ഇന്ത്യയിൽ റിയൽമി GT 8 പ്രോ ലോഞ്ച് ചെയ്യുന്നത് പ്രഖ്യാപിച്ചു; വിവരങ്ങൾ അറിയാം
Photo Credit: Realme
റിയൽമി ജിടി 8 പ്രോയിൽ റിക്കോ ജിആർ-ട്യൂൺ ചെയ്ത പിൻ ക്യാമറ യൂണിറ്റ് ഉണ്ട്
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് റിയൽമി GT 8 പ്രോ ഈ നവംബറിൽ തന്നെ രാജ്യത്തു ലോഞ്ച് ചെയ്യുമെന്ന് റിയൽമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഫോണിന് ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് കരുത്തു നൽകുകയെന്നും കമ്പനി വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഇതിനു പുറമെ മെച്ചപ്പെട്ട പെർഫോമൻസിനും സ്മാർട്ട് ഫീച്ചറുകൾക്കുമായി റിയൽമിയുടെ സ്വന്തം ഹൈപ്പർവിഷൻ AI ചിപ്പും ഇതിൽ ഉൾപ്പെടും. ഈ ഫോണിനായി രണ്ട് പ്രൊമോഷണൽ പേജുകൾ (മൈക്രോസൈറ്റുകൾ) ഇപ്പോൾ ലൈവായിട്ടുണ്ട്. ഇതിലൊന്ന് റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മറ്റൊന്ന് ഒരു പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലുമാണ്. അതിനാൽ ഇവ രണ്ടിലൂടെയും ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി GT 8 പ്രോ ചൈനയിൽ നേരത്തെ അവതരിപ്പിച്ച പുതിയ GT 8 സീരീസിന്റെ ഭാഗമാണ്. ഇതിനൊപ്പം ലോഞ്ച് ചെയ്ത സാധാരണ റിയൽമി GT 8 മോഡൽ ഇന്ത്യയിൽ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാമൂഹ്യ മാധ്യമമായ എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലൂടെയാണ് ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡ് പ്രഖ്യാപനം നടത്തിയത്. മികച്ച നിലവാരമുള്ള ഹാർഡ്‌വെയറും പുതിയ AI ഫീച്ചറുകളും നൽകി റിയൽമി രാജ്യത്തെത്തിക്കുന്ന ഏറ്റവും നൂതനമായ ഫോണുകളിൽ ഒന്നാണ് റിയൽമി GT 8 പ്രോ.
നേരത്തെ വെളിപ്പെടുത്തിയതു പോലെ, മൈക്രോസൈറ്റുകൾ എന്നു വിളിക്കപ്പെടുന്ന രണ്ട് ഒഫീഷ്യൽ പ്രൊഡക്റ്റ് പേജുകൾ ഇപ്പോൾ ലൈവാണ്. ഇതിലൊന്ന് ഫ്ലിപ്കാർട്ടിലും മറ്റൊന്ന് റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുമാണ്. റിയൽമി GT 8 പ്രോ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു കഴിഞ്ഞാൽ ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെയും വാങ്ങുന്നതിനായി ലഭ്യമാകുമെന്ന് ലിസ്റ്റിംഗുകൾ സ്ഥിരീകരിക്കുന്നു. മൈക്രോസൈറ്റുകൾ പുതിയ ഫോണിന്റെ പ്രധാന സവിശേഷതകളെക്കുറിച്ചും സൂചന നൽകുന്നുണ്ട്.
റിയൽമി GT 8 പ്രോയുടെ ഇന്ത്യൻ പതിപ്പിൽ ചൈനീസ് മോഡലിലുള്ള അതേ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിക്കും. മെച്ചപ്പെട്ട ഫോട്ടോഗ്രാഫിക്കായി റിക്കോ ജിആർ-ട്യൂൺ ചെയ്ത റിയർ ക്യാമറ സെറ്റപ്പും ഇതിൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ, മികച്ച പെർഫോമൻസിനും AI-അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കുമായി റിയൽമിയുടെ ഹൈപ്പർവിഷൻ എഐ ചിപ്പും ഇതിലുൾപ്പെടുത്തും.
സ്റ്റാൻഡേർഡ് റിയൽമി GT 8 -നൊപ്പം ഒക്ടോബർ 21-ന് ചൈനയിലാണ് റിയൽമി GT 8 പ്രോ ആദ്യമായി ലോഞ്ച് ചെയ്തത്. ചൈനയിൽ, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള റിയൽമി GT 8 പ്രോയുടെ അടിസ്ഥാന പതിപ്പിന് 3,999
യുവാൻ (ഏകദേശം 50,000 രൂപ) ആണ് വില. അതേസമയം 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള ടോപ്പ് മോഡലിന് 5,199 യുവാൻ (ഏകദേശം 64,000 രൂപ) വിലവരും. ഇത് ബ്ലൂ, വൈറ്റ്, ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ചൈനീസ് വേരിയന്റിൽ 6.79 ഇഞ്ച് QHD+ AMOLED ഫ്ലെക്സിബിൾ ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 7,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 1.07 ബില്യൺ നിറങ്ങൾ, 508ppi പിക്സൽ ഡെൻസിറ്റി, 3,200Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഉൾപ്പെടുന്നു. ഇത് ക്വാൽകോമിന്റെ 3nm സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്, 16GB വരെ LPDDR5X റാമും 1TB UFS 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. 120W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയും റിയൽമി GT 8 പ്രോയിലുണ്ട്.
പരസ്യം
പരസ്യം