വാവെയ് വാച്ച് GT 6 പ്രോ, വാച്ച് GT 6 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം

വാവെയ് വാച്ച് GT 6 പ്രോ, വാച്ച് GT 6 എന്നിവ ഇന്ത്യയിലെത്തി; വിശദമായ വിവരങ്ങൾ അറിയാം

വാവെയ് വാച്ച് GT 6 പ്രോ, വാച്ച് GT 6 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം

Photo Credit: Huawei

ഇന്ത്യയിൽ ലോഞ്ചായ Huawei Watch GT 6 Pro, GT 6 വില–ഫീച്ചറുകൾ പുറത്ത്

ഹൈലൈറ്റ്സ്
  • വാവെയ് വാച്ച് GT 6 പ്രോയിൽ 1.47 ഇഞ്ച് AMOLED ഡിസ്പ്ലേയുണ്ടാകും
  • 46mm ടൈറ്റാനിയം അലോയ് ഡയലും വാവെയ് വാച്ച് GT 6 പ്രോയിൽ ഉണ്ടാകും
  • ഫ്ലിപ്കാർട്ട് വഴിയാണ് വാവെയ് സ്മാർട്ട് വാച്ചുകൾ വിൽക്കപ്പെടുന്നത്
പരസ്യം

പ്രമുഖ ബ്രാൻഡായ വാവെയ് പുതിയ പ്രൊഡക്റ്റുകളായ വാച്ച് GT 6, വാച്ച് GT 6 പ്രോ എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിലൂടെ ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്താനാണ് വാവെയ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച ഈ രണ്ട് മോഡലുകളും ഇപ്പോൾ ഒരു പ്രധാനപ്പെട്ട ഇ-കൊമേഴ്‌സ് സൈറ്റ് വഴി വാങ്ങാൻ ലഭ്യമാണ്. 46mm ഡയൽ വേർഷനിൽ മാത്രം വരുന്ന, പ്രീമിയം ഓപ്ഷനായിട്ടാണ് കമ്പനി വാച്ച് GT 6 പ്രോ അവതരിപ്പിക്കുന്നത്. അതേസമയം, സ്റ്റാൻഡേർഡ് വാച്ച് GT 6 രണ്ട് വ്യത്യസ്ത വലുപ്പങ്ങളിൽ ലഭ്യമാണ്, ഇത് വാങ്ങുന്നവർക്ക് കൂടുതൽ ചോയ്‌സ് നൽകുന്നു. 46mm വലിപ്പമുള്ള വാവെയ് വാച്ച് GT 6 പ്രോയിലും വാച്ച് GT 6-ന്റെ 46mm വേർഷനിലും 466×466 പിക്‌സൽ റെസല്യൂഷനോടു കൂടിയ 1.47 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ഉണ്ട്. ഈ പുതിയ റിലീസുകളിലൂടെ, ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ വാവെയ് ശ്രമിക്കുന്നു.

വാവെയ് വാച്ച് GT 6, വാച്ച് GT 6 പ്രോ എന്നിവയുടെ ഇന്ത്യയിലെ വിലയും ലഭ്യതയും:

തങ്ങളുടെ പുതിയ വാച്ച് GT 6, വാച്ച് GT 6 പ്രോ മോഡലുകളുടെ ഇന്ത്യയിലെ വില വാവെയ് പ്രഖ്യാപിച്ചു. വാച്ച് GT 6 പ്രോ 46mm വേർഷൻ്റെ ബ്ലാക്ക്, ബ്രൗൺ പതിപ്പുകൾക്ക് 28,999 രൂപയിൽ വില ആരംഭിക്കുന്നു, അതേസമയം പ്രീമിയം 46mm ടൈറ്റാനിയം മോഡലിന് 39,999 രൂപയാണ് വില.

അതേസമയം, സ്റ്റാൻഡേർഡ് വാവെയ് വാച്ച് ജിടി 6-ൻ്റെ 41mm വേരിയന്റിൻ്റെ വില 21,999 രൂപയിൽ ആരംഭിക്കുന്നു. ഇത് ബ്ലാക്ക്, വൈറ്റ്, പർപ്പിൾ, ബ്രൗൺ നിറങ്ങളിൽ ലഭ്യമാണ്. 41mm ഗോൾഡ് ഓപ്ഷന് 24,999 രൂപ വില വരുന്നുണ്ട്. വാച്ച് GT 6-ന്റെ 46mm വേർഷനും വാവെയ് വാഗ്ദാനം ചെയ്യുന്നു. ഗ്രീൻ, ഗ്രേ, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ ഈ വേർഷന് 21,999 രൂപ വിലയുണ്ട്.

വാവെയ് വാച്ച് GT 6, വാച്ച് GT 6 പ്രോ എന്നിവ ഇപ്പോൾ ഫ്ലിപ്കാർട്ടിലൂടെയും ആർടിസി ഇന്ത്യ വെബ്‌സൈറ്റിലൂടെയും ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.

വാവെയ് വാച്ച് GT 6, വാച്ച് GT 6 പ്രോ എന്നിവയുടെ സവിശേഷതകൾ:

ആൻഡ്രോയിഡ് 9-നും അതിനു മുകളിലുള്ള വേർഷനും, അല്ലെങ്കിൽ iOS 13-നും അതിനു മുകളിലുള്ള വേർഷനുമുള്ള ഏതൊരു സ്മാർട്ട്‌ഫോണിലും വാവെയ് വാച്ച് GT 6 പ്രോയും വാച്ച് GT 6-ഉം പ്രവർത്തിക്കും. രണ്ട് മോഡലുകളും 1.47 ഇഞ്ച് AMOLED സ്‌ക്രീനുമായി വരുന്നു, 466×466 റെസല്യൂഷനും 317ppi-ഉം വാഗ്ദാനം ചെയ്യുന്നു. സാധാരണ വാച്ച് GT 6-ന്റെ ചെറിയ 41mm പതിപ്പിന് 1.32 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്, അതേ റെസല്യൂഷനും ഉയർന്ന 352ppi-യും ഇതു നൽകുന്നു. മികച്ച ഔട്ട്‌ഡോർ വിസിബിലിറ്റിക്കായി പ്രോ മോഡലിന് 3,000nits വരെ തെളിച്ചം കൈവരിക്കാനും കഴിയും.

വാച്ച് GT 6 പ്രോയ്ക്ക് ടൈറ്റാനിയം അലോയ് ബോഡിയുണ്ട്, അതേസമയം സ്റ്റാൻഡേർഡ് വാച്ച് GT 6 സ്റ്റെയിൻലെസ് സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രോ മോഡലിൽ ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ബാരോമീറ്റർ, ടെമ്പറേച്ചർ സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ECG, ഡെപ്ത് സെൻസർ എന്നിങ്ങനെ നിരവധി സെൻസറുകൾ ഉൾപ്പെടുന്നു. സാധാരണ വാച്ച് GT 6-ന് ECG അല്ലെങ്കിൽ ഡെപ്ത് സെൻസറുകൾ ഇല്ല. രണ്ട് വാച്ചുകളും 5ATM + IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസുമായി വരുന്നു.

കണക്റ്റിവിറ്റിക്കായി, രണ്ട് മോഡലുകളും വാവെയ് സൺഫ്ലവർ ജിപിഎസ്, എൻഎഫ്‌സി, ബ്ലൂടൂത്ത് 6, വൈ-ഫൈ, ഗ്ലോനാസ്, ബെയ്‌ഡൗ, ഗലീലിയോ, ഒഇസെഡ്‌എസ്എസ്, നാവിക് എന്നിവയെ പിന്തുണയ്ക്കുന്നു. വാച്ചുകൾക്ക് പരമാവധി ബാറ്ററി ലൈഫ് 21 ദിവസം വരെയാണ്. സാധാരണ ഉപയോഗത്തിൽ 12 ദിവസം വരെയും, ഓൾവേയ്സ് ഡിസ്‌പ്ലേയിൽ 7 ദിവസം വരെയും, ഔട്ട്‌ഡോർ സ്‌പോർട്‌സ് മോഡിൽ 40 മണിക്കൂർ വരെയും ബാറ്ററി ലൈഫ് നിലനിൽക്കുമെന്ന് വാവെയ് പറയുന്നു. 41mm ഡയലുള്ള വാച്ച് GT 6-ൻ്റെ ചെറിയ വേർഷൻ 14 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വാവെയ് വാച്ച് GT 6 പ്രോ, വാച്ച് GT 6 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
  2. വൺപ്ലസ് 15R, വൺപ്ലസ് പാഡ് ഗോ 2 എന്നിവ ഇന്ത്യയിലേക്ക് ഒരുമിച്ചെത്തും; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
  3. വൺപ്ലസിൻ്റെ പുതിയ കില്ലാഡി കളിക്കളത്തിൽ; ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ഏയ്സ് 6T-യുടെ സവിശേഷതകൾ അറിയാം
  4. വിപണിയിൽ ആധിപത്യം സൃഷ്ടിക്കാൻ രണ്ടു വമ്പന്മാർ കൂടി; ഹോണർ 500, ഹോണർ 500 പ്രോ എന്നിവയുടെ ലോഞ്ചിങ്ങ് പൂർത്തിയായി
  5. ഓപ്പോ A6 സീരീസ് ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഓപ്പോ A6x-ൻ്റെ സവിശേഷതകൾ പുറത്ത്
  6. 200 മെഗാപിക്സൽ ക്യാമറയും 7,000mAh ബാറ്ററിയും; റിയൽമി 16 പ്രോയുടെ സവിശേഷതകൾ ലീക്കായി
  7. ഓപ്പോയുടെ പുതിയ ഗെയിമിങ്ങ് ഫോൺ; ഓപ്പോ K15 ടർബോ പ്രോയുടെ സവിശേഷതകൾ ലീക്കായി പുറത്തു വന്നു
  8. ഇവൻ പുലിയാണു കേട്ടോ; കാറുകൾക്കു വേണ്ടിയുള്ള മീഡിയാടെക്കിൻ്റെ ഡൈമൻസിറ്റി P1 അൾട്രാ ചിപ്സെറ്റ് പുറത്തു വന്നു
  9. വിപണി കീഴടക്കാൻ വൺപ്ലസ് ഏയ്സ് 6T ഉടനെയെത്തും; ഫോണിൻ്റെ ചില സവിശേഷതകൾ പുറത്തുവിട്ടു
  10. എക്സ്ട്രാ ഡാർക്ക് മോഡും മെച്ചപ്പെടുത്തിയ അനിമേഷനുകളും; നത്തിങ്ങ് ഒഎസ് 4.0 പുറത്തിറങ്ങി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »