Photo Credit: Boat
എനിഗ്മ ഡേസ്, എനിഗ്മ ജെം എന്നിങ്ങനെ രണ്ടു സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബോട്ട്. രണ്ട് വാച്ചുകളും SOS ലൈവ് ലൊക്കേഷൻ ഷെയറിംഗ്, ബ്ലൂടൂത്ത് കോളിംഗ്, കസ്റ്റമൈസബിൾ വാച്ച് ഫെയ്‌സസ് എന്നിവയുള്ളതാണ്. ഇവ ഒറ്റ ചാർജിൽ അഞ്ച് ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബോട്ട് ക്രെസ്‌റ്റ് ആപ്പിനൊപ്പം പ്രവർത്തിക്കുന്ന സ്‌മാർട്ട് വാച്ചുകൾ മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. ആർത്തവ തീയ്യതികളുടെ ട്രാക്കിംഗ് ഉൾപ്പെടെ വിവിധ ഹെൽത്ത് ട്രാക്കിംഗ് ഓപ്ഷനുകളും അവർ നൽകുന്നുണ്ട്. പ്രീമിയം മെറ്റാലിക് ബിൽഡുള്ള രണ്ടു മോഡലുകൾക്കും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP67 റേറ്റിംഗാണുള്ളത്. റൗണ്ട് ഡിസ്‌പ്ലേകളിൽ വരുന്ന ഇവ മാഗ്നെറ്റിക് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നുണ്ട്.
എനിഗ്മ ഡേസും ജെമ്മും രൂപകൽപ്പന ചെയ്‌തിരിക്കുന്നത് സ്‌റ്റൈൽ, ഫങ്ഷണാലിറ്റി, സൗകര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്നതിനാൽ തന്നെ ഇത് മികച്ചൊരു തിരഞ്ഞെടുപ്പ് ആയിരിക്കും.
ബോട്ട് എനിഗ്മ ഡേസ് സ്മാർട്ട് വാച്ചിൻ്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 1,999 രൂപ മുതലാണ്. ചെറി ബ്ലോസം, മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിൽവർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇതു ലഭ്യമാണ്. മെറ്റാലിക് ഗോൾഡ് പതിപ്പിന് 2,199 രൂപയാണ് വില. ബോട്ട് എനിഗ്മ ജെമിന് 2,699 രൂപയാണ് വില വരുന്നത്. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിൽവർ, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട് വാച്ച് വരുന്നു.
രണ്ട് സ്മാർട്ട് വാച്ചുകളും ഇന്ത്യയിൽ ആമസോൺ വഴിയും ബോട്ട് ഇന്ത്യ വെബ്‌സൈറ്റ് വഴിയും വാങ്ങാം.
360 x 360 പിക്സൽ റെസല്യൂഷനുള്ള 1.3 ഇഞ്ച് TFT സർക്കുലർ സ്ക്രീനാണ് ബോട്ട് എനിഗ്മ ഡേസിൻ്റേത്. മറുവശത്ത്, എനിഗ്മ ജെമ്മിന് 1.19 ഇഞ്ച് റൗണ്ട് AMOLED സ്‌ക്രീനാണുള്ളത്, അത് ഓൺ ഡിസ്‌പ്ലേയെ പിന്തുണയ്ക്കുന്നു. MapMyIndia വഴി അവരുടെ തത്സമയ ലൊക്കേഷൻ ഉപയോഗിച്ച SOS സന്ദേശങ്ങൾ അയയ്ക്കാൻ രണ്ട് സ്മാർട്ട് വാച്ചുകളും ഉപയോക്താക്കളെ അനുവദിക്കുന്നു. ഡേസ് മോഡലിന് ഫങ്ഷണൽ ക്രൗണും പ്രത്യേക SOS ബട്ടണും ഉണ്ട്. ജെം മോഡലിലെ ക്രൗൺ SOS ബട്ടണായി പ്രവർത്തിക്കുന്നു, SOS സന്ദേശം അയയ്‌ക്കാൻ ഉപയോക്താക്കൾ ഇത് അമർത്തിപ്പിടിക്കണം.
ബോട്ട് എനിഗ്മ ഡേസിനും എനിഗ്മ ജെമ്മിനും ഹാർട്ട്ബീറ്റ് ട്രാക്കിംഗ്, രക്തത്തിലെ ഓക്സിജൻ്റെ അളവ് (SpO2), സ്ലീപ്പ് ട്രാക്കിംഗ്, ആർത്തവചക്രം ട്രാക്കിംഗ് എന്നിവ പോലുള്ള വെൽനസ് മോണിറ്ററിംഗ് ഫീച്ചറുകൾ ഉണ്ട്. അവ ബോട്ട് ക്രെസ്റ്റ് ആപ്പുമായി ജോഡിയാക്കി നിരീക്ഷിക്കാം. കൂടാതെ DIY വാച്ച് ഫേസ് സ്റ്റുഡിയോ വഴി കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫേസുകളെ ഇവ പിന്തുണയ്ക്കുന്നു.
ഈ സ്മാർട്ട് വാച്ചുകൾ ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി, ബ്ലൂടൂത്ത് കോളിംഗ് എന്നിവയെ പിന്തുണയ്ക്കുന്നു. ഡേസ്, ജെം മോഡലുകൾ ക്രെസ്റ്റ് ആപ്പ് വഴി 20 കോൺടാക്റ്റുകൾ വരെ സേവ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നു. യുപിഐ പേയ്‌മെൻ്റുകൾ, മെട്രോ കാർഡുകൾ എന്നിവയ്‌ക്കായി പതിവായി ഉപയോഗിക്കുന്ന ക്യുആർ കോഡുകൾ സേവ് ചെയ്തു വെക്കാൻ കഴിയുന്ന ക്യുആർ ട്രേകളും അവയിലുണ്ട്.
ബോട്ട് എനിഗ്മ ഡേസിന് 121 x 99 x 48 മില്ലിമീറ്റർ വലിപ്പമുണ്ട്, അതേസമയം എനിഗ്മ ജെമ്മിൻ്റെ വലിപ്പം 135 x 127 x 87 മില്ലിമീറ്ററാണ്. രണ്ട് സ്മാർട്ട് വാച്ചുകൾക്കും വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിന് IP67 റേറ്റിംഗ് ഉണ്ട്. 75 ഗ്രാം ഭാരമാണ് ഇവക്കുള്ളത്. ഡേസിന് 200mAh ബാറ്ററിയുള്ളപ്പോൾ ജെമ്മിന് 220mAh ബാറ്ററിയാണുള്ളത്. രണ്ട് മോഡലുകളും അഞ്ച് ദിവസം വരെ ബാറ്ററി ലൈഫ് അവകാശപ്പെടുന്നു.
പരസ്യം
പരസ്യം