ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ സൗണ്ട്ബാറുകൾക്കുള്ള മികച്ച ഡീലുകൾ അറിയാം
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ: സോണി ബ്രാവിയ തിയേറ്റർ ബാർ 6 (ചിത്രം) 29,499 രൂപയ്ക്ക് വാങ്ങാം.
കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ 2026-ൽ ഹോം എന്റർടൈൻമെന്റ് ഓഡിയോ പ്രൊഡക്റ്റുകൾ, പ്രത്യേകിച്ച് സൗണ്ട്ബാറുകൾ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാണ്. ടിവി, ഹോം സിനിമാ സെറ്റപ്പുകൾ കൂടുതൽ ആളുകൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനാൽ, സൗണ്ട്ബാറുകൾ ഒരു ജനപ്രിയമായ തിരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്. നടന്നു കൊണ്ടിരിക്കുന്ന ആമസോൺ സെയിലിൽ പ്രീമിയം, ബജറ്റ് ഫ്രണ്ട്ലി ബ്രാൻഡുകളിൽ നിന്നുള്ള ഡോൾബി ഓഡിയോ, ഡോൾബി അറ്റ്‌മോസ്-എനേബ്ൾഡ് സൗണ്ട്ബാറുകൾ കുറഞ്ഞ വിലയിൽ കണ്ടെത്താൻ കഴിയും. തിരഞ്ഞെടുത്ത മോഡലുകളിൽ 60 ശതമാനം വരെ കിഴിവു ലഭിക്കുന്നതിനാൽ വാങ്ങാൻ ആഗ്രഹമുള്ളവർക്ക് ഇതൊരു മികച്ച സമയമാണ്. സോണി, ജെബിഎൽ, ബോസ്, സോനോസ്, എൽജി, സെൻഹൈസർ, മാർഷൽ, സെബ്രോണിക്സ്, ബോട്ട്, മിവി, ഗോവോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സൗണ്ട്ബാറുകൾ സെയിലിൽ ഉൾപ്പെടുന്നു. ചെറിയ മുറികൾക്കുള്ള കോംപാക്റ്റ് സൗണ്ട്ബാറുകൾ മുതൽ ഫുൾ സിനിമാറ്റിക് എക്സ്പീരിയൻസിനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ശക്തമായ മൾട്ടി-സ്പീക്കർ സിസ്റ്റങ്ങൾ വരെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിൽ ലഭ്യമാണ്.
2026-ലെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ആമസോൺ ഡിസ്കൗണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. എസ്‌ബിഐ കാർഡ് ഉപയോക്താക്കൾ യോഗ്യതയുള്ള ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ നടത്തിയാൽ 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. അതേസമയം, പ്രൈം അംഗങ്ങൾ എസ്‌ബിഐ കാർഡ് ഇഎംഐ പേയ്‌മെന്റുകൾ നടത്തിയാൽ 12.5 ശതമാനം വരെയാണ് കിഴിവ് ലഭിക്കുക. കൂടാതെ, വാങ്ങുന്നവർക്ക് ചില സൗണ്ട്ബാറുകളിൽ 15 ശതമാനം വരെ അധിക ലാഭം ലഭിക്കുന്നതിനായി തിരഞ്ഞെടുത്ത കൂപ്പണുകൾ പ്രയോഗിക്കാനും കഴിയും.
ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് കാർഡ് അല്ലെങ്കിൽ ആമസോൺ യുപിഐ വഴി പണമടയ്ക്കുമ്പോൾ അഞ്ച് ശതമാനം ക്യാഷ്ബാക്ക് നേടാൻ കഴിയും. നിലവിലുള്ള സെയിൽ വിലകളുമായി ഈ ആനുകൂല്യങ്ങൾ സംയോജിപ്പിക്കാൻ കഴിയുമെന്നതിനാൽ, അന്തിമമായ ചെലവ് കൂടുതൽ കുറയും. എല്ലാ ഓഫറുകളും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്, കൂടാതെ പ്രൊഡക്റ്റിനെയും പേയ്‌മെന്റ് രീതിയെയും ആശ്രയിച്ച് ഇവയിൽ വ്യത്യാസമുണ്ടായേക്കാം.
ഈ സെയിലിൽ പ്രീമിയം സൗണ്ട്ബാറുകളുടെ വിലയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ബോസ് അൾട്രാ സൗണ്ട്ബാർ 90,199 രൂപയ്ക്ക് ലഭ്യമാണ്, ഇതിൻ്റെ യഥാർത്ഥ വില 1,04,900 രൂപയാണ്. സോനോസ് ആർക്ക് അൾട്രയുടെ വില 99,999 രൂപയിൽ നിന്നും 86,249 രൂപയായി കുറഞ്ഞു. ജെബിഎൽ ബാർ 1000 പ്രോയുടേത് ഏറ്റവും വലിയ വിലക്കുറവുകളിൽ ഒന്നാണ്, 1,29,999 രൂപയിൽ നിന്ന് 65,999 രൂപയായി. മാർഷൽ ഹെസ്റ്റൺ 60 ന്റെ യഥാർത്ഥ വില 1,69,999 രൂപയിൽ നിന്ന് 65,999 രൂപയായി.
മിഡ്-റേഞ്ച് ഓപ്ഷനുകളിൽ സെൻഹൈസർ ആംബിയോ മിനിക്ക് 74,999 രൂപയുണ്ടായിരുന്നത് 39,249 രൂപയ്ക്കു ലഭ്യമാണ്. സോണിയുടെ ബ്രാവിയ തിയേറ്റർ ബാർ 6-ന്റെ വില 54,990 രൂപയിൽ നിന്നും 29,499 രൂപയായി കുറഞ്ഞു. എൽജിയുടെ S65TR 600W സൗണ്ട്ബാറിന്റെ വില 34,990 രൂപയിൽ നിന്നു 18,490 രൂപയായിട്ടുണ്ട്. സീബ്രോണിക്സ് ജൂക്ക് ബാർ 9900 ലിസ്റ്റ് വിലയായ 84,999 രൂപയിൽ നിന്നും കുറഞ്ഞ് വെറും 19,749 രൂപയ്ക്കു ലഭ്യമാണ്.
ബജറ്റ് ഫ്രണ്ട്ലി സൗണ്ട്ബാറുകളിൽ സോണി HT-S20R-ന് 23,990 രൂപ വിലയുണ്ടായിരുന്നു. ഇതിപ്പോൾ 13,199 രൂപയ്ക്ക് ലഭ്യമാണ്. മിവി സൂപ്പർബാർസ് സിനിമാറ്റിക്കിൻ്റെ വില 74,999 രൂപയിൽ നിന്നും 8,749 രൂപയായും ഗോവോ ഗോസറൗണ്ട് 990-ൻ്റെ വില 36,999 രൂപയിൽ നിന്നും 8,349 രൂപയായും കുറഞ്ഞു. 21,990 രൂപ വിലയുണ്ടായിരുന്ന ബോട്ട് ആവന്റെ 2.1 1600D വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാം.
ces_story_below_text
പരസ്യം
പരസ്യം
Realme Neo 8 Launched With Snapdragon 8 Gen 5 Chip, 8,000mAh Battery: Price, Features