ഗംഭീര പെർഫോമൻസ് ഗ്യാരണ്ടി; ഐക്യൂ നിയോ 11 സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുമായി എത്തും

ഐക്യൂ നിയോ 11 ഫോണിൻ്റെ ചില പ്രധാന സവിശേഷതകൾ കൂടി പുറത്ത്

ഗംഭീര പെർഫോമൻസ് ഗ്യാരണ്ടി; ഐക്യൂ നിയോ 11 സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുമായി എത്തും

Photo Credit: iQOO

iQOO Neo 11: Snapdragon 8 Elite ചിപ്പുമായി ഉടൻ ലോഞ്ച്

ഹൈലൈറ്റ്സ്
  • ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഐക്യൂ നിയോ 11-ൽ ഉണ്ടാവുക
  • ആൻഡ്രോയ്ഡ് 16-ൽ പ്രവർത്തിക്കുന്ന ഫോണായിരിക്കും ഐക്യൂ നിയോ 11
  • അടുത്തിടെ ഗീക്ബെഞ്ചിൽ ഈ ഫോൺ പ്രത്യക്ഷപ്പെട്ടിരുന്നു
പരസ്യം

നിരവധി പേരുടെ പ്രിയപ്പെട്ട ബ്രാൻഡായ ഐക്യൂവിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്ഫോണായ ഐക്യൂ നിയോ 11 ഒക്ടോബർ 30-ന് ചൈനയിൽ പുറത്തിറങ്ങാൻ പോവുകയാണ്. ഐക്യൂ നിയോ 11-ൽ ഒക്ടാ-കോർ ക്വാൽകോം ARMV8 പ്രോസസർ ആയിരിക്കുമെന്നു ഗീക്ക്ബെഞ്ച് വെബ്‌സൈറ്റിൽ നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഫോൺ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുമായാണു വരികയെന്ന സൂചനയും അതിലൂടെ ലഭിച്ചു. ഇപ്പോൾ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറായിരിക്കും ഈ ഫോണിൽ ഉപയോഗിക്കുകയെന്ന കാര്യവും ഐക്യൂ സ്ഥിരീകരിച്ചിട്ടുണ്ട്. വേഗതയേറിയ പ്രകടനത്തിനായി എൽപിഡിഡിആർ5x അൾട്രാ റാമും മെച്ചപ്പെട്ട ഡാറ്റ സ്പീഡ്, എഫിഷ്യൻസി എന്നിവക്കായി യുഎഫ്എസ് 4.1 സ്റ്റോറേജും ഐക്യൂ നിയോ 11-ൽ ഉണ്ടാകുമെന്നും കമ്പനി വെളിപ്പെടുത്തി. ഈ സ്മാർട്ട്‌ഫോൺ ശക്തമായ പെർഫോമൻസ് ഉറപ്പു നൽകുമെന്ന് ഈ സവിശേഷതകൾ സൂചിപ്പിക്കുന്നു. ഒരു സോളിഡ് ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ അനുഭവം തേടുന്ന ഉപയോക്താക്കൾക്ക് വിശ്വസിച്ചു വാങ്ങാൻ കഴിയുന്ന ഫോണായിരിക്കും ഐക്യൂ നിയോ 11.

ഐക്യൂ നിയോ 11-ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

വിവോയുടെ ഉപ ബ്രാൻഡായ ഐക്യൂ, തങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ ഐക്യൂ നിയോ 11 കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉപയോഗിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൈ ക്വാളിറ്റി പെർഫോമൻസ് നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ഒക്ടാ-കോർ പ്രോസസറാണിത്. കനത്ത ഉപയോഗത്തിനിടയിലും സ്ഥിരതയുള്ള പ്രകടനം നിലനിർത്താനും ഓവർ ഹീറ്റിങ്ങ് ഒഴിവാക്കാനും ഫോണിൽ ഒരു വലിയ 8K വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഉൾപ്പെടും.

9,600Mbps വരെ വേഗത കൈവരിക്കാൻ കഴിയുന്ന LPDDR5x അൾട്രാ റാമും, വേഗത്തിലുള്ള ഡാറ്റാ കൈമാറ്റത്തിനും സുഗമമായ ആപ്പ് ലോഡിംഗിനുമായി യുഎഫ്‌എസ് 4.1 സ്റ്റോറേജും ഈ ചിപ്‌സെറ്റുമായി ജോടിയാക്കും. കമ്പനിയുടെ അഭിപ്രായത്തിൽ, 3.54 ദശലക്ഷം പോയിന്റുകളെന്ന ശ്രദ്ധേയമായ AnTuTu ബെഞ്ച്മാർക്ക് സ്‌കോർ ഐക്യൂ നിയോ 11 നേടിയിട്ടുണ്ട്.

അടുത്തിടെ, ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിലും ഈ ഫോൺ കണ്ടെത്തിയിരുന്നു. അവിടെ ആൻഡ്രോയിഡ് 16, 16 ജിബി റാം എന്നിവ ലിസ്റ്റ് ചെയ്തിരുന്നു. ആറ് എഫിഷ്യൻസി കോറുകളും 3.53GHz, 4.32GHz ക്ലോക്ക് വേഗതയുള്ള രണ്ട് ഹൈ പെർഫോമൻസ് കോറുകളും ഈ പ്രോസസറിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗീക്ക്ബെഞ്ചിൽ, സിംഗിൾ-കോർ ടെസ്റ്റിൽ ഉപകരണം 2,936 പോയിന്റുകളും മൾട്ടി-കോർ ടെസ്റ്റിൽ 8,818 പോയിന്റുകളും നേടിയിട്ടുണ്ട്.

"മോൺസ്റ്റർ സൂപ്പർ-കോർ എഞ്ചിൻ" ഐക്യൂ നിയോ 11-ലുമുണ്ടാകും:

അടുത്തിടെ പുറത്തിറങ്ങിയ ഐക്യൂ 15-ൽ ഉപയോഗിച്ചിരുന്ന അതേ "മോൺസ്റ്റർ സൂപ്പർ-കോർ എഞ്ചിൻ" (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) ആയിരിക്കും വരാനിരിക്കുന്ന ഐക്യൂ നിയോ 11-ലും ഉണ്ടാകുക. ഫോണിലുള്ള 2K റെസല്യൂഷനോടു കൂടിയ BOE LTPO AMOLED ഡിസ്‌പ്ലേ 144Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 510ppi പിക്‌സൽ ഡെൻസിറ്റി, 2,592Hz PWM ഡിമ്മിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ്. സ്‌ക്രീൻ 3,200Hz ടച്ച് സാമ്പിൾ റേറ്റ്, 25.4ms ടച്ച് റെസ്‌പോൺസ് ടൈം എന്നിവയെയും പിന്തുണയ്ക്കും. വലിയ 7,500mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.

ബ്ലാക്ക്, സിൽവർ നിറങ്ങളിലുള്ള ഐക്യൂ നിയോ 11-ൻ്റെ ദൃശ്യങ്ങൾ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുള്ള ഈ ഫോണിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറക്കു പുറമെ അൾട്രാവൈഡ് ലെൻസ്, ഡെപ്ത് സെൻസർ എന്നിവയും ഉൾപ്പെട്ടേക്കാം. 100W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുമെന്നും അഭ്യൂഹമുണ്ട്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ
#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ആപ്പിൾ ഉപകരണങ്ങൾ സ്വന്തമാക്കാൻ പുതിയ ലീസിംഗ് പദ്ധതി; ജൂലൈ 28 മുതൽ ആരംഭിക്കും
  2. ഐഫോൺ 18 പ്രോ മാക്സിന് വൻ വിലവർധന ഉണ്ടായേക്കും; ചോർന്ന വിവരങ്ങൾ ഇതാ
  3. ഡാറ്റ നഷ്ടപ്പെടുമെന്ന പേടി ഇനി വേണ്ട! ആൻഡ്രോയിഡ് 17 കൊണ്ടു വന്ന ഈ വിപ്ലവകരമായ മാറ്റം അറിഞ്ഞോ?
  4. ജൂലൈ 31-ന് വിപണിയിലെത്തുന്ന വൺപ്ലസ് N6x-ൽ 7,000mAh ബാറ്ററി; സവിശേഷതകൾ വെളിപ്പെടുത്തി
  5. iOS-ൽ പുതിയ റൗണ്ടഡ് മെസ്സേജ് ബബിൾ ഡിസൈൻ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
  6. ആപ്പിൾ ഹെൽത്തുമായും മെഡിക്കൽ റെക്കോർഡുകളുമായും ബന്ധിപ്പിക്കാം; 'ചാറ്റ്ജിപിടി ഹെൽത്ത്' അവതരിപ്പിച്ച് ഓപ്പൺഎഐ
  7. iQOO Z11 Lite 5G vs Moto G37 Power vs Oppo K14x 5G: ഇന്ത്യയിലെ വിലയും സവിശേഷതകളും താരതമ്യം ചെയ്യാം
  8. 50 മെഗാപിക്സൽ ക്യാമറ, 6,500mAh ബാറ്ററിയുമായി iQOO Z11 Lite ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും സവിശേഷതകളും
  9. ടാബ്‌ലെറ്റ് വിപണിയിൽ വൻ അട്ടിമറി! വിപ്ലവം സൃഷ്ടിക്കാൻ മോട്ടറോളയുടെ സൂപ്പർ ടാബ് ഓഗസ്റ്റ് 9-ന്
  10. ഒടിടിയിലെ പുതിയ റിലീസുകൾ: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെത്തുന്ന ഏറ്റവും പുതിയ സിനിമകളും ഷോകളും
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »