Photo Credit: Huawei
സ്മാർട്ട് വാച്ച് വിപണിയിൽ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ബ്രാൻഡാണ് ഹുവാവേ. നിരവധി തവണ ലോകത്തിലെ മികച്ച സ്മാർട്ട് വാച്ച് നിർമാതാക്കളുടെ ലിസ്റ്റിൽ മുൻനിരയിൽ എത്താൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടി മറ്റൊരു മോഡൽ സ്മാർട്ട് വാച്ച് കൂടി ഹുവാവേ കഴിഞ്ഞ ദിവസം പുറത്തിറക്കി. ബാഴ്സലോണയിൽ വെച്ചു നടന്ന കമ്പനിയുടെ മേറ്റ്പാഡ് സീരീസ് ടാബ്‌ലറ്റുകളുടെ ലോഞ്ചിംഗിനൊപ്പമാണ് ഹുവാവേ വാച്ച് GT 5 പ്രോ എന്ന സ്മാർട്ട് വാച്ച് ലോഞ്ച് ചെയ്തിരിക്കുന്നത്. 46mm, 42mm സൈസ് ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ വാച്ചുകൾ യഥാക്രമം ടൈറ്റാനിയം അലോയിലും സെറാമിക് ബോഡിയിലുമാണു വരുന്നത്. AMOLED സ്ക്രീൻ സജ്ജീകരിച്ചിരിക്കുന്ന ഈ സ്മാർട്ട് വാച്ചിൽ നൂറിലധികം സ്പോർട്ട്സ് മോഡുകളുണ്ട്. സാധാരണ ഉപയോഗം മാത്രമാണെങ്കിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് ഇതു വാഗ്ദാനം ചെയ്യുന്നു.
ഹുവാവേ വാച്ച് GT 5 പ്രോയുടെ വില 330 യൂറോയിലാണ് (ഏകദേശം 34000 ഇന്ത്യൻ രൂപയോളം) ആരംഭിക്കുന്നത്. 46mm, 42mm എന്നിങ്ങനെ രണ്ട് വലിപ്പത്തിൽ ഇതു ലഭ്യമാകും. 46mm മോഡൽ ബ്ലാക്ക്, ടൈറ്റാനിയം എന്നീ രണ്ട് ഫിനിഷുകളിൽ ലഭ്യമാണ്. അതേസമയം, 42mm മോഡൽ സെറാമിക് വൈറ്റ്, വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വാങ്ങാൻ കഴിയുക.
ഹുവാവേ വാച്ച് GT 5 പ്രോ 42mm, 46mm എന്നിങ്ങനെ രണ്ട് വലിപ്പത്തിലാണ് ലഭ്യമാവുക. രണ്ടിലും 466 x 466 പിക്സൽ റെസല്യൂഷനുള്ള AMOLED സ്ക്രീനാണുള്ളത്. 42mm മോഡൽ സെറാമിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതേസമയം 46mm മോഡലിന് ടൈറ്റാനിയം അലോയ് ബോഡി നൽകിയിരിക്കുന്നു. രണ്ട് മോഡലുകൾക്കും ഡിസ്പ്ലേയിൽ ഡ്യൂറബിൾ സഫയർ ഗ്ലാസ് കോട്ടിംഗ് ഉണ്ട്. വാച്ചിന് 50 മീറ്റർ (5 ATM) വരെ വാട്ടർ റെസിസ്റ്റൻസുണ്ട്. കൂടാതെ IP69K റേറ്റിംഗുള്ള ഇതിന് ഉയർന്ന ചൂടും മർദ്ദവും കൈകാര്യം ചെയ്യാൻ കഴിയും.
ആരോഗ്യവും ശാരീരികക്ഷമതയും നിരീക്ഷിക്കുന്നതിനായി, ഹുവാവേ വാച്ച് GT 5 പ്രോ നിങ്ങളുടെ ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യുകയും നിങ്ങളുടെ ഉറക്കം അളക്കുകയും ECG വിശകലനം പോലും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ആക്സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഡെപ്ത് സെൻസർ, ഇസിജി സെൻസർ തുടങ്ങി നിരവധി സെൻസറുകൾ വാച്ചിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് 100 ലധികം സ്‌പോർട്‌സ് മോഡുകളെ പിന്തുണയ്‌ക്കുന്നു. ഗോൾഫ് കളിക്കാർക്കുള്ള ഒരു ഗോൾഫ് കോഴ്‌സ് മാപ്പും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഹുവാവേ വാച്ച് GT 5 പ്രോയിലെ പുതിയ സൺഫ്ലവർ പൊസിഷനിംഗ് സിസ്റ്റം പ്രവർത്തന സമയത്ത് ട്രാക്കിംഗ് മെച്ചപ്പെടുത്തുന്നു. സാധാരണ ഉപയോഗമാണെങ്കിൽ ഒറ്റ ചാർജിൽ 14 ദിവസം വരെയും, ഓൾവേയ്‌സ്-ഓൺ ഡിസ്‌പ്ലേ ഫീച്ചർ ആക്‌റ്റിവേറ്റ് ചെയ്‌താൽ 5 ദിവസം വരെയും ബാറ്ററി ലൈഫ് ഇതു വാഗ്ദാനം ചെയ്യുന്നു. വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഈ ആപ്പ് ഹുവാവേ ഹെൽത്ത് ആപ്പുമായി ബന്ധിപ്പിക്കാനും കഴിയും. 46mm മോഡലിന് 53 ഗ്രാമും 42mm മോഡലിന് 44 ഗ്രാമുമാണ് ഭാരം.
പരസ്യം
പരസ്യം