ഫോണിൻ്റെ വില വർദ്ധിപ്പിക്കാനാവില്ല; സാംസങ്ങ് ഗാലക്സി S26-ൻ്റെ ക്യാമറയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായേക്കില്ല

സാംസങ്ങ് ഗാലക്സി S26-ൽ ക്യാമറ അപ്ഗ്രേഡുകൾ ഉണ്ടായേക്കില്ല; വിശദമായ വിവരങ്ങൾ അറിയാം

ഫോണിൻ്റെ വില വർദ്ധിപ്പിക്കാനാവില്ല; സാംസങ്ങ് ഗാലക്സി S26-ൻ്റെ ക്യാമറയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായേക്കില്ല

Photo Credit: Samsung

സാംസങ് ഗാലക്‌സി എസ് 25 സീരീസ് അനുയോജ്യമായ ആക്‌സസറികൾ വഴി Qi2 ചാർജിംഗ് മാത്രമേ പിന്തുണയ്ക്കൂ

ഹൈലൈറ്റ്സ്
  • 2026 ഫെബ്രുവരിയിലാകും സാംസങ്ങ് ഗാലക്സി S26 ലോഞ്ച് ചെയ്യുക
  • Qi2 മാഗ്നറ്റിക് ചാർജിങ്ങ് ഇതിലുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു
  • ഗാലക്സി S26 അൾട്രാ 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കും എന്നു പ്രതീക്ഷിക
പരസ്യം

അടുത്ത വർഷത്തിൻ്റെ ആദ്യപാദത്തിൽ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന സാംസങ്ങ് ഗാലക്‌സി S26-ൽ സാംസങ്ങ് ഗാലക്‌സി S25-ൽ ഉണ്ടായിരുന്ന അതേ ക്യാമറ ഹാർഡ്‌വെയർ ഉപയോഗിക്കാൻ സാംസങ്ങ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇൻഡസ്ട്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, ക്യാമറ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാനുള്ള പദ്ധതികളിൽ നിന്ന് കമ്പനി പിന്മാറിയിട്ടുണ്ട്. ഉത്പാദനച്ചിലവ് നിയന്ത്രിക്കാനും ഫോണിന്റെ റീട്ടെയിൽ വില ഉയരുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കം. ഫ്ലാഗ്ഷിപ്പ് ഫോണായ ഗാലക്‌സി S26-ൻ്റെ ക്യാമറയിൽ മികച്ച അപ്ഗ്രേഡുകൾ പ്രതീക്ഷിച്ചിരുന്ന സാംസങ്ങ് ആരാധകർക്ക് ഇതൊരു നിശാശപ്പെടുത്തുന്ന വാർത്തയാണ്. അതേസമയം, മറ്റ് സോഴ്സുകളിൽ നിന്നുള്ള ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത് ആക്‌സസറീസ് ഡിപാർട്ട്മെൻ്റിൽ ചില പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ നടത്താൻ സാംസങ്ങ് പ്രവർത്തിക്കുന്നുണ്ടെന്നാണ്. പ്രധാന മാറ്റങ്ങളിലൊന്ന് Qi2 വയർലെസ് ചാർജിംഗ് ടെക്നോളജിയാണ്. ഇത് കൂടുതൽ സാംസങ്ങ് ഡിവൈസുകളിൽ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മെയിൻ ക്യാമറ സെറ്റപ്പ് മാറ്റമില്ലാതെ നിലനിർത്തി ആക്‌സസറികളിലൂടെ മൊത്തത്തിലുള്ള കസ്റ്റമർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിൽ സാംസങ്ങ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് ഈ ലീക്കുകൾ സൂചിപ്പിക്കുന്നത്.

സാംസങ്ങ് ഗാലക്സി S26-ൽ ക്യാമറ അപ്ഗ്രേഡുകൾ ഉണ്ടായേക്കില്ല:

ദി എലെക്കിൽ (കൊറിയൻ) നിന്നുള്ള പുതിയ റിപ്പോർട്ട് പ്രകാരം, ഗാലക്‌സി S26-ലെ ക്യാമറ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാനുള്ള പദ്ധതി സാംസങ്ങ് റദ്ദാക്കിയതായി പറയുന്നു. ക്യാമറ പാർട്ടുകളുടെ വില വർദ്ധിച്ചതിനാലാണ് കമ്പനി ഈ തീരുമാനമെടുത്തതെന്നും, ഫോണിന്റെ വില മുമ്പത്തെപ്പോലെ തന്നെ നിലനിർത്താൻ സാംസങ്ങ് ആഗ്രഹിക്കുന്നതായും റിപ്പോർട്ടുണ്ട്. അതിനാൽ ഗാലക്‌സി S25-ലെ അതേ ക്യാമറ സെറ്റപ്പ് ആയിരിക്കും ഗാലക്സി S26-ലും. ഇതിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും അതേപടി തുടരും.

സാംസങ്ങിന്റെ ഈ തീരുമാനത്തിൽ ആപ്പിളിൻ്റെ സ്വാധീനമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഈ വർഷം, 120Hz ഡിസ്‌പ്ലേ, കൂടുതൽ സ്റ്റോറേജ് പോലുള്ള അപ്‌ഗ്രേഡുകൾ വാഗ്ദാനം ചെയ്യുമ്പോൾ തന്നെ, ആപ്പിൾ അടിസ്ഥാന ഐഫോൺ 17-ന് അതേ വില നിലനിർത്തി. മത്സരക്ഷമത നിലനിർത്താൻ സാംസങ്ങ് ആഗ്രഹിക്കുന്നതിനാൽ അവർ ഗാലക്‌സി S26-ലെ ക്യാമറ അപ്‌ഗ്രേഡുകൾ ഒഴിവാക്കി.

റിപ്പോർട്ട് ശരിയാണെങ്കിൽ, ഗാലക്‌സി S26 ക്യാമറ ഹാർഡ്‌വെയറിൽ വലിയ മെച്ചപ്പെടുത്തലുകൾ വാഗ്ദാനം ചെയ്തേക്കില്ല. സോഫ്റ്റ്‌വെയർ മാറ്റങ്ങളിൽ നിന്നും പുതിയ എക്‌സിനോസ് 2600 ചിപ്‌സെറ്റിൽ നിന്നും ഫോട്ടോ ക്വാളിറ്റിയിൽ പുരോഗതി ഉണ്ടായേക്കാം. ക്യാമറ പ്ലാനുകളിലെ പെട്ടെന്നുള്ള മാറ്റം സാംസങ്ങിന്റെ പ്രൊഡക്ഷൻ ഷെഡ്യൂളിനെയും ബാധിച്ചു. ഗാലക്‌സി S26, S26 പ്ലസ്, S26 അൾട്രാ എന്നീ മൂന്ന് മോഡലുകൾ സാംസങ്ങ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. S26 അൾട്രായുടെ ഉത്പാദനം ആദ്യം ആരംഭിക്കും. അതേസമയം മറ്റ് രണ്ട് മോഡലുകൾ 2026-ന്റെ തുടക്കത്തിലാകും ഉൽ‌പാദനം ആരംഭിക്കുക. ഇതിനാൽ ഗാലക്‌സി S26 സീരീസ് ലോഞ്ച് ജനുവരിക്ക് പകരം ഫെബ്രുവരിയിലേക്ക് നീളാനും സാധ്യതയുണ്ട്.

Qi2 മാഗ്നറ്റിക് ചാർജിങ്ങ് ഉൾപ്പെടെ ആക്സസറികളിൽ മെച്ചപ്പെടുത്തൽ ഉണ്ടായേക്കും:

ഗാലക്‌സി S26 സീരീസ് ആക്‌സസറികളെ കുറിച്ചുള്ള പുതിയ വിവരങ്ങൾ വിൻഫ്യൂച്ചർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഈ വർഷം ക്യാമറ അപ്‌ഗ്രേഡുകൾ ലഭിച്ചേക്കില്ലെങ്കിലും, സാംസങ്ങ് പൂർണ്ണമായും Qi2 വയർലെസ് ചാർജിംഗിലേക്കു പോകുമെന്നു തോന്നുന്നു. Qi2 ചാർജിംഗും മാഗ്നറ്റിക് ആക്‌സസറികളും പിന്തുണയ്ക്കുന്നതിനായി ഗാലക്‌സി S26 സീരീസിലെ മിക്കവാറും എല്ലാ ഒഫീഷ്യൽ കേയ്സുകളിലും കവറുകളിലും ബിൽറ്റ്-ഇൻ മാഗ്നറ്റുകൾ ഉൾപ്പെടുമെന്ന് റിപ്പോർട്ട് പറയുന്നു. ഗാലക്‌സി S26 അൾട്ര 25W വരെ ഫാസ്റ്റ് വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം സാധാരണ ഗാലക്‌സി S26, S26 പ്ലസ് എന്നിവ 20W-നോട് അടുത്ത ഫാസ്റ്റ് ചാർജിങ്ങ് ആയിരിക്കും നൽകുക.

സാംസങ്ങ് നിരവധി മാഗ്നറ്റിക് കേസ് ഓപ്ഷനുകൾ തയ്യാറാക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഗാലക്‌സി S26, S26 പ്ലസ് എന്നിവയ്ക്കുള്ള മാഗ്നറ്റിക് കാർബൺ കേസുകൾ, മൂന്ന് മോഡലുകൾക്കുമുള്ള മാഗ്നറ്റിക് സിലിക്കൺ കേസുകൾ, ലൈനപ്പിനു മുഴുവനുമായി ക്ലിയർ അല്ലെങ്കിൽ റഗ്ഡ് ക്ലിയർ മാഗ്നറ്റിക് കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു ഡ്യുവൽ മാഗ്നറ്റിക് റിംഗ് ഹോൾഡറിനെക്കുറിച്ച് പരാമർശമുണ്ട്, പക്ഷേ അതെങ്ങനെ പ്രവർത്തിക്കുമെന്ന് റിപ്പോർട്ട് കൃത്യമായി വിശദീകരിക്കുന്നില്ല.

Qi2 പിന്തുണയും 5,000mAh ശേഷിയുമുള്ള ഒരു പുതിയ മാഗ്നറ്റിക് വയർലെസ് ബാറ്ററി പായ്ക്കും കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. EP-P2900 എന്ന മോഡൽ നമ്പറുള്ള ഒരു പുതിയ 25W മാഗ്നറ്റിക് വയർലെസ് ചാർജറും ലിസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ മോഡലുകൾക്കും ആന്റി-റിഫ്ലെക്റ്റീവ് സ്‌ക്രീൻ പ്രൊട്ടക്ഷൻ ഫിലിമുകൾ ലഭ്യമാകും, കൂടാതെ ഗാലക്‌സി S26 അൾട്രയിൽ ആന്റി-റിഫ്ലെക്റ്റീവ് ഗൊറില്ല ആർമർ ഗ്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്ഷണൽ ആക്സസറിയായി S26 അൾട്ര എസ് പിൻ വിത്ത് ബ്ലൂടൂത്തിനെ പിന്തുണയ്ക്കുന്നത് തുടരും.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. റിയൽമി 16 പ്രോ+ 5G പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയുമായി എത്തും; ഫോണിൻ്റെ ബാറ്ററി, ചിപ്പ് വിവരങ്ങളും പുറത്ത്
  2. സ്മാർട്ട് റിംഗുകളിലെ പുതിയ പുലിക്കുട്ടി; ഡീസൽ അൾട്രാഹ്യുമൻ റിംഗ് ഇന്ത്യൻ വിപണിയിലെത്തി
  3. റിയൽമി നാർസോ 90 സീരീസ് ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും; ഡിസ്പ്ലേ, ബാറ്ററി സവിശേഷതകൾ പുറത്ത്
  4. ഫോണിൻ്റെ വില വർദ്ധിപ്പിക്കാനാവില്ല; സാംസങ്ങ് ഗാലക്സി S26-ൻ്റെ ക്യാമറയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായേക്കില്ല
  5. ലോഞ്ചിങ്ങിനൊരുങ്ങി ഓപ്പോ റെനോ 15C; ലോഞ്ച് തീയ്യതിയും പ്രധാന സവിശേഷതകളും പുറത്ത്
  6. വിവോയുടെ രണ്ടു ഫോണുകൾ ഇന്ത്യയിലേക്ക്; വിവോ V70, വിവോ T5x 5G എന്നിവയുടെ ലോഞ്ചിങ്ങ് ഉടനെയുണ്ടായേക്കും
  7. ടാറ്റ പ്ലേ ബിഞ്ചിൽ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ കൂടി; ഇനി മുതൽ അൾട്രാ പ്ലേയും അൾട്രാ ജക്കാസും ലഭ്യമാകും
  8. പോക്കോയുടെ പുതിയ അവതാരപ്പിറവി; പോക്കോ X8 പ്രോയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് അടുത്തതായി സൂചനകൾ
  9. 7,000mAh ബാറ്ററിയും 200 മെഗാപിക്സൽ ക്യാമറയും; റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിലേക്ക് മാസ് എൻട്രി നടത്താനൊരുങ്ങുന്നു
  10. ചാറ്റ്ജിപിടിയിൽ പരസ്യങ്ങൾ പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഓപ്പൺ എഐ; വിശദമായ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »