ഇന്ത്യയിൽ ഡീസൽ അൾട്രാഹ്യുമൻ റിംഗ് എത്തി; സ്മാർട്ട് റിംഗിൻ്റെ വില, സവിശേഷതകൾ അറിയാം
ഡീസൽ അൾട്രാഹ്യൂമൻ റിംഗിൽ ഉറക്കത്തിന്റെ ഗുണനിലവാരവും കഫീൻ അളവ് നിരീക്ഷിക്കലും ഉൾപ്പെടുന്നു.
വെയറബിൾസ് നിർമാതാക്കളായ അൾട്രാഹ്യുമൻ ആഗോള ഫാഷൻ ബ്രാൻഡായ ഡീസലുമായി സഹകരിച്ച് സൃഷ്ടിച്ച പുതിയ സ്മാർട്ട് റിംഗ് ആയ ഡീസൽ അൾട്രാഹ്യൂമൻ റിംഗ് ലോഞ്ച് ചെയ്തു. രണ്ട് കമ്പനികളും ഒരുമിച്ച് ഡിസൈൻ ചെയ്ത ആദ്യത്തെ ഡിവൈസ് ആണിത്. ഇന്ത്യയിലും നിരവധി അന്താരാഷ്ട്ര വിപണികളിലും ഈ സ്മാർട്ട് റിംഗ് ലോഞ്ച് ചെയ്തിട്ടുണ്ട്. ഡീസൽ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ, അൾട്രാ ഹ്യൂമന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ഒരു പ്രധാനപ്പെട്ട ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ ഇത് വാങ്ങാൻ ലഭ്യമാകും. കമ്പനി രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട് റിംഗ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഡിസൈനിൽ ഡീസലിന്റെ സിഗ്നേച്ചർ ബ്രാൻഡിംഗ് വ്യക്തമായി കാണാനും കഴിയും. ശക്തമായ തരത്തിലുള്ള ഫാഷൻ-ഫോക്കസ്ഡ് ലുക്ക് ഇത് വഹിക്കുന്നുണ്ടെങ്കിലും, അൾട്രാ ഹ്യൂമന്റെ മറ്റ് വെയറബിളുകളിൽ കാണപ്പെടുന്ന ഹെൽത്ത് മോണിറ്ററിങ്ങ് ടൂളുകൾ ഈ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുന്നു. സ്മാർട്ട് വാച്ചുകൾക്ക് ബദലായി പലരും ഇതു തിരഞ്ഞെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഡീസൽ അൾട്രാഹ്യൂമൻ റിംഗിൻ്റെ ഇന്ത്യയിലെ വില, ലഭ്യത മുതലായ വിവരങ്ങൾ:
ഡീസൽ അൾട്രാഹ്യൂമൻ റിംഗിന് ഇന്ത്യയിൽ 43,889 രൂപയാണ് വില വരുന്നത്. മറ്റ് രാജ്യങ്ങളിൽ വില വ്യത്യസ്തമാണ്. യുകെയിൽ ഇതിന് GBP 469 (ഏകദേശം 56,000 രൂപ) വില വരുമ്പോൾ യൂറോപ്യൻ യൂണിയനിൽ EUR 559 (ഏകദേശം 59,000 രൂപ) ആണ്. ജപ്പാനിൽ ഈ റിംഗ് JPY 84,800 (ഏകദേശം 49,000 രൂപ) എന്ന വിലയ്ക്ക് ലഭ്യമാകും. ഓസ്‌ട്രേലിയയിൽ AUD 879 (ഏകദേശം 53,000 രൂപ) വില വരുന്ന റിംഗിന് UAE-യിൽ AED 1,929 (ഏകദേശം 47,000 രൂപ) ആണ് വില.
ഇന്ത്യയിൽ, തിരഞ്ഞെടുത്ത ഡീസൽ ഓഫ്‌ലൈൻ സ്റ്റോറുകൾ, ഡീസലിന്റെ വെബ്‌സൈറ്റ്, അൾട്രാഹ്യൂമന്റെ വെബ്‌സൈറ്റ്, ആമസോൺ, മറ്റ് ചില റീട്ടെയിൽ ഷോപ്പുകൾ എന്നിവയിൽ നിന്ന് ഈ സ്മാർട്ട് റിംഗ് വാങ്ങാം. ഈ സ്മാർട്ട് റിംഗ് ഷൈനി സിൽവർ, ഡിസ്ട്രസ്ഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ഇത് ഡീസൽ ബ്രാൻഡിംഗ് വഹിക്കുകയും അൾട്രാഹ്യൂമന്റെ മറ്റ് ഉപകരണങ്ങളിൽ കാണപ്പെടുന്ന അതേ ഹെൽത്ത് ട്രാക്കിംഗ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ഡീസൽ അൾട്രാഹ്യൂമൻ റിംഗിൻ്റെ പ്രധാന സവിശേഷതകൾ:
ഡീസലിന്റെ ഡിസൈനിൽ നിർമ്മിച്ചതും ഹെൽത്ത് ട്രാക്കിംഗ് സവിശേഷതകളാൽ സമ്പന്നവുമായ സ്മാർട്ട് റിംഗാണ് ഡീസൽ അൾട്രാഹ്യൂമൻ റിംഗ്. ഇതിന് ഉറക്കത്തിന്റെ ക്വാളിറ്റി, ഹൃദയമിടിപ്പ്, പെഡോമീറ്റർ ഉപയോഗിച്ച് ചുവടുകൾ, കലോറി നഷ്ടം എന്നിവ നിരീക്ഷിക്കാൻ കഴിയും. കൂടാതെ, ഇത് റിക്കവറി റേറ്റും സ്ട്രസ്സ് ലെവലും തത്സമയം ട്രാക്ക് ചെയ്യുന്നു. ബ്ലൂടൂത്ത് ലോ എനർജി 5 വഴിയാണ് ഈ റിംഗ് കണക്റ്റ് ചെയ്യുന്നത്. iOS 15 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും ആൻഡ്രോയ്ഡ് 6 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിലും ഇതു പ്രവർത്തിക്കുന്നു.
രക്തത്തിലെ കഫീൻ അളവുകൾ ഈ റിംഗ് നിരീക്ഷിക്കുകയും കഫീൻ കഴിക്കുന്നത് എപ്പോൾ നിർത്തണമെന്ന "കട്ട്-ഓഫ് ടൈംസ്" നിർദ്ദേശിക്കുകയും ചെയ്യും. സ്ത്രീകൾക്ക് ഈ റിംഗ് ഉപയോഗിച്ച് ഓവുലേഷൻ സൈക്കിൾ ട്രാക്ക് ചെയ്യാൻ കഴിയും. ഇതിലെ സെൻസറുകളിൽ ഇൻഫ്രാറെഡ് ഫോട്ടോപ്ലെത്തിസ്മോഗ്രഫി (PPG) സെൻസർ, നോൺ-കോൺടാക്റ്റ് മെഡിക്കൽ-ഗ്രേഡ് സ്കിൻ ടെമ്പറേച്ചർ സെൻസർ, സിക്സ്-ആക്സിസ് മോഷൻ സെൻസറുകൾ, ഹൃദയമിടിപ്പിനും ഓക്സിജൻ സാച്ചുറേഷനുമുള്ള റെഡ് LED-കൾ, ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള ഗ്രീൻ, ഇൻഫ്രാറെഡ് LED-കൾ എന്നിവ ഉൾപ്പെടുന്നു.
നാല് മുതൽ ആറ് ദിവസം വരെ പവർ നീണ്ടുനിൽക്കുന്ന 24mAh ബാറ്ററിയാണ് ഈ റിംഗിലുള്ളതെന്ന് അൾട്രാ ഹ്യൂമൻ പറയുന്നു. റിംഗ് 180 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ്ജ് ചെയ്യപ്പെടുന്നു. ഇത് ഓട്ടോമാറ്റിക് ഡാറ്റ സിങ്കിംഗ് വാഗ്ദാനം ചെയ്യുകയും സബ്സ്ക്രിപ്ഷൻ ആവശ്യമില്ലാതെ കസ്റ്റമറുടെ ഡാറ്റ സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി വഴി ബന്ധിപ്പിക്കുന്ന ഒരു ബേസ് ചാർജർ ഇതിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. മോതിരത്തിന് 8.2 മില്ലീമീറ്റർ വീതിയും 4.2 മില്ലീമീറ്റർ വരെ കനവും 4.1 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം
Neutrino Detectors May Unlock the Search for Light Dark Matter, Physicists Say
Uranus and Neptune May Be Rocky Worlds Not Ice Giants, New Research Shows
Steal OTT Release Date: When and Where to Watch Sophie Turner Starrer Movie Online?
Murder Report (2025): A Dark Korean Crime Thriller Now Streaming on Prime Video