സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഇവൻ്റെ കാലം; വാവെയ് മേറ്റ് X7 ആഗോളതലത്തിൽ ലോഞ്ച് ചെയ്തു

ആഗോള വിപണികളിലെത്തി വാവെയ് മേറ്റ് X7; ഫോൾഡബിൾ ഫോണിൻ്റെ വിലയും സവിശേഷതകളും അറിയാം

സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഇവൻ്റെ കാലം; വാവെയ് മേറ്റ് X7 ആഗോളതലത്തിൽ ലോഞ്ച് ചെയ്തു

Photo Credit: Huawei

കഴിഞ്ഞ ദിവസം ആഗോള തലത്തിൽ ലോഞ്ച് ചെയ്ത ഫോൾഡബിൾ ഫോണായ വാവെയ് മേറ്റ് X7-ൻ്റെ വിശേഷങ്ങൾ അറിയാം

ഹൈലൈറ്റ്സ്
  • വാവെയ് മേറ്റ് X7 കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്ത ഫോണാണ്
  • വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP58 + IP59 റേറ്റിങ്ങ് ഇതിനുണ്ട
  • 5,525mAh ബാറ്ററിയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്
പരസ്യം

ചൈനയിൽ ഒരു മാസം മുൻപേ ലോഞ്ച് ചെയ്ത വാവെയ് മേറ്റ് X7 ആഗോള വിപണികളിലും ലോഞ്ച് ചെയ്തു. ഒരു പുസ്തകം പോലെ ഡിസൈൻ ചെയ്തിരിക്കുന്ന ഈ ഫോൾഡബിൾ ഫോണിൻ്റെ ലക്ഷ്യം, ടാബ്ലെറ്റ് ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് ബിഗ് സ്ക്രീൻ എക്സ്പീരിയൻസ് നൽകുക എന്നതാണ്. 12 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന കിരിൻ 9030 പ്രോ ചിപ്സെറ്റാണ് ഇതിനു കരുത്തു നൽകുന്നത്. 512 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്. തുറക്കുമ്പോൾ വാവെയ് മേറ്റ് X7 വലിയ 8 ഇഞ്ച് ഇന്റേണൽ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. മടക്കുമ്പോൾ, ഉപയോക്താക്കൾക്ക് 6.49 ഇഞ്ച് കവർ സ്ക്രീനിനെയും ആശ്രയിക്കാം. പിന്നിൽ, വ്യത്യസ്ത ഷൂട്ടിംഗ് ആവശ്യങ്ങൾക്കായി വാവെയ് മൂന്ന് ഔട്ട്വാർഡ് ഫേസിങ്ങ് ക്യാമറകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാവെയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഹാർമണി ഒഎസ് 6.0-ൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി രണ്ട് 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറകളുമുണ്ട്.

വാവെയ് മേറ്റ് X7 ഫോണിൻ്റെ വില, ലഭ്യത മുതലായ വിവരങ്ങൾ:

16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള സിംഗിൾ മോഡൽ വാവെയ് മേറ്റ് X7 ഫോണിന് യൂറോപ്പിൽ 2,099 യൂറോ (ഏകദേശം 2,20,000 രൂപ) ആണ് വില. ബ്ലാക്ക്, ബ്രോക്കേഡ് വൈറ്റ്, നെബുല റെഡ് എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്. നവംബറിൽ ഹുവാവേ മേറ്റ് X7 ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. അവിടെ ഫോണിൻ്റെ ആരംഭ വില CNY 12,999 ആയിരുന്നു, അതായത് ഏകദേശം 1,63,500 രൂപയ്ക്ക് തുല്യം. യൂറോപ്യൻ വിപണിയിൽ ഫോണിനു വില കൂടുതലാണെന്ന് ഇതിൽ നിന്നും മനസിലാക്കാം.

വാവെയ് മേറ്റ് X7 ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയല്ലാത്ത ഹാർമണിഒഎസ് 6.0-യിലാണ് വാവെയ് മേറ്റ് X7 പ്രവർത്തിക്കുന്നത്. 2,210 x 2,416 പിക്സൽ റെസല്യൂഷനുള്ള 8 ഇഞ്ച് ഫ്ലെക്സിബിൾ LTPO OLED ഇന്റേണൽ സ്ക്രീൻ ഇതിനുണ്ട്. ഇതു 240Hz വരെ ടച്ച് സാമ്പിൾ റേറ്റ് വാഗ്ദാനം ചെയ്യുകയും 2,500nits വരെ പീക്ക് ബ്രൈറ്റ്നസ് എത്തുകയും ചെയ്യും. 1,080 x 2,444 പിക്സൽ റെസല്യൂഷനുള്ള 6.49 ഇഞ്ച് 3D ക്വാഡ്-കർവ്ഡ് LTPO OLED ഔട്ടർ സ്ക്രീൻ, 3,000nits വരെ പീക്ക് ബ്രൈറ്റ്നസ്, 300Hz വരെ ടച്ച് സാമ്പിൾ റേറ്റ് എന്നിവയെ പിന്തുണയ്ക്കും. രണ്ട് ഡിസ്പ്ലേകളും 1Hz മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1440Hz PWM ഡിമ്മിംഗ് എന്നിവയെ പിന്തുണയ്ക്കുന്നു. കവർ സ്ക്രീനിന് സെക്കൻഡ് ജനറേഷൻ കുൻലുൻ ഗ്ലാസ് സംരക്ഷണവുമുണ്ട്.

16GB റാമും 512GB ഇന്റേണൽ സ്റ്റോറേജും ഉള്ള കിരിൻ 9030 പ്രോ ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. f/1.4 മുതൽ f/4.0 വരെ വേരിയബിൾ അപ്പേർച്ചറും OIS-ഉം ഉള്ള 50 മെഗാപിക്സൽ RYYB മെയിൻ ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഇതിൽ ഉൾപ്പെടുന്നു. f/2.2 അപ്പേർച്ചറുള്ള 40 മെഗാപിക്സൽ അൾട്രാ-വൈഡ് RYYB ക്യാമറയും OIS ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ RYYB ക്യാമറയും ഇതിലുണ്ട്. ക്യാമറ സിസ്റ്റം സെക്കൻഡ് ജനറേഷൻ റെഡ് മേപ്പിൾ സെൻസറും ഉപയോഗിക്കുന്നു.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, മേറ്റ് X7-ലെ ഇന്നർ, ഔട്ടർ സ്ക്രീനുകളിൽ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP58, IP59 റേറ്റിംഗുകളോടെയാണ് ഫോൺ വരുന്നത്.

കണക്റ്റിവിറ്റി സവിശേഷതകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 6, ബെയ്ഡൗ, ഗലീലിയോ, നാവിക്, ജിപിഎസ്, എജിപിഎസ്, ക്യുഇസെഡ്എസ്എസ്, ഗ്ലോനാസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഗ്രാവിറ്റി സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, ഹാൾ സെൻസർ, ബാരോമീറ്റർ, ഗൈറോസ്കോപ്പ്, കോമ്പസ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ക്യാമറ ലേസർ ഓട്ടോഫോക്കസ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ തുടങ്ങിയ ഒന്നിലധികം സെൻസറുകളും ഫോണിലുണ്ട്.

സ്റ്റാൻഡേർഡ് മേറ്റ് X7-ന് 5,300mAh ബാറ്ററിയുണ്ട്, അതേസമയം ചൈനയിൽ ഇറങ്ങിയ കളക്ടേഴ്സ് എഡിഷനിൽ 5,600mAh ബാറ്ററിയും ഉൾപ്പെടുന്നു. ഫോൺ 66W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. നത്തിങ്ങ് ഫോൺ 4a, നത്തിങ്ങ് ഫോൺ 4a പ്രോ എന്നിവയുടെ വിലയും സവിശേഷതകളും പുറത്ത്; നത്തിങ്ങ് ഹെഡ്ഫോൺ (a)-യും പണിപ്പുരയിൽ
  2. കൂടുതൽ മികച്ച സവിശേഷതകളുമായി ജിപിടി 5.2 റോൾഔട്ട് ആരംഭിച്ചു; വർക്ക്പ്ലേസ് ഓട്ടോമേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കും
  3. : വാട്സ്ആപ്പിൽ അടിമുടി മാറ്റം വരുത്തി പുതിയ ഫീച്ചറുകൾ; മിസ്ഡ് കോൾ മെസേജസ്, ഇമേജ് അനിമേഷൻ എന്നിങ്ങനെ നിരവധി സവിശേഷതകൾ
  4. സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഇവൻ്റെ കാലം; വാവെയ് മേറ്റ് X7 ആഗോളതലത്തിൽ ലോഞ്ച് ചെയ്തു
  5. ഫാസ്റ്റ് ചാർജിങ്ങിൻ്റെ കാര്യത്തിൽ സാംസങ്ങ് ഗാലക്സി S26 അൾട്രാ വേറെ ലെവലാകും; ഫോണിനു 3C സർട്ടിഫിക്കേഷൻ ലഭിച്ചുവെന്നു റിപ്പോർട്ട്
  6. റിയൽമി 16 പ്രോ+ 5G പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയുമായി എത്തും; ഫോണിൻ്റെ ബാറ്ററി, ചിപ്പ് വിവരങ്ങളും പുറത്ത്
  7. സ്മാർട്ട് റിംഗുകളിലെ പുതിയ പുലിക്കുട്ടി; ഡീസൽ അൾട്രാഹ്യുമൻ റിംഗ് ഇന്ത്യൻ വിപണിയിലെത്തി
  8. റിയൽമി നാർസോ 90 സീരീസ് ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും; ഡിസ്പ്ലേ, ബാറ്ററി സവിശേഷതകൾ പുറത്ത്
  9. ഫോണിൻ്റെ വില വർദ്ധിപ്പിക്കാനാവില്ല; സാംസങ്ങ് ഗാലക്സി S26-ൻ്റെ ക്യാമറയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായേക്കില്ല
  10. ലോഞ്ചിങ്ങിനൊരുങ്ങി ഓപ്പോ റെനോ 15C; ലോഞ്ച് തീയ്യതിയും പ്രധാന സവിശേഷതകളും പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »