ആമസോൺ സെയിൽ 2025-ൽ ഫൈവ് സ്റ്റാർ റേറ്റഡ് വാഷിങ്ങ് മെഷീനുകൾക്കുള്ള മികച്ച ഡീലുകൾ അറിയാം
Photo Credit: Amazon
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025: എസ്‌ബിഐ കാർഡ് ഉടമകൾക്ക് ഇടപാടുകൾക്ക് മറ്റൊരു കിഴിവ് കൂടി ലഭിക്കും
സെപ്തംബർ 23-ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇപ്പോഴും സജീവമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി, ആമസോൺ വിവിധ ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവുകൾ നൽകുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഈ ഓഫർ സെയിലിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ സെയിലിൽ വീട്ടുപകരണങ്ങൾക്കും നിരവധി മികച്ച ഓഫറുകളുണ്ട്. ഫെസ്റ്റിവൽ സെയിലിനിടെ നിരവധി ഉപഭോക്താക്കൾ പുതിയ സ്മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ, ഡിഷ്‌വാഷറുകൾ, വാക്വം ക്ലീനറുകൾ, വാഷിംഗ് മെഷീനുകൾ എന്നിവ വാങ്ങിയിട്ടുണ്ട്. പഴയ വാഷിംഗ് മെഷീൻ മാറ്റിസ്ഥാപിക്കാൻ പദ്ധതിയിടുന്നവർക്ക്, ഇത് അനുയോജ്യമായ സമയമായിരിക്കും. വ്യത്യസ്തമായ സവിശേഷതകളും ഡിസൈനുകളുമുള്ള വാഷിംഗ് മെഷീനുകൾ സ്പെഷ്യൽ വിലയ്ക്ക് ആമസോൺ ഓഫർ ചെയ്യുന്നു. അവയിൽ ചിലത് ഫൈവ്-സ്റ്റാർ എനർജി എഫിഷ്യൻസി റേറ്റിംഗുമായി വരുന്നതാണ്. ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതിയും പണവും ലാഭിക്കാൻ സഹായിക്കുന്നതാണ് ഇത്. മൊത്തത്തിൽ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ നല്ലൊരു അവസരം നൽകുന്നു.
ഫൈവ്-സ്റ്റാർ റേറ്റിംഗ് സിസ്റ്റം എന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലേ? ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചതും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) കൈകാര്യം ചെയ്യുന്നതുമായ ഒരു എനർജി എഫിഷ്യൻസി ലേബലാണത്. എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, സ്മാർട്ട് ടിവികൾ, വാഷിംഗ് മെഷീനുകൾ തുടങ്ങി നിരവധി വീട്ടുപകരണങ്ങളിൽ ഈ സിസ്റ്റം ഉപയോഗിക്കുന്നു.
ഒരു നക്ഷത്രത്തിൽ നിന്ന് ആരംഭിച്ച് അഞ്ച് നക്ഷത്രങ്ങൾ വരെയാണ് റേറ്റിങ്ങ് ഉണ്ടാവുക. ഉയർന്ന നക്ഷത്രങ്ങളുടെ എണ്ണത്തിൻ്റെ അർത്ഥം ഈ ഉപകരണം കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നുവെന്നും കൂടുതൽ ഊർജ്ജക്ഷമതയുള്ളതാണെന്നും ആണ്. ഉദാഹരണത്തിന്, ത്രീ-സ്റ്റാർ റേറ്റിങ്ങുള്ള റഫ്രിജറേറ്ററിനെ അപേക്ഷിച്ച് ഫൈവ്-സ്റ്റാർ റേറ്റിങ്ങുള്ള റഫ്രിജറേറ്റർ കൂടുതൽ വൈദ്യുതി ലാഭിക്കും.
വാഷിങ്ങ് മെഷീനുകൾ വാങ്ങുമ്പോൾ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് ഉപഭോക്താക്കളെ നയിക്കുക എന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം. പ്രൊഡക്റ്റിൻ്റെ വില മാത്രം നോക്കുന്നതിനു പകരം, ദീർഘകാലാടിസ്ഥാനത്തിൽ ഉപകരണം എത്രത്തോളം വൈദ്യുതി ലാഭിക്കുമെന്ന് ഉപഭോക്താക്കൾക്ക് താരതമ്യം ചെയ്യാൻ ഇതിലൂടെ കഴിയും. ഇത് വൈദ്യുതി ബില്ലുകൾ കുറയ്ക്കാൻ സഹായിക്കുകയും ഊർജ്ജ സംരക്ഷണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പുതിയ വാഷിംഗ് മെഷീൻ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ ഫൈവ് സ്റ്റാർ റേറ്റഡ് മോഡലുകളിൽ മികച്ച ഡീലുകൾ ലഭ്യമാണ്. എൽജി, സാംസങ്, ഹെയർ, ബോഷ്, ഗോദ്‌റെജ്, വോൾട്ടാസ് ബെക്കോ തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ളവയാണ് ഈ വാഷിങ്ങ് മെഷീനുകൾ. ഇതിനു പുറമെ ഡബിൾ-ഡോർ റഫ്രിജറേറ്ററുകൾക്കും 65 ഇഞ്ച് സ്മാർട്ട് ടിവികൾക്കും മികച്ച ഓഫറുകൾ ലഭ്യമാണ്. വാഷിങ്ങ് മെഷീനിൽ നിങ്ങൾക്കു കണ്ടെത്താൻ കഴിയുന്ന ചില മികച്ച ഡീലുകൾ ഇതാ.
53,990 രൂപ വിലയുള്ള എൽജിയുടെ ഫുള്ളി ഓട്ടോമാറ്റിക് 9 കിലോഗ്രാം ഫ്രണ്ട്-ലോഡ് മോഡൽ 37,990 രൂപയെന്ന കുറഞ്ഞ വിലയ്ക്കു ലഭ്യമാണ്. സാംസങ്ങിന്റെ 8 കിലോഗ്രാം ഫ്രണ്ട്-ലോഡ് മെഷീൻ 55,900 രൂപയിൽ നിന്ന് കുറഞ്ഞ് 33,990 രൂപയ്ക്ക് ലഭ്യമാകും. ഹയറിന്റെ 11 കിലോഗ്രാം ഭാരമുള്ള വലിയ മോഡലിന് 82,990 രൂപയായിരുന്നു വില. ഇതിന് 54, 990 രൂപയായിട്ടുണ്ട്. ബോഷിന്റെ 8 കിലോഗ്രാം ഫ്രണ്ട്-ലോഡ് മെഷീനിന്റെ വില 48,190 രൂപയിൽ നിന്ന് 28,990 രൂപയായി കുറഞ്ഞു.
ടോപ്പ്-ലോഡ് ഓപ്ഷനുകളിൽ, ഗോദ്‌റെജിൻ്റെ 7 കിലോഗ്രാം ഫുൾ ഓട്ടോമാറ്റിക് മോഡൽ 27,300 രൂപയിൽ നിന്ന് കുറഞ്ഞ് 13,490 രൂപയ്ക്ക് വിൽക്കുന്നു. അതേസമയം, വോൾട്ടാസ് ബെക്കോയുടെ സെമി-ഓട്ടോമാറ്റിക് 9 കിലോഗ്രാം വാഷിംഗ് മെഷീൻ 20,590 രൂപയിൽ നിന്ന് കുറഞ്ഞ് 11,950 രൂപയ്ക്ക് ലഭ്യമാണ്.
പരസ്യം
പരസ്യം