്യമാണ്.
വിശ്വസനീയവും പ്രൊഫഷണൽ നിലവാരമുള്ളതുമായ പ്രിന്റിംഗ് ആഗ്രഹിക്കുന്നവർക്ക് ലേസർ പ്രിന്റർ വാങ്ങുന്നത് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഇങ്ക്ജെറ്റ് പ്രിന്ററുകളിൽ നിന്ന് വ്യത്യസ്തമായാണ് ലേസർ പ്രിന്ററുകൾ പ്രവർത്തിക്കുന്നത്. ഇങ്ക്ജെറ്റ് പ്രിൻ്ററുകൾ ഉപയോഗിച്ചില്ലെങ്കിൽ ഉണങ്ങുകയും നോസിലുകളെ ബ്ലോക്ക് ആക്കുകയും ചെയ്യുന്ന ലിക്വിഡ് ഇങ്ക് ഉപയോഗിക്കുന്നു. ഇതിനു പകരം, ലേസർ പ്രിന്ററുകൾ ഡ്രൈ ടോണർ പൗഡറാണ് ഉപയോഗിക്കുന്നത്. ഇത് സ്റ്റോർ ചെയ്താൽ കൂടുതൽ കാലം നിലനിൽക്കുകയും ഒരു പേജ് പ്രിൻ്റ് ചെയ്യാൻ താരതമ്യേനെ കുറഞ്ഞ ചിലവ് വരികയും ചെയ്യുന്നു. പ്രിന്റിംഗ് ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ഓഫീസുകൾ, ഹോം ഓഫീസുകൾ, ധാരാളം പേജുകൾ പതിവായി അച്ചടിക്കാറുള്ള മറ്റ് സ്ഥലങ്ങൾ എന്നിവയ്ക്കും ലേസർ പ്രിന്ററുകൾ അനുയോജ്യമാണ്, പ്രിന്റിംഗ് വേഗതയ്ക്കും അവ പേരുകേട്ടതാണ്. കൂടാതെ എളുപ്പത്തിൽ മങ്ങൽ വരാത്ത വ്യക്തമായ ടെക്സ്റ്റ് ഡോക്യുമെന്റുകൾ നിർമ്മിക്കാനും അവയ്ക്ക് കഴിയും. ഇവയെല്ലാം കാരണം, ഉയർന്ന അളവിലുള്ള പ്രിന്റിംഗ് ജോലികൾക്കായി ലേസർ പ്രിന്ററുകൾ പലപ്പോഴും തിരഞ്ഞെടുക്കപ്പെടുന്നു. 2026-ലെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ലഭ്യമായ 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലേസർ പ്രിന്റർ ഡീലുകൾ ഉൾക്കൊള്ളുന്ന ഒരു പട്ടിക ഇവിടെ ചേർക്കുന്നു. ഉപയോക്താക്കൾക്ക് ബാങ്ക് കാർഡ് ഓഫറുകൾ, ഇഎംഐ ഓപ്ഷൻസ് എന്നിവയെല്ലാം ഈ സെയിലിൽ തിരഞ്ഞെടുക്കാൻ കഴിയും.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ലേസർ പ്രിന്ററുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. HP ലേസർ 1008a-യുടെ സാധാരണ വില 13,000 രൂപയാണ്, ഇതു നിലവിൽ 10,999 രൂപയ്ക്ക് ലഭ്യമാണ്. മറ്റൊരു ഓപ്ഷൻ, സാധാരണയായി 20,250 രൂപ വിലയുള്ള HP 303d ലേസർ പ്രിന്ററാണ്. ഇത് 13,999 രൂപയ്ക്കു വിൽക്കുന്നു. പാന്റമിന്റെ P3012D ലേസർ പ്രിന്ററിന്റെ വില 18,990 രൂപയിൽ നിന്ന് 12,990 രൂപയായും കുറഞ്ഞു.
ബ്രദറിൻ്റെ ഒന്നിലധികം മോഡലുകളും ഓഫറിൽ ഉണ്ട്. സാധാരണയായി 17,990 രൂപ വിലയുള്ള ബ്രദർ HL-L2440DW-യുടെ വില ഇപ്പോൾ 13,399 രൂപയാണ്. 23,562 രൂപ ലിസ്റ്റ് വിലയുള്ള HP ലേസർജെറ്റ് പ്രോ 3004dw ഈ സെയിലിൽ 17,999 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ 22,990 രൂപ സാധാരണയായി വിലയുള്ള ബ്രദർ DCP-L2520D ലേസർ പ്രിന്റർ ഇപ്പോൾ 16,099 രൂപയ്ക്കും വാങ്ങാനാകും.
| Model | List Price | Effective Sale Price | Buying Link |
|---|---|---|---|
| HP Laser 1008a | Rs. 13,000 | Rs. 10,999 | Buy Here |
| HP 303d | Rs. 20,250 | Rs. 13,999 | Buy Here |
| Pantum P3012D | Rs. 18,990 | Rs. 12,990 | Buy Here |
| Brother HL-L2440DW | Rs. 17,990 | Rs. 13,399 | Buy Here |
| HP LaserJet Pro 3004dw | Rs. 23,562 | Rs. 17,999 | Buy Here |
| Brother DCP-L2520D | Rs. 22,990 | Rs. 16,099 | Buy Here |
ces_story_below_text
പരസ്യം
പരസ്യം
Shambala Now Streaming Online: What You Need to Know About Aadi Saikumar Starrer Movie
Microsoft CEO Satya Nadella Says AI’s Real Test Is Whether It Reaches Beyond Big Tech: Report