ഓപ്പോ റെനോ 15C-യുടെ ലോഞ്ച് തീയ്യതിയും പ്രധാന സവിശേഷതകൾ സംബന്ധിച്ച സൂചനകളും അറിയാം
ഓപ്പോ റെനോ 15C മൂന്ന് നിറങ്ങളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്
ഈ ഡിസംബറിൽ തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ മോഡലായ ഓപ്പോ റെനോ 15C ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. റെനോ 15 സീരീസിന്റെ ലോഞ്ചിനിടെയാണ് ഓപ്പോ ഈ ഫോണിനെക്കുറിച്ച് ആദ്യമായി സൂചന നൽകിയത്. എന്നാൽ അപ്പോൾ ഡിസൈൻ മാത്രം കാണിച്ച ഓപ്പോ ഫോണിന്റെ മറ്റു സവിശേഷതകളെക്കുറിച്ചുള്ള ഒരു വിവരവും പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ ഒരു ചൈനീസ് സർട്ടിഫിക്കേഷൻ സൈറ്റിലെ പുതിയ ലിസ്റ്റിംഗ് ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിംഗ് അനുസരിച്ച്, റെനോ 15C ഉടൻ പുറത്തിറങ്ങുമെന്നും മൂന്ന് കളർ ഓപ്ഷനുകളിൽ വരുമെന്നും പറയുന്നു. രണ്ട് വ്യത്യസ്ത റാമിലും സ്റ്റോറേജ് പതിപ്പുകളിലും ഇത് ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നേരത്തെ പങ്കുവെക്കാതിരുന്ന നിരവധി ടെക്നിക്കൽ ഫീച്ചറുകളെ സംബന്ധിച്ചും സർട്ടിഫിക്കേഷൻ ലിസ്റ്റിങ്ങ് സൂചന നൽകുന്നു. ഫോൺ പൂർണമായും തയ്യാറെടുത്തു എന്നും ലോഞ്ചിങ്ങ് ഉടനെയുണ്ടാകും എന്നും ഇതിൽ നിന്നും വ്യക്തമാകുന്നു. ലോഞ്ച് തീയ്യതി അടുക്കുമ്പോൾ ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിടുമെന്നാണു പ്രതീക്ഷ.
ഓപ്പോ റെനോ 15C-യുടെ പ്രതീക്ഷിക്കുന്ന ലോഞ്ച് തീയ്യതിയും പ്രധാന സവിശേഷതകളും:
ഗിസ്‌മോചിനയിൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരം, ലോഞ്ച് ചെയ്യാനിരിക്കുന്ന ഓപ്പോ റെനോ 15C ചൈനീസ് ടെലികോം വെബ്‌സൈറ്റിൽ PMD110 എന്ന മോഡൽ നമ്പറിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി, പ്രധാന സവിശേഷതകൾ, കളർ ഓപ്ഷനുകൾ, റാം, സ്റ്റോറേജ് വേരിയന്റുകൾ എന്നിങ്ങനെ ഫോണിനെക്കുറിച്ചുള്ള നിരവധി പ്രധാന വിശദാംശങ്ങൾ ഈ ഓൺലൈൻ ലിസ്റ്റിംഗിലൂടെ കാണിക്കുന്നു. ലിസ്റ്റിംഗ് അനുസരിച്ച്, ഓപ്പോ റെനോ 15C ഡിസംബർ 19-ന് ചൈനയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഓപ്പോ ഇതുവരെ ഈ ലോഞ്ച് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
1.5K റെസല്യൂഷനുള്ള (1,256x2,760 പിക്‌സലുകൾ) 6.59 ഇഞ്ച് ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടായിരിക്കാമെന്ന് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. സുഗമമായ ദൃശ്യങ്ങൾക്കായി ഇത് 120Hz റിഫ്രഷ് റേറ്റിനെയും പിന്തുണച്ചേക്കാം. റെനോ 15C-യിൽ 50 മെഗാപിക്സൽ റിയർ ക്യാമറ, മറ്റൊരു 50 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 8 മെഗാപിക്സൽ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടെന്ന് പറയപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഹാൻഡ്‌സെറ്റിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉപയോഗിച്ചേക്കാം.
ചൈന ടെലികോം പേജിൽ അറോറ ബ്ലൂ, അക്കാദമി ബ്ലൂ, സ്റ്റാർലൈറ്റ് ബോ എന്നിങ്ങനെ ഫോണിൻ്റെ മൂന്ന് കളർ ഓപ്ഷനുകളും കാണിക്കുന്നു. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ എത്തുമെന്നു പ്രതീക്ഷിക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ഉപയോഗിച്ച് ഈ ഉപകരണം പ്രവർത്തിക്കുമെന്ന് ലിസ്റ്റിംഗിൽ പരാമർശിക്കുന്നു.
ഓപ്പോ റെനോ 15C-യുടെ ഡിസൈൻ വിവരങ്ങൾ:
അടുത്തിടെ ഒരു ടിപ്സ്റ്റർ ഓപ്പോ റെനോ 15C-യുടെ പ്രധാന സവിശേഷതകൾ പങ്കിട്ടിരുന്നു. ചൈന ടെലികോം ലിസ്റ്റിംഗിൽ കണ്ട സവിശേഷതകളുമായി പൊരുത്തപ്പെടുന്നതാണ് ഈ വിശദാംശങ്ങൾ. ലോഞ്ച് പ്രമോഷനുകൾക്കിടെ ഓപ്പോ ഫോണിന്റെ ടീസറും പുറത്തിറക്കി. റെനോ 15 സീരീസിലെ ഒരു "എൻട്രി ലെവൽ" മോഡലായിരിക്കും റെനോ 15C എന്നും കൂടുതൽ താങ്ങാനാവുന്ന വിലയുള്ള മോഡലായിരിക്കുമെന്നും ഓപ്പോ പറഞ്ഞു.
ഡിസൈനിൻ്റെ കാര്യത്തിൽ, റെനോ 15C-യിൽ മൂന്ന് ക്യാമറ ലെൻസുകൾ ഉൾക്കൊള്ളുന്ന ചതുരാകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ ഉണ്ടായിരിക്കുമെന്ന് ഓപ്പോ കാണിക്കുന്നു. റിയർ പാനലിന്റെ കീഴെ, മധ്യഭാഗത്തായി ഓപ്പോ ലോഗോ സ്ഥാപിച്ചിരിക്കുന്നു. ഫോണിൽ ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഒരു സ്പീക്കർ ഗ്രിൽ, ഉപകരണത്തിന്റെ അടിഭാഗത്ത് സിം കാർഡ് ട്രേ എന്നിവയും ഉൾപ്പെടുന്നു, ഒരു മെറ്റൽ ഫ്രെയിമും ഇതിലുണ്ടാകും.
ലീക്കായ ലോഞ്ച് തീയതിക്ക് രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കുന്നതിനാൽ, റെനോ 15C യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓപ്പോ ഉടൻ വെളിപ്പെടുത്താൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം
Neutrino Detectors May Unlock the Search for Light Dark Matter, Physicists Say
Uranus and Neptune May Be Rocky Worlds Not Ice Giants, New Research Shows
Steal OTT Release Date: When and Where to Watch Sophie Turner Starrer Movie Online?
Murder Report (2025): A Dark Korean Crime Thriller Now Streaming on Prime Video