വൺപ്ലസ് 15 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചു; വിവരങ്ങൾ അറിയാം
Photo Credit: OnePlus
പുനർരൂപകൽപ്പന ചെയ്ത ചതുരാകൃതിയിലുള്ള ട്രിപ്പിൾ-റിയർ ക്യാമറ മൊഡ്യൂൾ OnePlus 15-ൽ ഉണ്ട്
വൺപ്ലസ് 15 ഒക്ടോബർ 27-ന് ചൈനയിൽ അവതരിപ്പിച്ചതു മുതൽ അതിൻ്റെ ഇന്ത്യയിലെ ലോഞ്ചിങ്ങിനു വേണ്ടി രാജ്യത്തെ സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുകയാണ്. ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് തങ്ങളുടെ പ്രീമിയം ഫോൺ അടുത്ത മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ബുധനാഴ്ച വൺപ്ലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വൺപ്ലസ് 15-ന്റെ ഇന്ത്യൻ പതിപ്പിന് ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസറാണു കരുത്തു നൽകുന്നത്. ഈ പ്രോസസറുമായി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്ന ആദ്യത്തെ ഫോണായിരിക്കും വൺപ്ലസ് 15. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 16-ലാണ് ഇതു പ്രവർത്തിക്കുന്നത്. ആമസോണിലൂടെയും ഔദ്യോഗിക വൺപ്ലസ് ഓൺലൈൻ സ്റ്റോറിലൂടെയും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. വൺപ്ലസ് 15-ന്റെ ചൈനീസ് മോഡലിൽ 6.78 ഇഞ്ച് വലിപ്പമുള്ള തേർഡ് ജനറേഷൻ BOE ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയുണ്ട്. 50 മെഗാപിക്സൽ മെയിൻ ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ ഫോണിൽ ഉൾപ്പെടുന്നു.
വൺപ്ലസ് 15 നവംബർ 13-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ വേരിയൻ്റിൽ ഉണ്ടാകുന്ന സവിശേഷതകൾ മുഴുവനായും വൺപ്ലസ് ഇതുവരെ പങ്കിട്ടിട്ടില്ല. എന്നാൽ ചില പ്രധാന വിശദാംശങ്ങൾ കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത ആമസോൺ ഇന്ത്യ മൈക്രോസൈറ്റ് അനുസരിച്ച്, വൺപ്ലസ് 15 ക്വാൽകോമിന്റെ ശക്തമായ 3nm സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുമായി വരും. മുൻ പതിപ്പുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട സ്പീഡും എനർജി എഫിഷ്യൻസിയും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 16-ലാണു ഫോൺ പ്രവർത്തിക്കുക.
50 മെഗാപിക്സൽ മെയിൻ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് വൺപ്ലസ് 15 എത്തുന്നത്. മികച്ച ഫോട്ടോ ക്വാളിറ്റിക്കായി വൺപ്ലസിന്റെ പുതിയ ഡീറ്റെയിൽമാക്സ് ഇമേജ് എഞ്ചിനും ഇതിലുണ്ടാകും. ചൈനീസ് വേരിയൻ്റിൽ മൂന്ന് 50 മെഗാപിക്സൽ ക്യാമറകളുണ്ട്. f/1.8 അപ്പേർച്ചറുള്ള മെയിൻ ക്യാമറ, f/2.0 അപ്പേർച്ചറുള്ള അൾട്രാവൈഡ് ക്യാമറ, f/1.8 അപ്പേർച്ചറുള്ള ടെലിഫോട്ടോ ക്യാമറ എന്നിവയാണത്.
വൺപ്ലസ് 15 ചൈനയിൽ ഒക്ടോബർ 27-നാണ് ലോഞ്ച് ചെയ്തത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന്റെ വില CNY 3,999 (ഏകദേശം 50,000 രൂപ) ആണ്. 16 ജിബി റാമും 1TB സ്റ്റോറേജുമുള്ള ടോപ്പ് മോഡലിന് CNY 5,399 (ഏകദേശം 67,000 രൂപ) വില വരുന്നു. അബ്സൊല്യൂട്ട് ബ്ലാക്ക്, മിസ്റ്റി പർപ്പിൾ, സാൻഡ് ഡ്യൂൺ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ചൈനയിൽ ഫോൺ ലഭ്യമാണ്. ഇതേ കളർ ഓപ്ഷനുകൾ ഇന്ത്യയിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വൺപ്ലസ് 15-ന്റെ ചൈനീസ് വേരിയന്റിൽ 7,300mAh ബാറ്ററിയുണ്ട്, ഇത് വയർഡ് ചാർജിംഗിനായി 120W സൂപ്പർ ഫ്ലാഷ് ചാർജും 50W വയർലെസ് ഫ്ലാഷ് ചാർജും പിന്തുണയ്ക്കുന്നു. 1.5K റെസല്യൂഷൻ, 165Hz വരെ റിഫ്രഷ് റേറ്റ്, 1,800nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.78 ഇഞ്ച് BOE ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേയും ഇതിൽ ഉൾപ്പെടുന്നു. 16GB വരെ LPDDR5x റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും ഈ ഫോണിലുണ്ടാകും.
പരസ്യം
പരസ്യം