5 സ്റ്റാർ റേറ്റഡ് വാഷിങ്ങ് മെഷീനുകൾ ആമസോൺ സെയിൽ 2025-ൽ ഓഫറിൽ സ്വന്തമാക്കാം
Photo Credit: Voltas
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025: എസ്‌ബിഐ കാർഡ് ഉടമകൾക്ക് ഇടപാടുകൾക്ക് മറ്റൊരു കിഴിവ് കൂടി ലഭിക്കും
സെപ്തംബർ 23-ന് എല്ലാവർക്കുമായി ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇപ്പോഴും തുടരുകയാണ്. വിവിധ പ്രൊഡക്റ്റുകൾക്ക് വമ്പൻ കിഴിവുകൾ ഈ സെയിലിൽ ലഭ്യമാണ്. സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഈ സെയിലിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ സെയിലിൽ വീട്ടുപകരണങ്ങൾക്കു മികച്ച ഓഫറുകൾ ആമസോൺ നൽകുന്നു. നിരവധി ഉപഭോക്താക്കൾ പുതിയ സ്മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ, ഡിഷ്‌വാഷറുകൾ, വാക്വം ക്ലീനറുകൾ, വാഷിംഗ് മെഷീനുകൾ എന്നിവ ഈ സെയിൽ സമയത്തു വാങ്ങിയിട്ടുണ്ട്. വീട്ടിലെ പഴയ മെഷീൻ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക്, ഇത് അനുയോജ്യമായ സമയമായിരിക്കും. മികച്ച സവിശേഷതകളും ഡിസൈനുകളുമുള്ള വാഷിംഗ് മെഷീനുകൾ വമ്പൻ ഓഫറിൽ ഈ ഫെസ്റ്റിവലിൽ ലഭ്യമാണ്. അവയിൽ ചിലത് ഫൈവ്-സ്റ്റാർ എനർജി എഫിഷ്യൻസി റേറ്റിംഗുമായി വരുന്നു. ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യുതിയും പണവും ലാഭിക്കാൻ സഹായിക്കുന്നതാണ് ഇത്. മൊത്തത്തിൽ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ നല്ലൊരു അവസരമാണ്.
ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) കൈകാര്യം ചെയ്യുന്ന ഒരു എനർജി എഫിഷ്യൻസി ലേബലാണ് ഫൈവ്-സ്റ്റാർ എനർജി എഫിഷ്യൻസി റേറ്റിംഗ് സിസ്റ്റം. എസി, റഫ്രിജറേറ്ററുകൾ, സ്മാർട്ട് ടിവികൾ, വാഷിംഗ് മെഷീനുകൾ തുടങ്ങി നിരവധി വീട്ടുപകരണങ്ങളിൽ ഈ സിസ്റ്റം ഉപയോഗിക്കുന്നുണ്ട്.
അഞ്ച് നക്ഷത്രങ്ങൾ വരെയാണ് റേറ്റിങ്ങ് നൽകുക. കൂടുതൽ നക്ഷത്രങ്ങൾ ലഭിച്ചാൽ അതിൻ്റെ അർത്ഥം പ്രസ്തുത ഉപകരണം കുറഞ്ഞ വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുവെന്നും കൂടുതൽ ഊർജ്ജക്ഷമതയുള്ളതാണെന്നും ആണ്. ഉദാഹരണം പറയുകയാണെങ്കിൽ ത്രീ-സ്റ്റാർ റേറ്റിങ്ങുള്ള റഫ്രിജറേറ്ററിനെ അപേക്ഷിച്ച് ഫൈവ്-സ്റ്റാർ റേറ്റിങ്ങുള്ള റഫ്രിജറേറ്റർ കൂടുതൽ വൈദ്യുതി ലാഭിക്കും.
വാഷിങ്ങ് മെഷീനുകൾ വാങ്ങുമ്പോൾ മികച്ച പ്രൊഡക്റ്റകളിലേക്ക് ഉപഭോക്താക്കളെ നയിക്കുക എന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം. വില മാത്രം നോക്കുന്നതിനു പകരം, ദീർഘകാലാടിസ്ഥാനത്തിൽ ഈ മെഷീൻ എത്രത്തോളം വൈദ്യുതി ലാഭിക്കുമെന്ന് ഉപഭോക്താക്കൾക്ക് താരതമ്യം ചെയ്യാൻ കഴിയും. ഇത് വൈദ്യുതി ബില്ലുകൾ കുറയ്ക്കാൻ സഹായിക്കുകയും ഊർജ്ജ സംരക്ഷണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ ഫൈവ് സ്റ്റാർ റേറ്റഡ് വാഷിങ്ങ് മെഷൻ മോഡലുകളിൽ മികച്ച ഡീലുകൾ ലഭ്യമാണ്. എൽജി, സാംസങ്, ഹെയർ, ബോഷ്, ഗോദ്‌റെജ്, വോൾട്ടാസ് ബെക്കോ തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ളവയാണ് ഈ വാഷിങ്ങ് മെഷീനുകൾ. ഇതിനു പുറമെ ഡബിൾ-ഡോർ റഫ്രിജറേറ്ററുകൾക്കും 65 ഇഞ്ച് സ്മാർട്ട് ടിവികൾക്കും മികച്ച ഓഫറുകൾ ലഭ്യമാണ്. വാഷിങ്ങ് മെഷീനിൽ നിങ്ങൾക്കു കണ്ടെത്താൻ കഴിയുന്ന ചില മികച്ച ഡീലുകൾ ഇതാ.
53,990 രൂപ വിലയുള്ള എൽജിയുടെ ഫുള്ളി ഓട്ടോമാറ്റിക് 9 കിലോഗ്രാം ഫ്രണ്ട്-ലോഡ് മോഡലിൻ്റെ വില കുറഞ്ഞ് 37,990 രൂപയ്ക്കു ലഭ്യമാണ്. സാംസങ്ങിന്റെ 8 കിലോഗ്രാം ഫ്രണ്ട്-ലോഡ് മെഷീന് 55,900 രൂപയാണ് യഥാർത്ഥ വില. ഇതു 33,990 രൂപയ്ക്ക് ലഭ്യമാകും. ഹയറിന്റെ 11 കിലോഗ്രാം ഭാരമുള്ള വലിയ മോഡലിൻ്റെ വില 82,990 രൂപയിൽ നിന്നും 54,990 രൂപയായിട്ടുണ്ട്. ബോഷിന്റെ 8 കിലോഗ്രാം ഫ്രണ്ട്-ലോഡ് മെഷീനിന്റെ വില 48,190 രൂപയിൽ നിന്ന് 28,990 രൂപയായും കുറഞ്ഞു.
ടോപ്പ്-ലോഡ് ഓപ്ഷനുകളിൽ, ഗോദ്‌റെജിൻ്റെ 7 കിലോഗ്രാം ഫുൾ ഓട്ടോമാറ്റിക് മോഡലിന് 27,300 രൂപ ആയിരുന്നതു കുറഞ്ഞ് 13,490 രൂപയിലേക്ക് എത്തി. അതേസമയം, വോൾട്ടാസ് ബെക്കോയുടെ സെമി-ഓട്ടോമാറ്റിക് 9 കിലോഗ്രാം വാഷിംഗ് മെഷീൻ 20,590 രൂപയിൽ നിന്ന് വില കുറഞ്ഞ് 11,950 രൂപയ്ക്ക് ലഭ്യമാണ്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹59,909
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
New Uncharted Game Reportedly in Development at Naughty Dog, Launch Planned After Intergalactic
Airbnb’s New Fall Update Adds Travel Map, AI Search, Social Features and More