ഓപ്പോ എൻകോ X3s ഇയർബഡ്സ് ലോഞ്ച് ചെയ്തു; വിവരങ്ങൾ അറിയാം
Photo Credit: Oppo
ഓപ്പോ എൻകോ X3s ഇയർഫോണുകൾ നെബുല സിൽവർ എന്ന ഒറ്റ നിറത്തിൽ വിൽക്കുന്നു.
ചൊവ്വാഴ്ച ബാഴ്‌സലോണയിൽ നടന്ന ചടങ്ങിൽ ഓപ്പോ ഫൈൻഡ് X9 സ്മാർട്ട്‌ഫോൺ സീരീസ് കമ്പനി ലോഞ്ച് ചെയ്തിരുന്നു. ഈ ഫോണുകൾക്കൊപ്പം പുതിയ എൻകോ X3s വയർലെസ് ഇയർബഡുകളും ഓപ്പോ അവതരിപ്പിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന ഈ ട്രൂ വയർലെസ് (TWS) ഇയർഫോണുകളിലെ ഓരോ ഇയർബഡിനും 4.7 ഗ്രാം ഭാരം മാത്രമേയുള്ളൂ. അവയ്ക്ക് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP55 റേറ്റിംഗുണ്ട്. മികച്ച സൗണ്ട് ക്വാളിറ്റി ഉറപ്പു നൽകാനായി ഡ്യുവൽ-ഡ്രൈവർ സെറ്റപ്പ് (11mm + 6mm) എൻകോ X3s-ൽ ഉണ്ട്. പുറത്തു നിന്നുള്ള ശബ്‌ദങ്ങളെ കുറയ്ക്കുന്നതിന്, 55dB വരെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനെയും (ANC) ഇതു പിന്തുണയ്ക്കുന്നു. മികച്ച ബാറ്ററി ലൈഫും ഉറപ്പു നൽകുന്ന ഈ TWS ഇയർഫോൺ ഫുൾ ചാർജിൽ 45 മണിക്കൂർ വരെ പ്ലേബാക്ക് ടൈം വാഗ്ദാനം ചെയ്യുന്നുണ്ട്. ഓപ്പോ എൻകോ X3s ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഓപ്പോ എൻകോ X3s ഇയർബഡ്സിൻ്റെ വില 189 സിംഗപൂർ ഡോളർ (ഏകദേശം 12,900 ഇന്ത്യൻ രൂപ)ആണ്. നെബുല സിൽവർ നിറത്തിൽ ഇത് ഓപ്പോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെ ലഭ്യമാണ്. ഈ വയർലെസ് ഇയർബഡുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന് ഓപ്പോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഓപ്പോ ഫൈൻഡ് X9 സീരീസ് അടുത്ത ആഴ്ചകളിൽ തന്നെ രാജ്യത്ത് എത്തുമെന്നു പ്രതീക്ഷിക്കുന്നതിനാൽ, ഓപ്പോ എൻകോ X3s ഇയർബഡ്സും അവയ്ക്കൊപ്പം ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.
ഓപ്പോ എൻകോ X3s വയർലെസ് ഇയർഫോണുകൾ 11mm, 6mm ഡ്യുവൽ ഡൈനാമിക് ഡ്രൈവറുമായാണ് വരുന്നത്. വ്യക്തമായ ശബ്‌ദം നൽകുന്നതിനും മികച്ച ഫ്രീക്വൻസികൾക്കായും അവർ പ്രത്യേക DAC-കൾ ഉപയോഗിക്കുന്നു. ഡാനിഷ് ഓഡിയോ ബ്രാൻഡായ ഡൈനോഡിയോ ആണ് ഇയർഫോണുകൾ ട്യൂൺ ചെയ്യുന്നത്. കൂടാതെ ഡൈനോഡിയോയുടെ ഓതൻ്റിക് ലൈവ്, പ്യൂർ വോക്കൽസ്, അൾട്ടിമേറ്റ് സൗണ്ട്, തണ്ടറിങ്ങ് ബാസ് തുടങ്ങിയ നാല് സൗണ്ട് മോഡുകളിൽ നിന്ന് ഉപയോക്താക്കൾക്ക് വേണ്ടതു തിരഞ്ഞെടുക്കാം.
ഓരോ ഇയർബഡിലും 55dB വരെ നോയ്‌സ് ക്യാൻസലേഷൻ ഉറപ്പു നൽകുന്ന ത്രീ-മൈക്ക് ഡ്യുവൽ-ഫീഡ് സിസ്റ്റം ഉണ്ട്. പൊതുഗതാഗതം, തിരക്കേറിയ പ്രദേശങ്ങൾ എന്നിങ്ങനെയുള്ള ചുറ്റുപാടുകളെ അടിസ്ഥാനമാക്കി നോയ്‌സ് ക്യാൻസലേഷൻ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന "റിയൽ-ടൈം ഡൈനാമിക് ANC" ഫീച്ചറും ഓപ്പോ കൂട്ടിച്ചേർത്തിട്ടുണ്ട്. ആവശ്യാനുസരണം നോയ്‌സ് ക്യാൻസലേഷനും ട്രാൻസ്പരൻസി ലെവലിനും ഇടയിൽ മാറുന്ന ഒരു അഡാപ്റ്റീവ് മോഡും ഇതിലുണ്ട്. കാറ്റുള്ളതോ ശബ്ദമുള്ളതോ ആയ അന്തരീക്ഷങ്ങളിൽ കോളുകൾ വ്യക്തമാക്കുന്നതിന് മൈക്രോഫോണുകൾ AI നോയ്‌സ് റിഡക്ഷനും ഉപയോഗിക്കുന്നു.
ഓപ്പോ എൻകോ X3s ബ്ലൂടൂത്ത് 5.4-നെ പിന്തുണയ്ക്കുന്നു. ഹൈ ക്വാളിറ്റി ശബ്ദത്തിനായി അവ LHDC 5.0, AAC, SBC കോഡെക്കുകളുമായും ചേർന്നു പ്രവർത്തിക്കുന്നു. ഗെയിമിംഗ് സമയത്ത് ശബ്‌ദമെത്താൻ വൈകുന്നതു കുറയ്ക്കാൻ ഒരു പ്രത്യേക ഗെയിം മോഡ് സഹായിക്കും. ഓപ്പോ സ്‌മാർട്ട്‌ഫോണുകളുമായി കണക്റ്റു ചെയ്ത്, 20-ലധികം ഭാഷകളിൽ തത്സമയം സംഭാഷണങ്ങൾ വിവർത്തനം ചെയ്യാൻ കഴിയുന്ന "AI ട്രാൻസ്‌ലേഷൻ" ഫീച്ചറിനെയും ഇയർഫോണുകൾ പിന്തുണയ്ക്കുന്നു. മറ്റ് ആൻഡ്രോയ്ഡ്, iOS ഉപയോക്താക്കൾക്ക് അപ്‌ഡേറ്റുകൾക്കും സൗണ്ട് സെറ്റിങ്ങ്സുകൾക്കുമായി HeyMelody ആപ്പ് ഉപയോഗിക്കാം.
ANC ഓഫായിരിക്കുമ്പോൾ 11 മണിക്കൂർ വരെയും ANC ഓണായിരിക്കുമ്പോൾ 6 മണിക്കൂർ വരെയും ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ചാർജിംഗ് കേയ്സിനൊപ്പം 45 മണിക്കൂർ വരെ ബാറ്ററി നീണ്ടുനിൽക്കും. ഇയർബഡുകൾ ചാർജ് ചെയ്യാൻ ഏകദേശം 50 മിനിറ്റ് എടുക്കും, അതേസമയം USB ടൈപ്പ്-സി വഴി കേക്സ് ചാർജ് ചെയ്യാൻ ഏകദേശം 80 മിനിറ്റ് വേണം. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP55 റേറ്റിംഗ് ഇവയ്ക്കുണ്ട്. ഓരോ ഇയർബഡിന്റെയും ഭാരം ഏകദേശം 4.73 ഗ്രാം ആണ്, കേയ്സിൻ്റെ മൊത്തം ഭാരം 49.02 ഗ്രാം വരുന്നു.
പരസ്യം
പരസ്യം