ഐക്യൂ നിയോ 11 ചൈനയിൽ ലോഞ്ച് ചെയ്തു; കൂടുതൽ വിവരങ്ങൾ അറിയാം
Photo Credit: iQOO
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 നൊപ്പം ഐക്യുഒ നിയോ 11 പുറത്തിറങ്ങി
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ലൈനപ്പിലേക്ക് പുതിയ ഫോണുകൾ കൂട്ടിച്ചേർക്കുന്നതു തുടരുന്നു. അടുത്തിടെ പ്രീമിയം മോഡലായ ഐക്യൂ 15 5G ലോഞ്ച് ചെയ്ത കമ്പനി അതിനു ശേഷം, വ്യാഴാഴ്ച ചൈനയിൽ ഐക്യൂ നിയോ 11 പുറത്തിറങ്ങിയിട്ടുണ്ട്. വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ ഗെയിമിംഗ് കേന്ദ്രീകരിച്ചു പുറത്തിറക്കുന്ന നിയോ സീരീസിലെ ഏറ്റവും പുതിയ മോഡലാണിത്. വിലയുടെയും സവിശേഷതകളുടെയും കാര്യത്തിൽ ഐക്യൂ 15-ന് തൊട്ടു താഴെ നിൽക്കുന്ന ഈ മോഡലിന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് കരുത്ത് പകരുന്നത്. 2K റെസല്യൂഷനോടുകൂടിയ വലിയ 6.82 ഇഞ്ച് AMOLED ഡിസ്‌പ്ലേയും 144Hz വരെ റിഫ്രഷ് റേറ്റും ഇതിലുണ്ട്. 7,500mAh ബാറ്ററിയുമായി എത്തുന്ന ഐക്യൂ നിയോ 11-ന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 റേറ്റിംഗുകളാണ് ലഭിച്ചിരിക്കുന്നത്. ചൈനയിൽ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.
12GB റാമും 256GB സ്റ്റോറേജുമുള്ള ഐക്യൂ നിയോ 11 അടിസ്ഥാന മോഡലിന് ചൈനയിൽ 2,599 യുവാൻ (ഏകദേശം 32,500 രൂപ) മുതൽ വില ആരംഭിക്കുന്നു. 12GB + 512GB മോഡലിന് 2,999 യുവാൻ (ഏകദേശം 38,500 രൂപ), 16GB + 256GB വേരിയൻ്റിന് 2,899 യുവാൻ (ഏകദേശം 36,000 രൂപ), 16GB + 512GB മോഡലിന് 3,299 യുവാൻ (ഏകദേശം 41,000 രൂപ), 16GB + 1TB മോഡലിന് 3,799 യുവാൻ (ഏകദേശം 47,000 രൂപ) എന്നിങ്ങനെയും വില വരുന്നു.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ചൈനയിൽ ഇപ്പോൾ ഫോൺ വാങ്ങാൻ ലഭ്യമാണ്. ഫേസിംഗ് ദി വിൻഡ്, ഗ്ലോയിംഗ് വൈറ്റ്, പിക്സൽ ഓറഞ്ച്, ഷാഡോ ബ്ലാക്ക് (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇതു വരുന്നു.
ഡ്യുവൽ സിം (നാനോ + നാനോ) ഫോണായ ഐക്യൂ നിയോ 11, ആൻഡ്രോയിഡ് 16-ൽ അടിസ്ഥാനമാക്കിയ ഒറിജിൻഒഎസ് 6-ൽ പ്രവർത്തിക്കുന്നു. 2K (1,440×3,168 പിക്സലുകൾ) റെസല്യൂഷനോടു കൂടിയ വലിയ 6.82 ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്പ്ലേ, 144Hz വരെ റീഫ്രഷ് റേറ്റ്, 510ppi പിക്സൽ ഡെൻസിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2,592Hz പിഡബ്ല്യുഎം ഡിമ്മിംഗ്, 3,200Hz ടച്ച് സാമ്പിൾ റേറ്റ്, 25.4ms വേഗത്തിലുള്ള ടച്ച് റെസ്പോൺസീവ് ടൈം എന്നിവയെയും ഡിസ്പ്ലേ പിന്തുണയ്ക്കുന്നു.
16GB വരെ LPDDR5x റാമും 1TB വരെ UFS 4.1 സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. AnTuTu ബെഞ്ച്മാർക്കിൽ ഇത് 3.54 ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയതായി റിപ്പോർട്ടുണ്ട്. മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന ഐക്യൂവിൻ്റെ മോൺസ്റ്റർ സൂപ്പർ-കോർ എഞ്ചിനും Q2 ഗെയിമിംഗ് ചിപ്പും ഇതിൽ ഉൾപ്പെടുന്നു.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ഇതിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റ പ്പുണ്ട്. OIS ഉള്ള 50MP മെയിൻ സെൻസർ, 8MP അൾട്രാവൈഡ് ക്യാമറ എന്നിവ ഇതിലുൾപ്പെടുന്നു. മുൻവശത്ത്, 16MP സെൽഫി ക്യാമറയുമുണ്ട്. ഹീറ്റ് കൺട്രോളിനായി ഫോണിൽ 8K വേപ്പർ കൂളിംഗ് ചേമ്പറും ഉൾപ്പെടുന്നു.
കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 7, Bluetooth 5.4, GPS, GLONASS, GALILEO, BeiDou, NFC, GNSS, QZSS, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. അൾട്രാസോണിക് 3D ഫിംഗർപ്രിന്റ് സെൻസറുള്ള ഫോൺ ഫേസ് അൺലോക്കിനെ പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധത്തിനായി IP68, IP69 റേറ്റിങ്ങാണ് ഇതിലുള്ളത്.
100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,500mAh ബാറ്ററിയാണ് ഐക്യൂ നിയോ 11-ൽ ഉള്ളത്. ഇതിന് ഏകദേശം 163.37×76.71×8.05 മില്ലിമീറ്റർ വലിപ്പവും 216 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം