സാംസങ്ങ് ഗാലക്സി ബഡ്സ് 4, ഗാലക്സി ബഡ്സ് 4 പ്രോ എന്നിവയുടെ ബാറ്ററി സവിശേഷതകൾ
ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്ന സാംസങ്ങ് ഗാലക്സി ബഡ്സ് 4, ഗാലക്സി ബഡ്സ് 4 പ്രോ എന്നിവയുടെ ബാറ്ററി വിവരങ്ങൾ അറിയാം
സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്സി ബഡ്സ് 4 സീരീസുമായി ബന്ധപ്പെട്ടു കൂടുതൽ വ്യക്തമാകുന്നു. കമ്പനിയുടെ സ്വന്തം സോഫ്റ്റ്വെയറിൽ നിന്ന് കണ്ടെത്തിയ പുതിയ വിവരങ്ങളിൽ നിന്നാണ് പുതിയ ബഡ്സ് സീരീസിൻ്റെ ചില സവിശേഷതകൾ മനസിലാക്കാൻ കഴിയുന്നത്. സാംസങ്ങ് ഗാലക്സി ബഡ്സ് 4, ഗാലക്സി ബഡ്സ് 4 പ്രോ എന്നിവയുടെ ബാറ്ററി വിശദാംശങ്ങളെ കുറിച്ച് വെബ്സൈറ്റ് സൂചന നൽകുന്നു. ലീക്കുകൾ പ്രകാരം, സാംസങ്ങ് വീണ്ടും ഈ ബഡ്സ് സീരീസിലെ ബാറ്ററിയുടെ വലുപ്പങ്ങളിൽ മാറ്റങ്ങൾ വരുത്തുകയാണ്. സ്റ്റാൻഡേർഡ് ബഡ്സ് 4 മുമ്പത്തേക്കാൾ അല്പം ചെറിയ ബാറ്ററിയുമായും, ബഡ്സ് 4 പ്രോ ഒരു ചെറിയ ബാറ്ററി അപ്ഗ്രേഡുമായും എത്താൻ സാധ്യതയുണ്ട്. പുതിയ ഇയർബഡുകളുടെ ഡിസൈൻ വ്യക്തമാക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ അപ്ഡേറ്റ് വരുന്നത്. രണ്ട് മോഡലുകളും വൃത്തിയുള്ള, കൂടുതൽ മിനുക്കിയ രൂപത്തിലാണു കാണാൻ കഴിയുന്നത്. ഈ ഇയർബഡ്സുകളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല, ലോഞ്ച് തീയ്യതി അടുക്കുമ്പോൾ മറ്റു പ്രധാന സവിശേഷതകൾ പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആൻഡ്രോയിഡ് അതോറിറ്റിയിൽ നിന്നുള്ള പുതിയ റിപ്പോർട്ട് പ്രകാരം, വരാനിരിക്കുന്ന സാംസങ്ങ് ഗാലക്സി ബഡ്സ് 4, ഓരോ ഇയർബഡിലും 42mAh ബാറ്ററിയുമായി വരും. ഗാലക്സി ബഡ്സ് 3-ൽ ഉപയോഗിക്കുന്ന 48mAh ബാറ്ററി സെല്ലുകളെ അപേക്ഷിച്ച് ഇതൊരു ചെറിയ കുറവാണ്. കഴിഞ്ഞ വർഷം സാംസങ്ങ് ഗാലക്സി ബഡ്സ് 2-ൻ്റെ പിൻഗാമിയായി ഗാലക്സി ബഡ്സ് 3 എത്തിയപ്പോൾ കമ്പനി ബാറ്ററി ശേഷി 20 ശതമാനത്തിലധികം കുറച്ചിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു വലിയ മാറ്റമല്ല.
എന്നാൽ ഗാലക്സി ബഡ്സ് 4 പ്രോയുടെ കാര്യത്തിൽ സാംസങ്ങ് വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിക്കുകയെന്നാണു റിപ്പോർട്ട്. പ്രോ വേരിയൻ്റിൽ 57mAh ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ബഡ്സ് 3 പ്രോയിൽ കാണപ്പെടുന്ന 53mAh സെല്ലുകളെ അപേക്ഷിച്ചു നേരിയ വർദ്ധനവാണ്. ഇതിനർത്ഥം സ്റ്റാൻഡേർഡ്, പ്രോ മോഡലുകളിൽ ഒരെണ്ണം ബാറ്ററി വലിപ്പം കുറഞ്ഞും ഒരെണ്ണം ബാറ്ററി വലിപ്പം കൂടിയുമാണ് എത്തുകയെന്നാണ്.
റഫറൻസിനായി, ഗാലക്സി ബഡ്സ് 2, ഗാലക്സി ബഡ്സ് 2 പ്രോ എന്നിവയിൽ രണ്ടിലും വലിയ 61mAh ബാറ്ററികൾ ആയിരുന്നു. എന്നാൽ ഇവ നൽകുന്ന ലിസനിങ്ങ് ടൈമിൽ വലിയ വ്യത്യാസമില്ല. സൗണ്ട് ഗൈസ് നടത്തിയ പരിശോധനകളിൽ സാധാരണ ബഡ്സ് 2, ബഡ്സ് 3 എന്നിവ ഒരൊറ്റ ചാർജിൽ ഏകദേശം അഞ്ച് മണിക്കൂർ ലിസനിങ്ങ് ടൈം നൽകുന്നുണ്ടെന്ന് കാണിച്ചു. സോഫ്റ്റ്വെയർ, ഹാർഡ്വെയർ മാറ്റങ്ങളിലൂടെ സാംസങ്ങ് കാര്യക്ഷമത മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു. ചെറിയ ബാറ്ററികൾ ഉപയോഗിച്ചിട്ടും ഇയർബഡുകൾക്ക് ഉപയോഗ സമയം സമാനമായി നിലനിർത്താൻ ഇത് അനുവദിക്കുന്നു.
ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത് ഗാലക്സി ബഡ്സ് 4 സീരീസിന്റെ ചാർജിംഗ് കേയ്സ് മുമ്പത്തെപ്പോലെ തന്നെ തുടരുമെന്നാണ്. മുൻ റിപ്പോർട്ടിൽ സാംസങ്ങ് അതിൻ്റെ കേയ്സിന്റെ ബാറ്ററി കപ്പാസിറ്റി ഏകദേശം മൂന്ന് ശതമാനം വർദ്ധിപ്പിച്ചേക്കാമെന്നും ഇത് വളരെ ചെറിയ ഒരു അപ്ഗ്രേഡാണെന്നും ദൈനംദിന ഉപയോഗത്തിൽ വലിയ വ്യത്യാസം വരുത്തിയേക്കില്ലെന്നും പരാമർശിച്ചിരുന്നു.
ഗാലക്സി ബഡ്സ് 4 ഇയർബഡുകളുടെ ബാറ്ററി ശേഷി സാംസങ്ങ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ബാറ്ററി ലൈഫ് ഇപ്പോഴും ഗാലക്സി ബഡ്സ് 3 വാഗ്ദാനം ചെയ്തതിന് അടുത്തായിരിക്കാൻ സാധ്യതയുണ്ട്. കാരണം, മികച്ച സോഫ്റ്റ്വെയറും ഹാർഡ്വെയറും ഉപയോഗിച്ച് സാംസങ്ങ് പവർ എഫിഷ്യൻസി മെച്ചപ്പെടുത്തി വരികയാണ്. ഈ മെച്ചപ്പെടുത്തലുകൾ കാരണം, 2025-ൽ പുറത്തിറങ്ങിയ ഗാലക്സി ബഡ്സ് 3-ന്റെ അതേ പ്ലേബാക്ക് ടൈം തന്നെ ഗാലക്സി ബഡ്സ് 4 നൽകിയേക്കും.
പരസ്യം
പരസ്യം
iQOO 15R Price in India, Chipset Details Teased Ahead of Launch in India on February 24