ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉടനെ അവസാനിക്കും; മികച്ച ഡീലുകൾ അറിയാം
Photo Credit: Flipkart
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025-ൽ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,500 രൂപ വരെ കിഴിവ് ലഭിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഓഫർ സെയിലുകളിൽ ഒന്നായ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025-നാണ് സെപ്റ്റംബർ 23-നാണ് എല്ലാവർക്കുമായി ആരംഭിച്ചത്. എന്നാൽ ഫ്ലിപ്കാർട്ട് ബ്ലാക്ക്, വിഐപി അംഗങ്ങൾക്ക് ഒരു ദിവസം മുമ്പ് തന്നെ എല്ലാ ഡീലുകളിലേക്കും ആക്‌സസ് ലഭിച്ചിരുന്നു. ഇപ്പോൾ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 അവസാനിക്കുന്ന തീയ്യതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഓഫർ സെയിലിൽ, ഫ്ലിപ്കാർട്ട് വിവിധ ഉൽപ്പന്നങ്ങൾക്ക് വലിയ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ, പിസികൾ, സ്മാർട്ട് വാച്ചുകൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ പോലുള്ള വീട്ടുപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെയിലിൽ നൽകുന്ന ഡിസ്കൗണ്ടുകൾക്കു പുറമെ ഷോപ്പർമാർക്ക് അധിക ആനുകൂല്യങ്ങളും ആസ്വദിക്കാം. ക്യാഷ്ബാക്ക് ഡീലുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകൾക്കു നൽകുന്ന പ്രത്യേക കിഴിവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025-നു വേണ്ടിയുള്ള തങ്ങളുടെ സമർപ്പിത മൈക്രോസൈറ്റ് ഫ്ലിപ്കാർട്ട് കഴിഞ്ഞ ദിവസം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഓഫർ സെയിൽ ഒക്ടോബർ 2-ന് അവസാനിക്കുമെന്നും അവർ സ്ഥിരീകരിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവൽ എല്ലാവർക്കുമായി സെപ്റ്റംബർ 23-നും ഫ്ലിപ്കാർട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് സെപ്തംബർ 22-നുമാണ് ആരംഭിച്ചത്.
ഇക്കാലയളവിൽ, ഫ്ലിപ്കാർട്ട് പ്രത്യേക ബാങ്ക് കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ആക്സിസ് ബാങ്ക് അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. അതിനുപുറമെ, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കുള്ള അധിക ലാഭവും കമ്പനി പരാമർശിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ 1,500 രൂപ വരെയും ഇഎംഐ ഇതര ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 1,000 രൂപ വരെയും ഷോപ്പർമാർക്ക് ലാഭിക്കാനാകും.
ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ വാർഷിക വിൽപ്പനയാണ്. സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബാങ്ക് ഓഫറുകൾ കൂടി ചേരുന്നതോടെ, സെയിൽ കാലയളവിൽ ഷോപ്പിംഗ് നടത്തുമ്പോൾ വലിയ ലാഭമുണ്ടാക്കാനുള്ള അവസരമുണ്ട്.
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. പക്ഷേ മികച്ച സ്മാർട്ട്‌ഫോണുകൾ ഓഫറിൽ സ്വന്തമാക്കാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ്, ഐഫോൺ 16, ഐഫോൺ 14, സാംസങ് ഗാലക്‌സി എസ് 25+, പോക്കോ F7 5G തുടങ്ങി നിരവധി മികച്ച ഫോണുകൾ ആകർഷകമായ ഡിസ്കൗണ്ടിൽ ലഭ്യമാണ്.
ഫ്ലിപ്കാർട്ട് ബ്ലാക്ക് അംഗങ്ങൾക്ക് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 16 പ്രോ 128 ജിബി അടിസ്ഥാന മോഡൽ 85,999 രൂപയെന്ന പ്രത്യേക വിലയ്ക്ക് വാങ്ങാം. ഇതിനു പുറമേ, പേയ്‌മെന്റിനായി ഐസിഐസിഐ ബാങ്ക് അല്ലെങ്കിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ വാങ്ങുന്നവർക്ക് 5,000 രൂപ കൂടുതൽ ലാഭിക്കാം. അതുപോലെ, വലിയ ഐഫോൺ 16 പ്രോ മാക്‌സ് 94,900 രൂപയ്ക്കാണു വിൽക്കുന്നത്. അൽപ്പം പഴയ മോഡലുകൾ നോക്കുന്നവർക്ക്, 39,999 രൂപയ്ക്ക് ഐഫോൺ 14 ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഐഫോൺ 16-ന്റെ അടിസ്ഥാന വേരിയന്റുകളുടെ വില 51,999 രൂപയാണ്. ഇതിനു പുറമെ, പുതിയ F7 5G, മറ്റ് മോഡലുകൾ എന്നിവയുൾപ്പെടെയുള്ള പോക്കോ ഫോണുകളിൽ ഫ്ലിപ്പ്കാർട്ട് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്‌സി S25+ ഫോണിനും ഓഫറുണ്ട്.
പരസ്യം
പരസ്യം