ഇതിനാണു നമ്മൾ കാത്തിരുന്നത്; വാവെയ് ബാൻഡ് 10 ഇന്ത്യൻ വിപണിയിലെത്തി

വാവെയ് ബാൻഡ് 10 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇതിനാണു നമ്മൾ കാത്തിരുന്നത്; വാവെയ് ബാൻഡ് 10 ഇന്ത്യൻ വിപണിയിലെത്തി

Photo Credit: Huawei

പോളിമർ, അലുമിനിയം അലോയ് കേസ് വേരിയന്റുകളിൽ ഹുവാവേ ബാൻഡ് 10 വരുന്നു

ഹൈലൈറ്റ്സ്
  • നീന്തുന്നവർക്ക് ഏറ്റവും മികച്ചൊരു ചോയ്സ് ആയിരിക്കും വാവെയ് ബാൻഡ് 10
  • സ്വിം സ്ട്രോക്കിലും ലാപ് ഡിറ്റക്ഷനിലും 95 ശതമാനം കൃത്യത ഇതിനുണ്ട്
  • വെള്ളത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ 5ATM റേറ്റിങ്ങാണ് ഇതിനുള്ളത്
പരസ്യം

വാവെയ് ബാൻഡ് 10 വെള്ളിയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ഈ പുതിയ സ്മാർട്ട് ബാൻഡ് പോളിമർ, അലുമിനിയം അലോയ് എന്നിവ കൊണ്ട് നിർമ്മിച്ച രണ്ട് തരം കെയ്‌സുകളിലാണ് വരുന്നത്. ദീർഘചതുരാകൃതിയിലുള്ള 1.47 ഇഞ്ച് അമോലെഡ് സ്‌ക്രീനും ഈ സ്മാർട്ട് ബാൻഡിൽ ഉണ്ട്. ഇത് ഓൾവേയ്സ് ഓൺ ഡിസ്പ്ലേയെ പിന്തുണയ്‌ക്കുന്നു. അതായത് സ്‌ക്രീൻ പൂർണ്ണമായും സജീവമല്ലെങ്കിൽ പോലും സമയം, അറിയിപ്പുകൾ എന്നിവ പോലുള്ള വിവരങ്ങൾ നമുക്കു കാണാൻ കഴിയും. വാവെയ് ബാൻഡ് 10 ബാൻഡിന് വിവിധ ഹെൽത്ത്, ഫിറ്റ്‌നസ് ഡാറ്റ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയും. സ്ലീപ്പിങ്ങ് പാറ്റേണുകൾ, ഹാർട്ട്ബീറ്റ് വേരിയബിലിറ്റി (HRV), സ്ട്രെസ്സ് ലെവൽ എന്നിവയെ ഇതു നിരീക്ഷിച്ചു വിവരം നൽകുന്നു. ഉപയോക്താക്കളുടെ മാനസികാവസ്ഥയും വൈകാരിക ആരോഗ്യവും നന്നായി മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന ഇമോഷണൽ വെൽബീയിംഗ് അസിസ്റ്റന്റ് എന്ന സവിശേഷതയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

വാവെയ് ബാൻഡ് 10-ൻ്റെ ഇന്ത്യയിലെ വില, ലഭ്യത മുതലായ വിവരങ്ങൾ:

പോളിമർ കെയ്‌സുള്ള ഹുവാവേ ബാൻഡ് 10 മോഡലുകൾക്ക് 6,499 രൂപയും അലുമിനിയം അലോയ് ബോഡിയുള്ളവയ്ക്ക് 6,999 രൂപയുമാണ് വില. എന്നിരുന്നാലും, ജൂൺ 10 വരെ സാധുതയുള്ള പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി, പോളിമർ വേരിയൻ്റ് 3,699 രൂപയ്ക്കും അലുമിനിയം വേരിയൻ്റ് 4,199 രൂപയ്ക്കും ലഭ്യമാണ്. ഇന്ത്യയിൽ എല്ലാ മോഡലുകളും ആമസോണിലൂടെ മാത്രമേ വാങ്ങാൻ കഴിയൂ.

ബ്ലാക്ക്, പിങ്ക് വേരിയൻ്റുകൾ പോളിമർ കെയ്‌സുമായി വരുന്നു. അതേസമയം ബ്ലൂ, ഗ്രീൻ, മാറ്റ് ബ്ലാക്ക്, പർപ്പിൾ, വൈറ്റ് പതിപ്പുകൾക്ക് അലുമിനിയം അലോയ് കെയ്‌സാണുള്ളത്.

വാവെയ് ബാൻഡ് 10-ൻ്റെ പ്രധാന സവിശേഷതകൾ:

1.47 ഇഞ്ച് വലിപ്പമുള്ള, ചതുരാകൃതിയിലുള്ള AMOLED സ്‌ക്രീനോടുകൂടിയ പുതിയ സ്മാർട്ട് ഫിറ്റ്‌നസ് ബാൻഡാണ് വാവെയ് ബാൻഡ് 10. ഡിസ്‌പ്ലേയ്ക്ക് 194×368 പിക്‌സൽ റെസല്യൂഷനും 282ppi പിക്‌സൽ ഡെൻസിറ്റിയുമുണ്ട്. ഇത് സ്വൈപ്പ്, ടച്ച് ജെസ്റ്ററുകൾ എന്നിവയെ പിന്തുണയ്ക്കുന്നു. കൂടാതെ നാവിഗേഷനായി ഒരു സൈഡ് ബട്ടണും ഉണ്ട്. സ്‌ക്രീൻ ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേ ഫീച്ചറിനെ പിന്തുണയ്ക്കുന്നതിനാൽ സ്‌ക്രീനിൽ ടാപ്പ് ചെയ്യാതെ തന്നെ നിങ്ങൾക്ക് സമയവും മറ്റ് വിശദാംശങ്ങളും കാണാൻ കഴിയും.

ഓട്ടം, സൈക്ലിംഗ്, നീന്തൽ, യോഗ തുടങ്ങിയ 100 ബിൽറ്റ്-ഇൻ വർക്ക്ഔട്ട് മോഡുകൾ ഈ സ്മാർട്ട് ബാൻഡിൽ ഉൾപ്പെടുന്നുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യമായി ട്രാക്ക് ചെയ്യുന്നതിന് ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ പോലുള്ള സെൻസറുകളും ഇതിലുണ്ടാകും.

നീന്തുന്നവർക്ക് ഒരു മികച്ച ചോയ്‌സായാണ് വാവെയ് ബാൻഡ് 10 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 95% കൃത്യതയോടെ നീന്തൽ സ്ട്രോക്കുകളും ലാപ്പുകളും ഇതിനു കണ്ടെത്താനാകുമെന്ന് കമ്പനി പറയുന്നു. ബാൻഡിൻ്റെ നൂതനമായ നയൻ-ആക്സിസ് സെൻസറും AI- പവർഡ് സ്ട്രോക്ക് റെക്കഗ്നിഷനുമാണ് ഇതു സാധ്യമാക്കുന്നത്. ഇതിന് 5ATM വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് ഉള്ളതിനാൽ നീന്തുമ്പോഴും വെള്ളം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്നത് വളരെ സുരക്ഷിതമാണ്.

ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകളിൽ ബാൻഡ് 10 പ്രവർത്തിക്കും. ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ബ്ലഡ് ഓക്സിജൻ (SpO2) മോണിറ്റർ തുടങ്ങിയ ഹെൽത്ത് ട്രാക്കിംഗ് സവിശേഷതകൾ ഇതിലുണ്ട്. നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം, ഉറക്കത്തിലെ ഹേർട്ട്ബീറ്റ് വേരിയബിലിറ്റി (HRV), സ്ട്രെസ്സ് ലെവൽ എന്നിവ ട്രാക്ക് ചെയ്യാനും ഇതിന് കഴിയും. വിശ്രമിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഗൈഡഡ് ബ്രീത്തിങ്ങ് എക്സർസൈസുകളും ഈ സ്മാർട്ട് ബാൻഡിൽ ഉൾപ്പെടുന്നു. നിങ്ങളുടെ മാനസികാരോഗ്യത്തിന് സഹായകരമായ ടിപ്പുകൾ നൽകാനും ശാന്തമാക്കുന്നതിനും ഉണർത്തുന്നതിനുമുള്ള വാച്ച് ഫെയ്‌സുകൾ നിർദ്ദേശിക്കുന്നതുമായ ഒരു ഇമോഷണൽ വെൽബീയിംഗ് അസിസ്റ്റന്റും ഇതിലുണ്ട്.

ഒറ്റ ചാർജിൽ 14 ദിവസം വരെ ഇതിൽ ചാർജ് നിലനിൽക്കുമെന്ന് വാവെയ് അവകാശപ്പെടുന്നു. ഉപകരണം പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം 45 മിനിറ്റ് എടുക്കും. നിങ്ങൾ തിരക്കിലാണെങ്കിലും കുഴപ്പമില്ല, 5 മിനിറ്റ് വേഗത്തിൽ ചാർജ് ചെയ്താൽ 2 ദിവസം വരെ ഉപയോഗിക്കാം. ഹുവാവേ ബാൻഡ് 10-ന്റെ ബോഡി മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്. ഇതിന് 8.99 മില്ലീമീറ്റർ കനവും 14 ഗ്രാം മാത്രം ഭാരവുമാണുള്ളത്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സ്മാർട്ട്‌വാച്ചുകളിൽ ആപ്പിൾ വിപ്ലവം; ആപ്പിൾ വാച്ച് സീരീസ് 11, വാച്ച് അൾട്രാ 3, വാച്ച് SE എന്നിവ വിപണിയിൽ
  2. ഇതാണ് സ്മാർട്ട്ഫോൺ; ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ വിപണിയിലെത്തി
  3. ആപ്പിളിൻ്റെ സ്ലിം ബ്യൂട്ടി എത്തി; ഐഫോൺ എയർ ലോഞ്ച് ചെയ്തു
  4. ഇനി ഐഫോൺ വിപണി ഭരിക്കും; ഐഫോൺ 17 ലോഞ്ച് ചെയ്തു
  5. ഇതോടെ ആപ്പിൾ വാച്ചുകൾ വേറെ ലെവലിലേക്ക്; വാച്ച് സീരീസ് 11, അൾട്രാ 3, SE 3 എന്നിവ ഇന്നു ലോഞ്ച് ചെയ്യും
  6. ആപ്പിളിൻ്റെ സ്ലിം ബ്യൂട്ടി ഉടനെയെത്തും; ഐഫോൺ 17 എയറിനു പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം
  7. സൂമിങ്ങും കൂളിങ്ങും വേറെ ലെവൽ; ഐഫോൺ 17 പ്രോയുടെ ചില പ്രധാന വിവരങ്ങൾ അറിയാം
  8. എന്തൊക്കെയാവും ആപ്പിൾ പുതിയതായി അവതരിപ്പിക്കുക; ഐഫോൺ 'Awe Dropping' ഇവൻ്റ് ഇന്ന്
  9. വിപണി കീഴടക്കാൻ ഓപ്പോ F31 സീരീസ് ഫോണുകൾ; നിരവധി സവിശേഷതകൾ പുറത്ത്
  10. പ്രശ്നങ്ങൾക്കു പരിഹാരമായി; എയർടെൽ കാരണം വലഞ്ഞ ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »