സാംസങ്ങ് ഗാലക്സി S26 സീരീസ് വെറെ ലെവലാകും; മുഴുവൻ സവിശേഷതകളും പുറത്ത്
S25 Edge ന്റെ പിൻഗാമിയായ Galaxy S26 Edge ന്റെ വികസനം സാംസങ് റദ്ദാക്കിയിരിക്കാം (ചിത്രം)
സ്‌മാർട്ട്ഫോൺ പ്രേമികളെ ആവേശത്തിലാക്കി, വരാനിരിക്കുന്ന ഗാലക്‌സി S26 സീരീസിൻ്റെ കാര്യത്തിൽ സാംസങ്ങ് വലിയൊരു കുതിച്ചുചാട്ടം തന്നെ നടത്തുമെന്നാണ് കഴിഞ്ഞ ദിവസം കമ്പനി നൽകിയ സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. 2025-ൻ്റെ മൂന്നാം പാദത്തിലെ വരുമാന പ്രഖ്യാപന വേളയിൽ, പുതിയ ലൈനപ്പ് പ്രധാനമായും പെർഫോമൻസ്, എഐ, ക്യാമറ അപ്ഗ്രേഡ്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി എടുത്തു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഈ സീരീസിലെ ഫോണുകളുടെ പൂർണ്ണ സവിശേഷതകൾ ഒരു ടിപ്‌സ്റ്റർ പങ്കുവെക്കുകയും ചെയ്തു. ഈ സീരീസിലെ അൾട്രാ വേരിയൻ്റ് വലുതും കൂടുതൽ നൂതനവുമായ ക്യാമറ സെൻസറുകളുമായി എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇതു മികച്ച ലോ-ലൈറ്റ് ഷോട്ടുകളും കൂടുതൽ വ്യക്തമായ ചിത്രങ്ങളും വാഗ്ദാനം ചെയ്തേക്കും. ക്വാഡ് എച്ച്ഡി റെസല്യൂഷനോടു കൂടിയ ഏറ്റവും പുതിയ M14 ഒഎൽഇഡി സ്‌ക്രീനുകളും സാംസങ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ലീക്കായി പുറത്തുവന്ന വിവരങ്ങൾ സത്യമായാൽ, ഗാലക്‌സി S26 സീരീസ് സാംസങ്ങിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ, നിരവധി സവിശേഷതകൾ നിറഞ്ഞ ഫോണുകളായി മാറിയേക്കാം.
ആൽകിമിസ്റ്റ് ലീക്ക്സ് എന്ന ടിപ്സ്റ്റർ ഒരു ടെലിഗ്രാം പോസ്റ്റിലൂടെയാണ് ഗാലക്സി S26 സീരീസിന്റെ പൂർണ്ണമായ സവിശേഷതകൾ പങ്കുവെച്ചത്. ഇതിലെ മുൻനിര മോഡലായ ഗാലക്സി S26 അൾട്രാ, 6.9 ഇഞ്ച് വലിപ്പമുള്ള ക്വാഡ് HD OLED ഡിസ്‌പ്ലേയുമായി എത്തുമെന്ന് പറയപ്പെടുന്നു. ഇതിൽ സാംസങ്ങിന്റെ പുതിയ M14 OLED പാനലും ഉപയോഗിച്ചേക്കാം. ഇതുകൂടാതെ AI-യിൽ പ്രവർത്തിക്കുന്ന പ്രൈവസി സ്ക്രീൻ ഫീച്ചറുകളും ഇതിലുൾപ്പെട്ടേക്കാം.
സാംസങ്ങ് ഈ സീരീസിലെ എല്ലാ ക്യാമറ സെൻസറുകളും അപ്‌ഗ്രേഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്സി S26 അൾട്രായിൽ 200 മെഗാപിക്സൽ മെയിൻ സെൻസർ, അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 5x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുൾപ്പെടെ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായേക്കാം. നാലാമത്തെ ലെൻസ് 12 മെഗാപിക്സൽ 3x ക്യാമറയോ 50 മെഗാപിക്സൽ 3x ക്യാമറയോ ആകാം.
ലീക്കുകൾ പ്രകാരം, ഗാലക്സി S26 അൾട്രാ എക്സിനോസ് 2600 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിൽ പ്രവർത്തിക്കും. ഇത് എസ് പെന്നിനെ പിന്തുണയ്ക്കുമെന്നും 5,400mAh ബാറ്ററിയുമായി വരുമെന്നും പ്രതീക്ഷിക്കുന്നു.
ഗാലക്‌സി S26, ഗാലക്‌സി S26+ എന്നിവ യഥാക്രമം 6.3 ഇഞ്ച്, 6.7 ഇഞ്ച് ക്വാഡ് എച്ച്ഡി M14 ഒഎൽഇഡി ഡിസ്‌പ്ലേകളുമായി വന്നേക്കാം. രണ്ട് മോഡലുകളിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ആയിരിക്കാം. അതിൽ അപ്‌ഡേറ്റ് ചെയ്‌ത 50 മെഗാപിക്‌സൽ മെയിൻ സെൻസർ (1/1.3 അല്ലെങ്കിൽ 1/1.56 ഇഞ്ച്), 50 മെഗാപിക്‌സൽ അൾട്രാ-വൈഡ് ലെൻസ്, 12 മെഗാപിക്‌സൽ 3x ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു.
അൾട്രാ വേരിയൻ്റ് പോലെ, വിപണിയെ ആശ്രയിച്ച് ഈ ഫോണുകൾ എക്‌സിനോസ് 2600 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുമായി വരും. ഗാലക്‌സി S26-ന് 4,300mAh ബാറ്ററിയും ഗാലക്‌സി S26+ ഫോണിന് 4,900mAh ബാറ്ററിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സാംസങ്ങ് തങ്ങളുടെ സ്ലിം ഫോണായ ഗാലക്‌സി S26 എഡ്ജ് നിർത്തിവച്ചതായും പുതിയൊരു സ്ലിം മോഡൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പറയപ്പെടുന്നു. ഈ ഫോണിൽ 6.6 ഇഞ്ച് ക്വാഡ് എച്ച്ഡി M14 ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായേക്കാം. ക്യാമറകളുടെ കാര്യത്തിൽ, ഈ ഹാൻഡ്‌സെറ്റിൽ 50 മെഗാപിക്സൽ മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് എക്‌സിനോസ് 2600 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കാനും 4,300mAh ബാറ്ററിയുമായി വരാനും സാധ്യതയുണ്ട്.
പരസ്യം
പരസ്യം