15,000 രൂപയിൽ താഴെ വിലയ്ക്ക് എയർപോഡ്സ് പ്രോ 2; ഫ്ലിപ്കാർട്ട് ദീപാവലി സെയിലിലെ ഓഫർ അറിയാം

വമ്പൻ ഓഫറിൽ എയർപോഡ്സ് പ്രോ 2; ഫ്ലിപ്കാർട്ട് ദീപാവലി സെയിലിലെ മികച്ച ഡീൽ നേടൂ

15,000 രൂപയിൽ താഴെ വിലയ്ക്ക് എയർപോഡ്സ് പ്രോ 2; ഫ്ലിപ്കാർട്ട് ദീപാവലി സെയിലിലെ ഓഫർ അറിയാം

Photo Credit: Flipkart

ഫ്ലിപ്പ്കാർട്ട് ഫെസ്റ്റീവ് ധമാക്ക സെയിൽ 2025 ആപ്പിൾ എയർപോഡ്സ് പ്രോ (രണ്ടാം തലമുറ) (ചിത്രം) കിഴിവിൽ വാഗ്ദാനം ചെയ്യുന്നു

ഹൈലൈറ്റ്സ്
  • എയർപോഡ്‌സ് 3 പ്രോ അടുത്തിടെയാണ് ഫ്ലിപ്കാർട്ട് ലോഞ്ച് ചെയ്തത്
  • പേഴ്സണലൈസ്ഡ് സ്പേഷ്യൽ ഓഡിയോയുമായി എയർപോഡ്‌സ് 2 പ്രോ എത്തുന്നു
  • ആപ്പിളിൻ്റെ H2 ചിപ്പാണ് ഇതിനു കരുത്തു നൽകുന്നത്
പരസ്യം

ഫ്ലിപ്കാർട്ട് ഫെസ്റ്റീവ് ധമാക്ക സെയിൽ 2025 ഇപ്പോൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഗാഡ്‌ജെറ്റുകൾ വാങ്ങാനുള്ള അവസരം ഈ ഫെസ്റ്റിവൽ നൽകുന്നു. സാംസങ്ങ്, ആപ്പിൾ, ഷവോമി, ഓപ്പോ, വിവോ, നത്തിംഗ്, സോണി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളെല്ലാം വിൽപ്പനയുടെ ഭാഗമാണ്. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഹെഡ്‌സെറ്റുകൾ, വീട്ടുപകരണങ്ങൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, പിസികൾ, ലാപ്‌ടോപ്പുകൾ എന്നിവയുൾപ്പെടെ വിവിധ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളിൽ വലിയ കിഴിവുകളുണ്ട്. വിൽപ്പനയുടെ ആകർഷണങ്ങളിലൊന്ന് 2022 സെപ്റ്റംബറിൽ പുറത്തിറക്കിയ ആപ്പിൾ എയർപോഡ്‌സ് പ്രോ (സെക്കൻഡ് ജെനറേഷൻ) ആണ്. ഇപ്പോൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഈ ഇയർബഡുകളുടെ വില 15,000 രൂപയിൽ താഴെയാണ്. ഇത് ഓഡിയോ എക്സ്പീരിയൻസ് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു മികച്ച അവസരമായിരിക്കും. മൊത്തത്തിൽ, സാധനങ്ങൾ വാങ്ങുമ്പോൾ പണം ലാഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഗാഡ്‌ജെറ്റുകളിലും ഇലക്ട്രോണിക്‌സിലും ആകർഷകമായ ഡീലുകൾ ഫ്ലിപ്കാർട്ട് ഫെസ്റ്റീവ് ധമാക്ക സെയിൽ 2025 വാഗ്ദാനം ചെയ്യുന്നു.

ഫ്ലിപ്കാർട്ട് ഫെസ്റ്റിവ് ധമാക്ക സെയിൽ 2025-ൽ എയർപോഡ് പ്രോ 2-ൻ്റെ വില:

2022-ൽ 26,900 രൂപ വിലയിലാണ് എയർപോഡ്സ് പ്രോ (സെക്കൻഡ് ജനറേഷൻ) ഇന്ത്യയിൽ ആപ്പിൾ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ട് ഫെസ്റ്റീവ് ധമാക്ക സെയിൽ 2025 സമയത്ത്, ഉപഭോക്താക്കൾക്ക് ഈ എയർപോഡുകൾ 14,490 രൂപയെന്ന ഡിസ്കൗണ്ട് വിലയ്ക്കു വാങ്ങാം. ഫ്ലിപ്കാർട്ടിൽ, ഇപ്പോൾ ലിസ്റ്റ് ചെയ്യുന്ന വില 23,900 രൂപയാണ്. അതായത് വിൽപ്പന സമയത്ത് എയർപോഡ്സ് പ്രോ (സെക്കൻഡ് ജനറേഷൻ) വാങ്ങുമ്പോൾ 9,000 രൂപ വരെ ലാഭിക്കാം എന്നർത്ഥം.

എയർപോഡ് പ്രോ 2-ൻ്റെ സവിശേഷതകൾ:

ഫസ്റ്റ് ജനറേഷൻ എയർപോഡ്‌സ് പ്രോയുടെ പിൻഗാമിയായാണ് ആപ്പിൾ സെക്കൻഡ് ജനറേഷൻ എയർപോഡ്‌സ് പ്രോ പുറത്തിറക്കിയത്. ഏറ്റവും പുതിയ എയർപോഡ്‌സ് പ്രോയിൽ (തേർഡ് ജനറേഷൻ) ഉപയോഗിച്ചിരിക്കുന്ന അതേ ചിപ്പായ H2 ചിപ്പാണ് ഈ വയർലെസ് ഇയർബഡുകൾക്ക് കരുത്ത് പകരുന്നത്. ഹെഡ് ട്രാക്കിംഗുള്ള ഡോൾബി അറ്റ്‌മോസിനെയും പഴ്‌സണലൈസ്ഡ് സ്പേഷ്യൽ ഓഡിയോയെയും ഇതു പിന്തുണയ്ക്കുന്നു. മികച്ച ഓഡിയോ ക്വാളിറ്റിക്കായി എയർപോഡ്‌സ് പ്രോയിൽ (രണ്ടാം തലമുറ) ഒരു കസ്റ്റം ഹൈ-എക്‌സ്‌കർഷൻ ഡ്രൈവറുണ്ട്, കൂടാതെ ഈസി കൺട്രോളുകൾക്കായി ഇയർഫോണുകളുടെ സ്റ്റെമ്മുകളിൽ നിർമ്മിച്ച ഒരു ഫോഴ്‌സ് സെൻസറും അടങ്ങിയിരിക്കുന്നു.

ഫസ്റ്റ് ജനറേഷൻ എയർപോഡ്‌സ് പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഇയർബഡുകൾ ഇരട്ടി കരുത്തിൽ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) നൽകുമെന്ന് ആപ്പിൾ പറയുന്നു. പുറം ലോകത്തിൽ നിന്നുള്ള ശബ്ദങ്ങളെ നിങ്ങളുടെ ചുറ്റുപാടുകളിലേക്ക് ക്രമീകരിക്കാനുള്ള ഒരു അഡാപ്റ്റീവ് ട്രാൻസ്പരൻസി മോഡും ഇവയിലുണ്ട്. കണക്റ്റിവിറ്റിക്കായി, എയർപോഡ്‌സ് പ്രോ (സെക്കൻഡ് ജനറേഷൻ) ബ്ലൂടൂത്ത് 5.3 ഉപയോഗിക്കുന്നു. ഇയർബഡുകൾ ഉപയോഗത്തിലാണോ എന്നറിയാൻ ഒരു സ്കിൻ-ഡിറ്റക്ഷൻ സെൻസർ, ഒരു മോഷൻ-ഡിറ്റക്റ്റിംഗ് ആക്‌സിലറോമീറ്റർ, പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന് ഒരു സ്പീച്ച്-ഡിറ്റക്റ്റിംഗ് ആക്‌സിലറോമീറ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിയർപ്പ്, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇയർബഡുകളും അവയുടെ ചാർജിംഗ് കേസും IPX4 റേറ്റിംഗുള്ളവയാണ്. ഒറ്റ ചാർജിൽ 6 മണിക്കൂർ വരെ കേൾവി സമയവും ചാർജിംഗ് കേസിനൊപ്പം 30 മണിക്കൂർ വരെ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യാൻ ഇതിനു കഴിയുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

എയർപോഡ്സ് പ്രോ (സെക്കൻഡ് പ്രോ) വാങ്ങുന്നത് നിങ്ങളുടെ പരിഗണനയിലുണ്ടെങ്കിൽ ഇതാണു മികച്ച സമയം. ആപ്പിളിൻ്റെയും മറ്റു ബ്രാൻഡുകളുടെയും മറ്റു നിരവധി പ്രൊഡക്റ്റുകളും ഫ്ലിപ്കാർട്ട് ഫെസ്റ്റിവൽ ധമാക്ക സെയിലിൽ വിലക്കിഴിവിൽ ലഭ്യമാണ്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വൺപ്ലസ് രണ്ടും കൽപ്പിച്ചാണ്; 9,000mAh ബാറ്ററിയുള്ള വൺപ്ലസ് ഏയ്സ് 6 ടർബോ അണിയറയിൽ ഒരുങ്ങുന്നു
  2. ഓക്സിജൻഒഎസ് 16 അപ്ഡേറ്റ് വൺപ്ലസ് നോർദ് 4 ഫോണുകളിൽ; നിരവധി എഐ സവിശേഷതകൾ ഉൾപ്പെടും
  3. പോക്കോ C85 5G ഇന്ത്യയിലേക്ക് ഉടനെയെത്തും; ഗൂഗിൾ പ്ലേ കൺസോളിൽ ലിസ്റ്റ് ചെയ്ത ഫോണിൻ്റെ സവിശേഷതകൾ പുറത്ത്
  4. സർക്കിൾ ടു സെർച്ച് ഫീച്ചർ ഇനി എഐ മോഡും; പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ
  5. ചാറ്റ്ജിപിടിക്കു പിന്നാലെ കോപൈലറ്റും വാട്സ്ആപ്പ് വിടുന്നു; അടുത്ത വർഷം മുതൽ ലഭ്യമാകില്ലെന്നു സ്ഥിരീകരിച്ചു
  6. വാവെയ് വാച്ച് GT 6 പ്രോ, വാച്ച് GT 6 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
  7. വൺപ്ലസ് 15R, വൺപ്ലസ് പാഡ് ഗോ 2 എന്നിവ ഇന്ത്യയിലേക്ക് ഒരുമിച്ചെത്തും; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
  8. വൺപ്ലസിൻ്റെ പുതിയ കില്ലാഡി കളിക്കളത്തിൽ; ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ഏയ്സ് 6T-യുടെ സവിശേഷതകൾ അറിയാം
  9. വിപണിയിൽ ആധിപത്യം സൃഷ്ടിക്കാൻ രണ്ടു വമ്പന്മാർ കൂടി; ഹോണർ 500, ഹോണർ 500 പ്രോ എന്നിവയുടെ ലോഞ്ചിങ്ങ് പൂർത്തിയായി
  10. ഓപ്പോ A6 സീരീസ് ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഓപ്പോ A6x-ൻ്റെ സവിശേഷതകൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »