റിയൽമി നാർസോ 90 സീരീസിൻ്റെ ഡിസ്പ്ലേ, ബാറ്ററി സവിശേഷതകൾ അറിയാം
റിയൽമി നാർസോ 90 സീരീസ് ഡിസംബർ 16 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
ഡിസംബർ മൂന്നാം വാരത്തിൽ റിയൽമിയുടെ പുതിയ നാർസോ 90 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ പരമ്പരയിൽ നാർസോ 90 5G, നാർസോ 90x 5G എന്നിങ്ങനെ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു. രണ്ട് ഫോണുകളും ഔദ്യോഗികമായി ലോഞ്ച് ചെയ്താൽ ആമസോൺ വഴി വാങ്ങാൻ ലഭ്യമാകും. അടുത്തിടെ, മുൻ നാർസോ മോഡലുകളെ അപേക്ഷിച്ച് പുതിയ ശൈലിയിൽ വരുന്ന ഈ ഫോണുകളുടെ ഡിസൈനിൻ്റെ ഫസ്റ്റ് ലുക്ക് റിയൽമി പങ്കുവെച്ചിരുന്നു. ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിക്കൊണ്ട് ഈ സീരീസ് ഫോണുകൾക്കു വേണ്ടി ആരംഭിച്ച മൈക്രോസൈറ്റും കമ്പനി ഇപ്പോൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ലിസ്റ്റുചെയ്തിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, ഓരോ ഫോണും ഒരു വലിയ 7,000mAh ബാറ്ററിയുമായി വരും. വേഗത്തിൽ ബാറ്ററി റീഫിൽ ചെയ്യാൻ അനുവദിക്കുന്ന 60W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ രണ്ട് മോഡലുകളും പിന്തുണയ്ക്കുമെന്നും റിയൽമി സ്ഥിരീകരിച്ചു. വരാനിരിക്കുന്ന റിയൽമി നാർസോ 90 സീരീസിൻ്റെ പ്രധാന ആകർഷണങ്ങളായി മൈക്രോസൈറ്റ് ഈ സവിശേഷതകളെ എടുത്തു കാണിക്കുന്നു.
റിയൽമി നാർസോ 90 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതിയും ലഭ്യതയും:
റിയൽമി നാർസോ 90 സീരീസിൻ്റെ ഭാഗമായുള്ള നാർസോ 90 5G, നാർസോ 90x 5G എന്നിവ ഡിസംബർ 16-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിയൽമി പ്രഖ്യാപിച്ചു. ലോഞ്ചിന് ശേഷം, രണ്ട് ഫോണുകളും ആമസോണിലൂടെയും റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും വാങ്ങാൻ ലഭ്യമാകും. വരാനിരിക്കുന്ന മോഡലുകളെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തി.
റിയൽമി നാർസോ 90 സീരീസ് ഫോണുകളിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:
വരാനിരിക്കുന്ന റിയൽമി നാർസോ 90 സീരീസിനായുള്ള ആമസോൺ മൈക്രോസൈറ്റ് കഴിഞ്ഞ ദിവസം അപ്‌ഡേറ്റ് ചെയ്യുകയും ഫോണിൻ്റെ പ്രധാന സവിശേഷതകളിൽ ചിലത് സ്ഥിരീകരിക്കുകയും ചെയ്തു. റിയൽമി നാർസോ 90 5G, നാർസോ 90x 5G എന്നിവയുടെ ബാറ്ററി, ചാർജിംഗ് സ്പീഡ്, ക്യാമറകൾ, ഡിസ്‌പ്ലേ സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഫോണുകളും വലിയ 7,000mAh ടൈറ്റൻ ബാറ്ററിയുമായി വരും, കൂടാതെ 60W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യും. എന്നിരുന്നാലും, നാർസോ 90 5G-യിൽ മാത്രമേ ബൈപാസ് ചാർജിംഗും വയർഡ് റിവേഴ്‌സ് ചാർജിംഗും ഉണ്ടാകൂ. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിന് ഈ സ്റ്റാൻഡേർഡ് മോഡലിന് IP66, IP68, IP69 റേറ്റിംഗുകളും ഉണ്ടായിരിക്കും.
നാർസോ 90 5G-ക്ക് ഒറ്റ ചാർജിൽ 143.7 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 8.1 മണിക്കൂർ ഗെയിമിംഗ്, 24 മണിക്കൂർ ഓൺലൈൻ വീഡിയോ കാണൽ, 28.2 മണിക്കൂർ വീഡിയോ കോളിംഗ് എന്നിവ വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു. അതേസമയം, നാർസോ 90x 5G മോഡൽ 17.1 മണിക്കൂർ നാവിഗേഷൻ, 23.6 മണിക്കൂർ ഓൺലൈൻ വീഡിയോ പ്ലേബാക്ക്, 27.7 മണിക്കൂർ സന്ദേശമയയ്ക്കൽ, 61.3 മണിക്കൂർ കോളിംഗ്, 136.2 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് എന്നിവ നൽകുമെന്ന് പറയപ്പെടുന്നു.
രണ്ട് ഫോണുകളിലും ഫ്രണ്ട് ക്യാമറക്കായി ഹോൾ-പഞ്ച് ഡിസ്പ്ലേകൾ ഉണ്ടായിരിക്കും. നാർസോ 90 5G സ്‌ക്രീനിന് 4,000nits ബ്രൈറ്റ്നസ് കൈവരിക്കാൻ കഴിയും, അതേസമയം നാർസോ 90x 5G ഡിസ്‌പ്ലേ ബ്രൈറ്റ്നസ് 1,200nits വരെ ഉയരുകയും 144Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഓരോ ഫോണിലും 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും AI എഡിറ്റ് ജെനി, AI എഡിറ്റർ, AI ഇറേസർ, AI അൾട്രാ ക്ലാരിറ്റി തുടങ്ങി നിരവധി AI ടൂളുകളും ഉണ്ടായിരിക്കും. നാർസോ 90 5G-യിൽ മൂന്ന് സെൻസറുകളുള്ള സ്ക്വയർ ഷേപ്പിലുള്ള ക്യാമറ മൊഡ്യൂളും നാർസോ 90x 5G-യിൽ രണ്ട് ക്യാമറകളുള്ള സ്ക്വയർ ഷേപ്പിലുള്ള മൊഡ്യൂളും ഉണ്ടായിരിക്കും.
ces_story_below_text
പരസ്യം
പരസ്യം
iQOO 15R Price in India, Chipset Details Teased Ahead of Launch in India on February 24