ഒപി ഗെയിമിങ്ങ് കോർ ടെക്നോളജി അവതരിപ്പിച്ച് വൺപ്ലസ്; വിശദമായ വിവരങ്ങൾ അറിയാം
                Photo Credit: OnePlus
ബ്രാൻഡ് അനുസരിച്ച്, ജനപ്രിയ ഗെയിമുകളിലുടനീളം OP ഗെയിമിംഗ് കോർ 165fps ഗെയിംപ്ലേ നൽകുന്നു.
ഉപയോക്താക്കളുടെ മൊബൈൽ ഗെയിമിങ്ങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി സ്വന്തം ഗെയിമിംഗ് സാങ്കേതികവിദ്യയായ ഒപി ഗെയിമിംഗ് കോർ അവതരിപ്പിച്ച് പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ്. മികച്ച കൺട്രോൾ, വേഗതയേറിയ റെസ്പോൺസ് ടൈം, ഗെയിമിംഗ് സമയത്ത് കൂടുതൽ സ്ഥിരത എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി, ചിപ്പ്-ലെവൽ ഒപ്റ്റിമൈസേഷനുകളും ഏറ്റവും പുതിയ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ടൂളുകളെയും ഈ ടെക്നോളജി ഒരുമിച്ചു ചേർക്കുമെന്നു കമ്പനി പറയുന്നു. ജനപ്രിയ മൊബൈൽ ഗെയിമുകളിൽ സെക്കൻഡിൽ 120 ഫ്രെയിമുകൾ (fps) സ്ഥിരമായി നിലനിർത്താൻ വൺപ്ലസ് സിപിയു ഷെഡ്യൂളർ ഉപയോഗിക്കുന്ന ഒപി ഗെയിമിംഗ് കോർ ആണ് ഈ ടെക്നോളജിയുടെ പ്രധാന ഹൈലൈറ്റ്. തീവ്രമായ ആക്ഷൻ രംഗങ്ങൾക്കിടയിലും സുഗമവും കൂടുതൽ സ്ഥിരതയുള്ളതുമായ ഗെയിംപ്ലേ ലഭിക്കും എന്നാണ് ഇതിനർത്ഥം. പെർഫോമൻസും എഫിഷ്യൻസിയും വർദ്ധിപ്പിക്കുന്നതിന്, ഒരുമിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഫിസിക്കൽ ചിപ്പുകൾ ഉൾപ്പെടുന്ന സെറ്റപ്പായ വൺപ്ലസ് പെർഫോമൻസ് ട്രൈ-ചിപ്പ് ആണ് ഈ സിസ്റ്റത്തെ പിന്തുണയ്ക്കുന്നത്. മറ്റൊരു ഫീച്ചറായ ഒപി എഫ്പിഎസ് മാക്സ്, ഉയർന്ന ഫ്രെയിം-റേറ്റ് ഗെയിമിംഗിനെ പിന്തുണയ്ക്കുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്നു.
വൺപ്ലസിന്റെ അഭിപ്രായത്തിൽ, 20,000-ത്തിലധികം ഒറിജിനൽ കോഡുകൾ ഉപയോഗിച്ച് നിർമ്മിച്ച ചിപ്പ്-ലെവൽ ടെക്നോളജിയാണ് OP ഗെയിമിംഗ് കോർ. ഹാർഡ്‌വെയർ ലെവലിൽ ഗെയിമിംഗ് പെർഫോമൻസ് നൽകുന്നതിനെ പുനർനിർമ്മിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സിസ്റ്റം ആൻഡ്രോയിഡിന്റെ കോർ ലെവലിൽ പ്രവർത്തിക്കുന്നു, കൂടാതെ 254 ഗെയിമിംഗ് ഒപ്റ്റിമൈസേഷൻ പേറ്റന്റുകൾ ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന വൺപ്ലസ് 15 സീരീസിലാണ് ഈ പുതിയ ടെക്നോളജി ആദ്യം അവതരിപ്പിക്കുകയെന്നും കമ്പനി സ്ഥിരീകരിച്ചു.
ഒപി ഗെയിമിംഗ് കോറിന്റെ പ്രധാന ഭാഗം വൺപ്ലസ് സിപിയു ഷെഡ്യൂളറാണ്. ഇത് പഴയ കംപ്ലീറ്റ്ലി ഫെയർ ഷെഡ്യൂളറിനെ (സിഎഫ്എസ്) മാറ്റിസ്ഥാപിച്ച് ഇന്റലിജന്റ് കമ്പ്യൂട്ടിംഗ് റിസോഴ്‌സ് അലോക്കേഷൻ കൂട്ടിച്ചേർക്കുന്നു. ഈ പുതിയ സിസ്റ്റം ഗെയിമിംഗ് വർക്ക്‌ലോഡുകൾ പഠിച്ച്, പ്രധാന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന പ്രശ്‌നങ്ങൾ കണ്ടെത്തുകയും അവയെ പരിഹരിക്കുകയും ചെയ്യുന്നു. ഈ രീതിയിലൂടെ, പ്രധാന ജോലികൾക്കുള്ള സിപിയു നിർദ്ദേശങ്ങൾ 22.74% വരെ കുറയ്ക്കാൻ കഴിയുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു.
ഒപി ഗെയിമിംഗ് കോർ ഉള്ള ഉപകരണങ്ങൾ, ഈ സിപിയു ഷെഡ്യൂളർ ഉപയോഗിച്ച് പെർ ഫ്രയിം പവർ കൺട്രോളിനെ പിന്തുണയ്ക്കുകയും ജനപ്രിയ ഗെയിമുകളിൽ 120fps പെർഫോമൻസ് സ്ഥിരതയോടെ നിലനിർത്തുകയും ചെയ്യും. പവർ എഫിഷ്യൻസി, ഹീറ്റ് കൺട്രോൾ എന്നിവ മെച്ചപ്പെടുത്താനും ഫ്രെയിം റേറ്റ് ഡ്രോപ്പുകൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
നെക്സ്റ്റ്-ജെൻ ഹൈപ്പർറെൻഡറിംഗും വൺപ്ലസ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് GPU പൈപ്പ്‌ലൈൻ പുനർനിർമ്മിക്കുകയും മെച്ചപ്പെട്ട വൾക്കൻ ഡ്രൈവർ-ലെവൽ ഇൻസ്ട്രക്ഷൻസിലൂടെ ഓരോ ഫ്രെയിമിൻ്റെയും റെൻഡറിംഗ് എഫിഷ്യൻസി 80% വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഫ്രെയിം ഇന്റർപോളേഷനിൽ നിന്നുള്ള എക്സ്ട്രാ ലേറ്റൻസി ഏതാണ്ട് പൂജ്യമായി കുറയ്ക്കുകയും സുഗമമായ ഗ്രാഫിക്സ് ഉറപ്പാക്കുകയും ചെയ്യുന്നു.
ഗെയിമിംഗ് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പുതിയ പെർഫോമൻസ് ട്രൈ-ചിപ്പിനൊപ്പം തങ്ങളുടെ ഒപി ഗെയിമിങ്ങ് കോർ ടെക്നോളജി പ്രവർത്തിക്കുമെന്ന് വൺപ്ലസ് പറയുന്നു. പെർഫോമൻസ് ചിപ്പ്, ടച്ച്-റെസ്‌പോൺസ് ചിപ്പ്, വൈ-ഫൈ ചിപ്പ് G2 എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു ചിപ്പ്-ലെവൽ ഹാർഡ്‌വെയർ സെറ്റപ്പാണിത്. കമ്പനി പറയുന്നതനുസരിച്ച്, പെർഫോമൻസ് ട്രൈ-ചിപ്പ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.
ടച്ച്-റെസ്‌പോൺസ് ചിപ്പ് പ്രധാന പ്രോസസറിൽ നിന്നും വ്യത്യസ്തമായി ടച്ച് പ്രോസസ്സിംഗ് കൈകാര്യം ചെയ്യുന്നതിനും ടച്ച് ആക്ഷൻസ് സുഗമമാക്കുന്നതിനുമാണു ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് 330Hz ടച്ച് സാമ്പിൾ റേറ്റിനെയും 3200Hz ഇൻസ്റ്റൻ്റ് സാമ്പിൾ റേറ്റിനെയും പിന്തുണയ്ക്കുന്നു.
വൈ-ഫൈ ചിപ്പ് G2-ൽ നൂതനമായ RF മൊഡ്യൂളുകൾ, സ്മാർട്ട് ലിങ്ക്, മറ്റ് സ്മാർട്ട് അൽഗോരിതങ്ങൾ എന്നിവ ഉൾപ്പെടുന്നു. ദുർബലമായ സിഗ്നലുകൾ ഉള്ള പ്രദേശങ്ങളിൽ പോലും സ്ഥിരതയോടെ നെറ്റ്‌വർക്ക് കണക്ഷൻ നിലനിർത്താൻ ഇത് സഹായിക്കുമെന്ന് വൺപ്ലസ് പറയുന്നു.
ഇതോടൊപ്പം, നേറ്റീവ് 165fps പിന്തുണയുള്ള, കസ്റ്റം 165Hz ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന ഉയർന്ന ഫ്രെയിം-റേറ്റ് ഗെയിമിംഗ് സൊല്യൂഷനായ ഒപി എഫ്‌പിഎസ് മാക്‌സും വൺപ്ലസ് അവതരിപ്പിച്ചു. ഇതിൽ, OP ഗെയിമിംഗ് കോർ ചിപ്പ്-ലെവൽ ഒപ്റ്റിമൈസേഷനുകൾ നൽകുന്നു, അതേസമയം പെർഫോമൻസ് ട്രൈ-ചിപ്പ് വേഗതയേറിയ ടച്ച് റെസ്പോൺസും ശക്തമായ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നു.
പരസ്യം
പരസ്യം
                            
                            
                                Samsung Galaxy S26 Series Price Hike Likely Due to Rising Price of Key Components: Report