ഓപ്പോ ഫൈൻഡ് X9 പ്രോ, ഓപ്പോ ഫൈൻഡ് X9 എന്നിവ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തു
Photo Credit: Oppo
ഓപ്പോ ഫൈൻഡ് X9 പ്രോയും X9 ഉം ആഗോളമായി അവതരിപ്പിച്ചു
സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ ഓപ്പോ ചൊവ്വാഴ്ച ബാഴ്‌സലോണയിൽ നടന്ന ആഗോള ലോഞ്ച് ഇവന്റിൽ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഫൈൻഡ് X9 പ്രോ, ഫൈൻഡ് X9 എന്നിവ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഒക്ടോബർ 16-ന് ചൈനയിലാണ് ഈ രണ്ടു മോഡലുകളും ആദ്യമായി അവതരിപ്പിച്ചത്. ചൈനയിൽ അവതരിപ്പിച്ച ഫോണുകളുടെ അതേ സവിശേഷതകൾ ആഗോള വിപണിയിൽ എത്തുന്ന ഫോണുകൾക്കും ഉണ്ടാകും. രണ്ട് ഫോണുകളും 3nm മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റുമായി വരുന്നവയാണ്. 16GB വരെ LPDDR5x റാമും 512GB UFS 4.1 സ്റ്റോറേജും ഇവ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ലാണ് ഇവ പ്രവർത്തിക്കുന്നത്. ഫൈൻഡ് X9 പ്രോയിൽ 7,500mAh ബാറ്ററിയുള്ളപ്പോൾ സാധാരണ ഫൈൻഡ് X9-ൽ 7,025mAh ബാറ്ററിയാണുള്ളത്. രണ്ട് സ്മാർട്ട്‌ഫോണുകളും വരുന്ന ആഴ്ചകളിൽ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു.
16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഓപ്പോ ഫൈൻഡ് എക്സ് 9 പ്രോയുടെ സിംഗിൾ വേരിയൻ്റിന് 1,299 യൂറോ (ഏകദേശം 1,34,000 രൂപ) ആണ് വില വരുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള സാധാരണ ഓപ്പോ ഫൈൻഡ് എക്സ് 9-ന് 999 യൂറോ (ഏകദേശം 1,03,000 രൂപ) ആണ് വില.
ഓപ്പോ ഫൈൻഡ് എക്സ് 9 പ്രോ സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാകും. മറുവശത്ത്, ഓപ്പോ ഫൈൻഡ് എക്സ് 9 സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, വെൽവെറ്റ് റെഡ് എന്നീ മൂന്ന് ഓപ്ഷനുകളിലും ലഭ്യമാകും. രണ്ട് സ്മാർട്ട്‌ഫോണുകളും ഓപ്പോയുടെ ഒഫീഷ്യൽ ഓൺലൈൻ സ്റ്റോർ വഴി വാങ്ങാം.
ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ ഓപ്പോയുടെ കളർഒഎസ് ഇൻ്റർഫേസിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണുകളാണ് ഓപ്പോ ഫൈൻഡ് X9 പ്രോ, ഫൈൻഡ് X9 എന്നിവ. രണ്ട് മോഡലുകൾക്കും അഞ്ച് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഓപ്പോ വാഗ്ദാനം ചെയ്യുന്നു. 16 ജിബി വരെ എൽപിഡിഡിആർ5x റാമും 512 ജിബി വരെ യുഎഫ്എസ് 4.1 സ്റ്റോറേജും ഉള്ള ഫ്ലാഗ്ഷിപ്പ് 3nm മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. രണ്ട് ഫോണുകളിലും എക്സ്-ആക്സിസ് ഹാപ്റ്റിക് മോട്ടോർ, അഡ്വാൻസ്ഡ് വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ബ്ലൂടൂത്ത് 6.0, വൈ-ഫൈ 7, ഓപ്പോ ആർഎഫ് ചിപ്പുള്ള എഐ ലിങ്ക്ബൂസ്റ്റ്, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി, ജിപിഎസ്, ഗ്ലോനാസ്, ക്യുഇസെഡ്എസ്എസ്, ഗലീലിയോ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓരോ മോഡലിലും നാല് മൈക്രോഫോണുകൾ ഉണ്ട്, കൂടാതെ ഇവ 10W റിവേഴ്‌സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
ഫൈൻഡ് X9 പ്രോ, ഫൈൻഡ് X9 എന്നിവക്ക് പൊടി, ജല പ്രതിരോധം എന്നിവക്ക് IP66, IP68, IP69 റേറ്റിംഗുകളാണുള്ളത്. കൂടാതെ, SGS ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഇതിൽ ഉൾപ്പെടുന്നു. TÜV റൈൻലാൻഡ് ഇന്റലിജന്റ് ഐ കെയർ 5.0 സർട്ടിഫിക്കേഷനുള്ള ഇവയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്2 സംരക്ഷണമുള്ള പ്രീമിയം AMOLED ഡിസ്പ്ലേയുമുണ്ട്. ഡോൾബി വിഷൻ, HDR10+, HDR വിവിഡ്, സ്പ്ലാഷ് ടച്ച്, DC ഡിമ്മിംഗ്, 2,160Hz PWM ഡിമ്മിംഗ്, 100 ശതമാനം DCI-P3 കളർ ഗാമട്ട് കവറേജ് എന്നിവയെ പിന്തുണക്കുന്നതാണ് ഡിസ്പ്ലേ.
ഓപ്പോ ഫൈൻഡ് X9 പ്രോയിൽ 1,272×2,772 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3,600nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുണ്ട്. ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ OIS ഉള്ള 50 മെഗാപിക്സൽ സോണി LYT-828 പ്രൈമറി സെൻസർ, 50 മെഗാപിക്സൽ സാംസങ് ISOCELL 5KJN5 അൾട്രാവൈഡ് ലെൻസ്, OIS ഉള്ള 200 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, ഇതിന് 50 മെഗാപിക്സൽ സാംസങ് 5KJN5 സെൽഫി ക്യാമറയുണ്ട്.
80W SuperVOOC വയർഡ് ചാർജിംഗ്, 50W AirVOOC വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്ന 7,500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിലുള്ളത്. ഫോണിന്റെ വലിപ്പം 161.26×76.46×8.25 മില്ലിമീറ്ററും, ഭാരം 224 ഗ്രാമുമാണ്.
ഓപ്പോ ഫൈൻഡ് X9-ൽ 1,256×2,760-പിക്സൽ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 460ppi പിക്സൽ ഡെൻസിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്ന 6.59 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് വരുന്നത്. OIS ഉള്ള 50 മെഗാപിക്സൽ സോണി LYT-808 വൈഡ് ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, OIS ഉള്ള 50 മെഗാപിക്സൽ സോണി LYT-600 ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. മുൻവശത്ത്, 32 മെഗാപിക്സൽ സോണി IMX615 ക്യാമറ നൽകിയിരിക്കുന്നു. പ്രോ വേരിയന്റിന്റെ അതേ ചാർജിംഗ് വേഗതയുള്ള 7,025mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിലുള്ളത്. 156.98×73.93×7.99 മില്ലിമീറ്റർ വലിപ്പവും 203 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
പരസ്യം
പരസ്യം