കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്

റിയൽമി GT 8 പ്രോയുടെ കൃത്യം ലോഞ്ച് തീയ്യതി വെളിപ്പെടുത്തി ടിപ്സ്റ്റർ

കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്

Photo Credit: Realme

റിയൽമി ജിടി 8 പ്രോ ചൈനയിൽ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

ഹൈലൈറ്റ്സ്
  • സ്നാപ്ഡ്രാഗൺ ചിപ്പാണ് റിയൽമി GT 8 പ്രോയിലുണ്ടാവുക
  • ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഈ ഫോണിലുണ്ടാകും
  • അടുത്തിടെയാണ് ഈ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്തത്
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഒക്ടോബർ 21-നാണ് റിയൽമി GT 8 സീരീസിൻ്റെ ഭാഗമായുള്ള തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്തത്. ഈ പരമ്പരയിൽ റിയൽമി GT 8 പ്രോ, റിയൽമി GT 8 എന്നിങ്ങനെ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു. അടുത്തിടെ, ഇതിലെ ഒരു മോഡലായ റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കൃത്യമായ ലോഞ്ച് തീയതി ഇതുവരെ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതിനിടയിൽ ഒരു ടിപ്സ്റ്റർ ഈ ഫോണിൻ്റെ കൃത്യമായ ലോഞ്ച് തീയ്യതി പുറത്തു വിട്ടിട്ടുണ്ട്. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ, റിയൽമി GT 8 പ്രോ ഫ്ലിപ്കാർട്ടിലൂടെ വാങ്ങാൻ ലഭ്യമാകും. അതേസമയം സീരീസിലെ മറ്റൊരു ഫോണായ റിയൽമി GT 8 ഇന്ത്യയിൽ എപ്പോൾ പുറത്തിറങ്ങും എന്നതിനെ കുറിച്ച് റിയൽമി ഒരു വിവരവും പങ്കുവെച്ചിട്ടില്ല. ചൈനയിൽ പുറത്തിറങ്ങിയ അതേ സവിശേഷതകളുമായി റിയൽമി GT 8 പ്രോ ഇന്ത്യയിലും എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

റിയൽമി GT 8 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി:

റിയൽമി GT 8 പ്രോ നവംബർ 20-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന വിവരം ടിപ്‌സ്റ്ററായ യോഗേഷ് ബ്രാർ അടുത്തിടെ എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലൂടെ പങ്കുവെച്ചു. റിയൽമി GT 8 സീരീസിലെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ നവംബറിൽ എപ്പോഴെങ്കിലും രാജ്യത്ത് അവതരിപ്പിക്കുമെന്ന് റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് എത്തിയത്.

ചൈനയിൽ ഇതിനകം പുറത്തിറക്കിയ പതിപ്പിന് സമാനമായി, ശക്തമായ സവിശേഷതകളുള്ള ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായിരിക്കും റിയൽമി GT 8 പ്രോ. ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ, ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഒഫീഷ്യൽ ഓൺലൈൻ സ്റ്റോർ എന്നിവയുൾപ്പെടെ ഒന്നിലധികം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ഹാൻഡ്‌സെറ്റ് വാങ്ങാൻ ലഭ്യമാകും.

റിയൽമി GT 8 പ്രോയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

റിയൽമി GT 8 പ്രോയുടെ ഇന്ത്യൻ പതിപ്പിന്റെ പ്രധാന സവിശേഷതകളും വിലയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഒരു സ്പെഷ്യൽ മൈക്രോസൈറ്റ് ഫോൺ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നും ഹൈപ്പർവിഷൻ എഐ ചിപ്പും ഇതിൽ ഉണ്ടാകുമെന്നും സ്ഥിരീകരിക്കുന്നു. ചൈനീസ് മോഡലിന് സമാനമായി, ഇന്ത്യൻ വേരിയന്റിൽ റിക്കോ ജിആർ-പവർഡ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും.

നേരത്തെ സൂചിപ്പിച്ചതുപോലെ, റിയൽമി GT 8 പ്രോ, റിയൽമി GT 8 എന്നിവ ഉൾപ്പെടുന്ന റിയൽമി GT 8 സീരീസ് ഒക്ടോബർ 21-ന് ചൈനയിലാണ് ആദ്യമായി ലോഞ്ച് ചെയ്തത്. ഈ ഫോണുകൾ ബ്ലൂ, വൈറ്റ്, ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്. പ്രോ മോഡലിൽ 6.79 ഇഞ്ച് QHD+ (1,440×3,136 പിക്സലുകൾ) AMOLED ഫ്ലെക്സിബിൾ ഡിസ്പ്ലേയുണ്ട്. ഇത് 144Hz റിഫ്രഷ് റേറ്റ്, 7,000nits പീക്ക് ബ്രൈറ്റ്നസ്, 1.07 ബില്യൺ നിറങ്ങൾ, 508ppi പിക്സൽ ഡെൻസിറ്റി, 3,200Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

റിയൽമി GT 8 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണു നൽകിയിരിക്കുന്നത്. 16 ജിബി വരെ LPDDR5X റാമും 1TB UFS 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. 120W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററിയുമായി എത്തുന്ന ഫോണിൽ 50MP മെയിൻ സെൻസർ, 50MP അൾട്രാ-വൈഡ് ലെൻസ്, 200MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന റിയർ ക്യാമറ യൂണിറ്റുണ്ട്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്
  2. ഐക്യൂ 15 നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും; ഫോണിൻ്റെ നിരവധി സവിശേഷതകളെ കുറിച്ച് സൂചനകൾ
  3. വമ്പൻ സവിശേഷതകളുമായി വിവോ X300 സീരീസ് ആഗോള വിപണിയിൽ എത്തി; വില, സവിശേഷതകൾ അറിയാം
  4. കളം വാഴാൻ ഐക്യൂവിൻ്റെ പുതിയ അവതാരമെത്തി; ഐക്യൂ നിയോ 11 ലോഞ്ച് ചെയ്തു
  5. മികച്ച പെർഫോമൻസും റിക്കോ ജിആർ ക്യാമറ യൂണിറ്റും; റിയൽമി GT 8 പ്രോ ഇന്ത്യയിൽ വിപണിയിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
  6. താങ്ങാനാവുന്ന വിലയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്റ്റ് ഇന്ത്യയിലെത്തി; കൂടുതൽ വിവരങ്ങൾ അറിയാം
  7. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ നത്തിങ്ങ്; ആഗോളതലത്തിൽ നത്തിങ്ങ് ഫോൺ 3a ലൈറ്റ് ലോഞ്ച് ചെയ്തു
  8. ഇന്ത്യയിലേക്ക് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പുമായി ആദ്യ ഫോൺ; വൺപ്ലസ് 15 ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
  9. ഇനി ഡബിൾ പവർ; മോട്ടോ G67 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചു
  10. മികച്ച നോയ്സ് ക്യാൻസലേഷനുള്ള ഭാരം കുറഞ്ഞ ഇയർബഡ്സ്; ഓപ്പോ എൻകോ X3s വിപണിയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »