ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്റ്റ് ഇന്ത്യൻ വിപണിയിൽ എത്തി; വിവരങ്ങൾ അറിയാം
 
                Photo Credit: Amazon
ഉൾപ്പെടുത്തിയിരിക്കുന്ന അലക്സാ വോയ്‌സ് റിമോട്ട് അനുയോജ്യമായ സ്മാർട്ട് ഹോം ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉപയോഗിക്കാം.
താങ്ങാനാവുന്ന വിലയിലുള്ള തങ്ങളുടെ പുതിയ 4K സ്ട്രീമിംഗ് ഉപകരണമായ ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്ട് ബുധനാഴ്ച കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. 6,000 രൂപയിൽ താഴെ വിലയുള്ള ഇത് HDR10+ സഹിതമുള്ള 4K അൾട്രാ HD പ്ലേബാക്കിനെ പിന്തുണയ്ക്കുന്നതാണ്. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്യാനും ആപ്പുകൾ തുറക്കാനും പ്ലേബാക്ക് കൺട്രോൾ ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന അലക്‌സ വോയ്‌സ് കൺട്രോളും ഈ സ്ട്രീമിങ്ങ് സ്റ്റിക്കിൽ ഉൾപ്പെടുന്നു. ആമസോണിന്റെ വേഗ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 1.7GHz ക്വാഡ്-കോർ പ്രോസസറുമായി എത്തുന്ന ഇത് വേഗത്തിലുള്ള ആപ്പ് ലോഡിംഗിനും സുഗമമായ സ്ട്രീമിംഗ് പെർഫോമൻസിനും സഹായിക്കുന്നു. ഫയർ ടിവി സ്റ്റിക്ക് 4K സെലക്ട് ആമസോണിലൂടെയും ഇന്ത്യയിലുടനീളമുള്ള പ്രധാന റീട്ടെയിൽ സ്റ്റോറുകൾ വഴിയും വാങ്ങാം. 4K ക്വാളിറ്റി, സൗണ്ട് കണ്ട്രോൾ, മെച്ചപ്പെട്ട പെർഫോമൻസ് എന്നിവയുമായി, ഇന്ത്യൻ ഉപഭോക്താക്കൾക്ക് മികച്ച സ്ട്രീമിംഗ് അനുഭവം നൽകാനാണ് ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്ട് ലക്ഷ്യമിടുന്നത്.
ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്ടിന് ഇന്ത്യയിൽ 5,499 രൂപയാണ് വില വരുന്നത്. ആമസോൺ, ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ എന്നിവയിൽ നിന്ന് ഇത് വാങ്ങാൻ കഴിയും. കമ്പനി പങ്കിട്ട വിവരങ്ങൾ പ്രകാരം ക്രോമ, വിജയ് സെയിൽസ്, റിലയൻസ് റീട്ടെയിൽ തുടങ്ങിയ പ്രധാന ഓഫ്‌ലൈൻ സ്റ്റോറുകളിലും ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്ട് ലഭ്യമാണ്.
ആമസോൺ പുറത്തിറക്കിയ പുതിയ എൻട്രി ലെവൽ 4K മോഡൽ സ്ട്രീമിങ്ങ് സ്റ്റിക്കാണ് ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്ട്. HDR10+ സഹിതമുള്ള 4K അൾട്രാ HD സ്ട്രീമിംഗിനെ ഇത് പിന്തുണയ്ക്കുന്നു. ഉപയോക്താക്കൾക്ക് പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, യൂട്യൂബ്, Zee5 തുടങ്ങിയ നിരവധി ആപ്പുകളിലെ കണ്ടൻ്റുകൾ ഇതിലൂടെ കാണാം. സ്വന്തം ശബ്ദം ഉപയോഗിച്ച് കണ്ടൻ്റുകൾ തിരയാനും പ്ലേ ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന അലക്സ വോയ്‌സ് കൺട്രോളും ഇതിൽ ലഭ്യമാണ്.
ഇന്ത്യയിലെ എല്ലാ ഫയർ ടിവി സ്റ്റിക്കുകളെയും വെച്ചു നോക്കുമ്പോൾ, ഏറ്റവും വേഗതയുള്ള 1.7GHz ക്വാഡ്-കോർ പ്രോസസറാണ് ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്ടിന് കരുത്ത് പകരുന്നത്. ആപ്പുകളെ വേഗത്തിൽ തുറക്കാൻ സഹായിക്കുന്ന, ഇന്റർഫേസ് സുഗമവും കൂടുതൽ പ്രതികരണശേഷിയുള്ളതും ആക്കുന്ന, ആമസോണിന്റെ ഏറ്റവും പുതിയ വേഗ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് (OS) ഇത് പ്രവർത്തിക്കുന്നത്.
HDCP 2.2 ഉള്ള HDMI ഇൻപുട്ടിനെ ഉപകരണം പിന്തുണയ്ക്കുന്നു, അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ടിവി മാറ്റാതെ തന്നെ 4K സ്ട്രീമിംഗ് ആസ്വദിക്കാൻ കഴിയും. വ്യക്തമായ കാഴ്ചാനുഭവത്തിനായി, HDR10+ ഉപയോഗിച്ച് മികച്ച ബ്രൈറ്റ്നസ്, കോൺട്രാസ്റ്റ്, കളർ ആക്യുറസി എന്നിവയും ഇതു വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിൽ ആദ്യമായി, ഫയർ ടിവി ആംബിയന്റ് എക്സ്പീരിയൻസും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും. ടിവി ഉപയോഗത്തിലില്ലാത്തപ്പോൾ 2,000-ത്തിലധികം ആർട്ട് വർക്കുകളും ഫോട്ടോകളും സ്ക്രീൻസേവറായി പ്രദർശിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്.
ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന അലക്സാ വോയ്‌സ് റിമോട്ട് ഉപയോക്താക്കളെ പ്ലേബാക്ക് കൺട്രോൾ ചെയ്യാനും ആപ്പുകൾക്കിടയിൽ മാറാനും വോളിയം ക്രമീകരിക്കാനും അനുവദിക്കുന്നു. ലൈറ്റുകൾ, ഫാനുകൾ, എയർ കണ്ടീഷണറുകൾ പോലുള്ള സ്മാർട്ട് ഹോം ഡിവൈസുകളെ കൺട്രോൾ ചെയ്യാനും ഇത് ഉപയോഗിക്കാം.
പരസ്യം
പരസ്യം
 OpenAI Upgrades Sora App With Character Cameos, Video Stitching and Leaderboard
                            
                            
                                OpenAI Upgrades Sora App With Character Cameos, Video Stitching and Leaderboard
                            
                        
                     Samsung's AI-Powered Priority Notifications Spotted in New One UI 8.5 Leak
                            
                            
                                Samsung's AI-Powered Priority Notifications Spotted in New One UI 8.5 Leak
                            
                        
                     iQOO 15 Colour Options Confirmed Ahead of November 26 India Launch: Here’s What We Know So Far
                            
                            
                                iQOO 15 Colour Options Confirmed Ahead of November 26 India Launch: Here’s What We Know So Far
                            
                        
                     Vivo X300 to Be Available in India-Exclusive Red Colourway, Tipster Claims
                            
                            
                                Vivo X300 to Be Available in India-Exclusive Red Colourway, Tipster Claims