സ്മാർട്ട് ബൾബുകൾക്കു മികച്ച ഡീലുകളുമായി ആമസോൺ സെയിൽ 2025
Photo Credit: Philips
ഫിലിപ്സ് WiZ 9W E27 സ്മാർട്ട് ബൾബ് അലക്സ, സിരി വോയ്‌സ് അസിസ്റ്റന്റുകൾക്ക് പിന്തുണ നൽകുന്നു
സെപ്തംബർ 23 മുതൽ ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 നിരവധി പ്രൊഡക്റ്റുകൾക്ക് മികച്ച ഓഫറുകൾ നൽകി ഇപ്പോഴും ഇന്ത്യയിൽ സജീവമായി നിൽക്കുന്നു. ഈ സമയത്ത് ഇന്റർനെറ്റ്-ഓഫ്-തിംഗ്സ് (IoT) ഡിവൈസുകൾ ഉപയോഗിച്ച് നിങ്ങളുടെ വീട് കൂടുതൽ മികച്ചതാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും ബജറ്റ്-ഫ്രണ്ട്ലി ഓപ്ഷനുകളിൽ ഒന്നാണ് സ്മാർട്ട് ബൾബ്. ഹോം ഓട്ടോമേഷനിലേക്കുള്ള ആദ്യപടിയായി സ്മാർട്ട് ബൾബ് പലപ്പോഴും കണക്കാക്കപ്പെടുന്നു. ഒരു സാധാരണ ലൈറ്റ് ബൾബിലേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി ചേർത്ത് നിങ്ങളുടെ സ്മാർട്ട്‌ഫോണിലൂടെ അത് നിയന്ത്രിക്കാൻ അനുവദിക്കുന്നതാണ് സ്മാർട്ട് ബൾബ്. സ്വിച്ച് ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് ബൾബ് ഓണാക്കാനും ഓഫാക്കാനും, ബ്രൈറ്റ്നസ് ക്രമീകരിക്കാനും, മോഡലിനെ ആശ്രയിച്ച് നിറങ്ങൾ മാറ്റാനും കഴിയും. സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ IoT, സ്മാർട്ട് ഹോം സാങ്കേതികവിദ്യ എന്നിവയ്ക്കു വേഗത്തിൽ വളർച്ചയുണ്ടായിട്ടുണ്ട്. സ്മാർട്ട് ബൾബുകൾ സെറ്റപ്പ് ചെയ്യാൻ എളുപ്പമുള്ളതിനാലും മറ്റ് സ്മാർട്ട് ഹോം ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെലവേറിയതല്ലാത്തതിനാലും അവ പ്രത്യേകിച്ചും ജനപ്രിയമാണ്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ടുകൾക്കൊപ്പം അധിക ആനുകൂല്യങ്ങളും ആസ്വദിക്കാം. എസ്‌ബിഐ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത പേയ്‌മെന്റുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്, ഇതിലൂടെ അധിക ചാർജുകളില്ലാതെ പ്രതിമാസ തവണകളായി പണമടയ്ക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ കൃത്യമായി വായിച്ചു മനസിലാക്കാൻ ശ്രദ്ധിക്കുക.
സ്മാർട്ട് ഹോം ഉൽപ്പന്നങ്ങളെ സംബന്ധിച്ചിടത്തോളം, ഫിലിപ്സ് വിസ് 9W E27 സ്മാർട്ട് ബൾബിന്റെ വില 1,999 രൂപയിൽ നിന്നും കുറഞ്ഞ് ഇപ്പോൾ 449 രൂപയിലെത്തിയിട്ടുണ്ട്. ഇത് വൈ-ഫൈ, 16 മില്യൺ നിറങ്ങൾ, E27 ഹോൾഡറുകൾ എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ ഈ ബൾബ് അലക്സ, സിരി എന്നിവയുമായും യോജിച്ചു പ്രവർത്തിക്കും.
മറ്റ് ഇനങ്ങളിലും ആമസോൺ വലിയ ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്യൂരിറ്റി ക്യാമറകൾക്ക് 85 ശതമാനം വരെ കിഴിവുകളും എൽജി, സാംസങ്, ഹെയർ, ബോഷ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള 5-സ്റ്റാർ റേറ്റഡ് വാഷിംഗ് മെഷീനുകൾക്ക് ആകർഷകമായ ഓഫറുകളും ഉണ്ട്.
സ്മാർട്ട് ബൾബുകളാണു നിങ്ങൾക്കു വേണ്ടതെങ്കിൽ സെയിൽ സമയത്ത് വലിയ കിഴിവുകളിൽ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. വിപ്രോ B22 12.5W വൈ-ഫൈ സ്മാർട്ട് എൽഇഡി ബൾബിൻ്റെ യഥാർത്ഥ വില 2,599 രൂപയാണ്, എന്നാൽ നിങ്ങൾക്കത് 599 രൂപയ്ക്ക് വാങ്ങാം. മറ്റൊരു ഓപ്ഷൻ ആമസോൺ ബേസിക്സ് 12W സ്മാർട്ട് എൽഇഡി ബൾബാണ്, ഇതിന്റെ യഥാർത്ഥ വില 1,199 രൂപയാണെങ്കിലും സെയിലിൽ525 രൂപയ്ക്കു ലഭ്യമാണ്.
ഫിലിപ്സ് വിസ് 9W E27 എൽഇഡി സ്മാർട്ട് ബൾബ് ഏറ്റവും താങ്ങാനാവുന്ന ചോയിസുകളിൽ ഒന്നാണ്. അതു യഥാർത്ഥ വിലയായ 1,999 രൂപയിൽ നിന്ന് കുറഞ്ഞ് 449 രൂപയ്ക്കു ലഭ്യമാണ്. അതുപോലെ, ക്രോംപ്ടൺ 9W B22 വൈ-ഫൈ സ്മാർട്ട് എൽഇഡി ബൾബിന് 9,990 രൂപയിൽ നിന്ന് വെറും 458 രൂപയായി വില കുറഞ്ഞിരിക്കുന്നു.
2,099 രൂപയിൽ നിന്നും 549 രൂപയായ വിപ്രോ B22 9W വൈ-ഫൈ സ്മാർട്ട് എൽഇഡി ബൾബ്, 1,599 രൂപയിൽ നിന്നും 550 രൂപയായി മാറിയ ഇക്കോഎർത്ത് നിയോ വൈ-ഫൈ സ്മാർട്ട് എൽഇഡി ബൾബ്, 2,399 രൂപയിൽ നിന്ന് 499 രൂപയിലേക്കു വീണ കമോങ്ക് സ്മാർട്ട് എൽഇഡി ബൾബ് എന്നിവയാണ് മറ്റ് മോഡലുകൾ.
പരസ്യം
പരസ്യം