വാട്സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്തു; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Whatapp
മിസ്ഡ് കോൾ മെസേജസ് ഉൾപ്പെടെ വാട്സ്ആപ്പ് കൂട്ടിച്ചേർത്ത പുതിയ ഫീച്ചറുകളെ കുറിച്ച് വിശദമായി അറിയാം
അവധിക്കാലം അടുത്തു കൊണ്ടിരിക്കെ നിരവധി പുതിയ സവിശേഷതകൾ കൂട്ടിച്ചേർത്ത് വാട്സ്ആപ്പ്. ആശയവിനിമയം സുഗമവും കൂടുതൽ രസകരവുമാക്കാൻ ആഗ്രഹിക്കുന്നതിൻ്റെ ഭാഗമായാണ് ഈ ഫീച്ചറുകൾ കൂട്ടിച്ചേർത്തതെന്നു കമ്പനി പറയുന്നു. മിസ്ഡ് കോൾ മെസേജസ് എന്ന ഫീച്ചറാണ് പ്രധാന അപ്ഡേറ്റുകളിൽ ഒന്ന്. വോയ്സ്മെയിൽ ഉപയോഗിക്കുന്നതിനു പകരമാണ് ഈ ഫീച്ചർ. ഒരു കോളിന് മറുപടി ലഭിക്കാത്തപ്പോൾ ചെറിയ സന്ദേശങ്ങൾ അയയ്ക്കാൻ ഈ ഫീച്ചറിലൂടെ കഴിയും. ആരെങ്കിലും എന്തിനാണ് വിളിക്കാൻ ശ്രമിച്ചതെന്ന് വേഗത്തിൽ മനസ്സിലാക്കാനും ആശയക്കുഴപ്പവുമില്ലാതെ ബന്ധം നിലനിർത്താനും ഇത് സഹായിക്കുന്നു. വാട്ട്സ്ആപ്പിനുള്ളിലെ മെറ്റയുടെ ഇമേജ് ക്രിയേഷൻ ടൂളുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്. അപ്ഡേറ്റ് ചെയ്ത മെറ്റ AI-ക്ക് ഇപ്പോൾ സ്റ്റിൽ ഇമേജുകളെ ഷോർട്ട് ആനിമേറ്റഡ് വീഡിയോകളാക്കി മാറ്റാൻ കഴിയും. മെറ്റ എഐ ജനറേറ്റു ചെയ്തു വരുന്ന ചിത്രങ്ങളുടെ ക്വാളിറ്റിയും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ അപ്ഗ്രേഡുകൾ ക്രമേണ പുറത്തിറക്കുകയാണ് എന്നതിനാൽ എല്ലാവരിലും എത്താൻ കുറച്ചു സമയമെടുക്കും. മൊത്തത്തിലുള്ള കസ്റ്റമർ എക്സ്പീരിയൻസ് കൂടുതൽ ആകർഷകമാക്കുന്നതിനാണ് ഇവയെല്ലാം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു.
വിളിക്കുന്ന വ്യക്തി മറുപടി നൽകാത്ത അവസരങ്ങളിൽ ഉപയോക്താക്കളെ ഒരു ചെറിയ നോട്ട് ഇടാൻ അനുവദിക്കുന്ന വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറാണ് മിസ്ഡ് കോൾ മെസേജസ്. കോളിന്റെ തരം അനുസരിച്ച്, ഉപയോക്താക്കൾക്ക് ഒരു വോയ്സ് നോട്ടോ വീഡിയോ നോട്ടോ വേഗത്തിൽ റെക്കോർഡു ചെയ്ത് ഒരൊറ്റ ടാപ്പ് ഉപയോഗിച്ച് അയയ്ക്കാൻ കഴിയും. പരമ്പരാഗത വോയ്സ്മെയിലുകൾക്ക് പകരമായാണ് ഈ ഫീച്ചറെന്ന് വാട്ട്സ്ആപ്പ് പറയുന്നു. അടുത്തിടെയുള്ള ഒരു ബ്ലോഗ് പോസ്റ്റിലാണ് കമ്പനി അപ്ഡേറ്റ് പ്രഖ്യാപിച്ചത്.
വോയ്സ് ചാറ്റുകൾക്കായി വാട്ട്സ്ആപ്പ് പുതിയ റിയാക്ഷനുകളും ചേർക്കുന്നു. നിലവിലുള്ള സംഭാഷണം നിർത്തുകയോ അതിനെ ശല്യപ്പെടുത്തുകയോ ചെയ്യാതെ ഉപയോക്താക്കൾക്ക് ഇപ്പോൾ “ചിയേഴ്സ്!” പോലുള്ള രസകരമായ റിയാക്ഷൻസ് ഉപയോഗിച്ച് പ്രതികരിക്കാൻ കഴിയും. ഇതിനുപുറമെ, വാട്ട്സ്ആപ്പിലെ വീഡിയോ കോളുകളും ഒരു അപ്ഗ്രേഡ് കൈവരിക്കുന്നുണ്ട്. സംസാരിക്കുന്ന വ്യക്തിയെ ആപ്പ് ഇപ്പോൾ ഓട്ടോമാറ്റിക്കായി ഹൈലൈറ്റ് ചെയ്യുകയോ അവർക്കു മുൻഗണന നൽകുകയോ ചെയ്യും, ഇത് കോളിലുള്ളവർക്കു സംഭാഷണം പിന്തുടരുന്നത് എളുപ്പമാക്കുന്നു.
നിരവധി മെച്ചപ്പെടുത്തലുകളോടെ വാട്ട്സ്ആപ്പ് അതിന്റെ മെറ്റാ എഐ ഇമേജ് ക്രിയേഷൻ ടൂളുകളും അപ്ഡേറ്റ് ചെയ്തു. ഫ്ലക്സിൽ നിന്നും മിഡ്ജേർണിയിൽ നിന്നുമുള്ള പുതിയ ഇമേജ് ജനറേഷൻ മോഡലുകൾ പ്ലാറ്റ്ഫോം ഇപ്പോൾ ഉപയോഗിക്കുന്നു. ഇതിലൂടെ കൂടുതൽ മികച്ച ചിത്രങ്ങൾ സൃഷ്ടിക്കാം. ഇമേജ് ക്വാളിറ്റിയിൽ വലിയ കുതിച്ചുചാട്ടം കാണുമെന്ന് വാട്ട്സ്ആപ്പ് പറയുന്നു. അവധിക്കാല, ഉത്സവ സീസണിൽ ആശംസാ ദൃശ്യങ്ങൾ പോലുള്ള ചിത്രങ്ങൾ സൃഷ്ടിക്കുമ്പോൾ ഇതു മനസിലാകും. മറ്റൊരു പ്രധാന അപ്ഗ്രേഡ് ഇമേജുകൾ ആനിമേറ്റ് ചെയ്യാനുള്ള കഴിവാണ്. ഈ സവിശേഷത ഉപയോഗിച്ച്, ലളിതമായ പ്രോംപ്റ്റുകൾ നൽകുകയോ സന്ദേശങ്ങൾ ടൈപ്പ് ചെയ്യുകയോ ചെയ്ത് ഉപയോക്താക്കൾക്ക് ഏത് ഫോട്ടോയും ഒരു ചെറിയ വീഡിയോയാക്കി മാറ്റാൻ കഴിയും.
വാട്ട്സ്ആപ്പിന്റെ ഡെസ്ക്ടോപ്പ് പതിപ്പിൽ, ഒരു പുതിയ മീഡിയ ടാബും ചേർത്തിട്ടുണ്ട്. വ്യത്യസ്ത ചാറ്റുകളിൽ നിന്ന് ഡോക്യുമെന്റുകൾ, ലിങ്കുകൾ, മീഡിയ ഫയലുകൾ എന്നിവ കണ്ടെത്തുന്നതും അടുക്കുന്നതും ഇത് എളുപ്പമാക്കുന്നു. ലിങ്ക് പ്രിവ്യൂകൾ എങ്ങനെ കാണപ്പെടുന്നുവെന്നും ആപ്പ് പരിഷ്കരിച്ചിട്ടുണ്ട്, ഇത് അവയെ കൂടുതൽ ആകർഷകമാക്കുന്നു.
വാട്ട്സ്ആപ്പ് സ്റ്റാറ്റസിലും കൂടുതൽ മാറ്റങ്ങൾ വരുന്നുണ്ട്. സംഗീതത്തിൻ്റെ വരികൾ, ഇൻ്ററാക്റ്റീവ് സ്റ്റിക്കറുകൾ, സുഹൃത്തുക്കൾക്ക് മറുപടി നൽകാൻ കഴിയുന്ന ചോദ്യങ്ങൾ എന്നിവയുൾപ്പെടെ ഉപയോക്താക്കൾക്ക് ഇപ്പോൾ പുതിയ തരം സ്റ്റിക്കറുകൾ കൂട്ടിച്ചേർക്കാൻ കഴിയും. വാട്ട്സ്ആപ്പ് ചാനലുകൾക്ക് ഒരു ക്വസ്റ്റ്യൻ ഫീച്ചറും ലഭിക്കുന്നു. ചാനൽ അഡ്മിൻമാർക്ക് അവരുടെ ഫോളോവേഴ്സുമായി കൂടുതൽ ഫലപ്രദമായി സംവദിക്കാനും അപ്പോൾ തന്നെ ഉത്തരങ്ങൾ സ്വീകരിക്കാനും ഇത് സഹായിക്കും, ഇത് ആശയവിനിമയം കൂടുതൽ സജീവവും ആകർഷകവുമാക്കുന്നു.
പരസ്യം
പരസ്യം
Astronomers Observe Star’s Wobbling Orbit, Confirming Einstein’s Frame-Dragging
Chandra’s New X-Ray Mapping Exposes the Invisible Engines Powering Galaxy Clusters