റിയൽമി 16 പ്രോ+ 5G ഫോണിൻ്റെ ചില സവിശേഷതകൾ പുറത്ത്; ഫോണിൽ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയുണ്ടാകും
റിയൽമി 16 പ്രോ+ 5Gയിൽ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് ഘടിപ്പിക്കും.
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ ഏറ്റവും പുതിയ ഫോണായ റിയൽമി 16 പ്രോ സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ സീരീസിലെ പ്രധാന മോഡലുകളിൽ ഒന്നായ റിയൽമി 16 പ്രോ+ 5G-യെക്കുറിച്ചുള്ള ചില വിവരങ്ങൾ കമ്പനി പങ്കുവെക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ വെളിപ്പെടുത്തിയ വിവരങ്ങളിൽ നിന്ന്, ഈ ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാകും വരുന്നത്. കൂടാതെ ദൂരെ നിന്നും വ്യക്തമായി ഫോട്ടോകൾ പകർത്താൻ സഹായിക്കുന്ന 10x സൂം സപ്പോർട്ടും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഈ ഫോൺ സ്നാപ്ഡ്രാഗൺ പ്രോസസറിൽ പ്രവർത്തിക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചു. എന്നാൽ ചിപ്സെറ്റിൻ്റെ മോഡൽ ഏതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യാമറ ക്വാളിറ്റിയും മൊത്തത്തിലുള്ള പെർഫോമൻസും മെച്ചപ്പെടുത്തുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നു വേണം കരുതാൻ. ഇതിൻ്റെ കൃത്യം ലോഞ്ച് തീയ്യതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോഞ്ച് തീയ്യതി അടുക്കുമ്പോൾ ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
റിയൽമി 16 പ്രോ+ ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:
വരാനിരിക്കുന്ന റിയൽമി 16 പ്രോ+ 5G ഫോണിൻ്റെ ലിസ്റ്റിംഗ് ഇപ്പോൾ റിയൽമി ഇന്ത്യ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതു ഫോണിന്റെ പ്രധാന സവിശേഷതകളുടെ ഒരു പ്രിവ്യൂ നൽകുന്നു. ഫോൺ സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രോസസറിൻ്റെ കൃത്യമായ മോഡൽ ഇതുവരെ പങ്കിട്ടിട്ടില്ല. ഈ പ്രോസസർ സ്നാപ്ഡ്രാഗൺ 7 ജെൻ 4-നേക്കാൾ മികച്ച പ്രകടനം നടത്തുമെന്നും AnTuTu ബെഞ്ച്മാർക്കിൽ ഉയർന്ന സ്കോർ നേടിയിട്ടുണ്ടെന്നും റിയൽമി പറയുന്നു.
റിയൽമി 16 പ്രോ+ 5G ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണു വരുന്നത്. ദൂരെ നിന്നും വ്യക്തമായ ഫോട്ടോകൾ എടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനു വേണ്ടിയുള്ള 10x സൂമിങ്ങ് പിന്തുണയാണ് ക്യാമറ ഹൈലൈറ്റുകളിൽ ഒന്ന്. AI പവർ എഡിറ്റിംഗാണ് മറ്റൊരു ഫോക്കസ് ഏരിയ. വ്യത്യസ്ത രൂപങ്ങളും ലൈറ്റിംഗ് ഇഫക്റ്റുകളും ഉപയോഗിച്ച് ചിത്രങ്ങൾ മെച്ചപ്പെടുത്തുന്നതിന് AI StyleMe, AI LightMe പോലുള്ള ടൂളുകൾ വാഗ്ദാനം ചെയ്യുന്ന AI Edit Genie 2.0 ഫോണിൽ ഉണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കൃത്യമായ ബാറ്ററി വലുപ്പം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബാറ്ററിയിൽ നിന്നും പ്രതീക്ഷിക്കുന്ന ഉപയോഗ സമയം പങ്കിട്ടിട്ടുണ്ട്. റിയൽമിയുടെ അഭിപ്രായത്തിൽ, ഈ ഫോണിന് 9.3 മണിക്കൂർ വരെ ഗെയിമിംഗ്, ഏകദേശം 20.8 മണിക്കൂർ വരെ ഇൻസ്റ്റാഗ്രാം ബ്രൗസിംഗ്, ഏകദേശം 21 മണിക്കൂർ വരെ യൂട്യൂബ് വീഡിയോകൾ കാണൽ, ഏകദേശം 125 മണിക്കൂർ സ്‌പോട്ടിഫൈ മ്യൂസിക് പ്ലേബാക്ക് എന്നിവ നൽകാൻ കഴിയും. ഡിസൈനിൻ്റെ കാര്യത്തിൽ, ഫോൺ അൽപ്പം മെലിഞ്ഞതായാണു കാണപ്പെടുന്നത്, പിന്നിൽ ഒരു ചെറിയ ക്യാമറ ബമ്പ് ഉണ്ട്. ഫോൺ ഒരു മെറ്റൽ ഫ്രെയിമുമായി വരുമെമെന്ന സൂചനയും റിയൽമി നൽകുന്നു.
ces_story_below_text
പരസ്യം
പരസ്യം
iQOO 15R Price in India, Chipset Details Teased Ahead of Launch in India on February 24