നത്തിങ്ങ് ഫോൺ 4a, നത്തിങ്ങ് ഫോൺ 4a പ്രോ, നത്തിങ്ങ് ഹെഡ്ഫോൺ (a) എന്നിവ ഒരുങ്ങുന്നു; വിശദമായി അറിയാം
Photo Credit: Nothing
ലോഞ്ചിങ്ങിനായി ഒരുങ്ങുന്ന നത്തിങ്ങ് ഫോൺ 4a, നത്തിങ്ങ് ഫോൺ 4a പ്രോ, നത്തിങ്ങ് ഹെഡ്ഫോൺ (a) എന്നിവയുടെ വിശേഷങ്ങൾ
അടുത്തിടെയാണ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും നത്തിങ്ങ് ഫോൺ 3a കമ്മ്യൂണിറ്റി എഡിഷൻ കമ്പനി അടുത്തിടെ പുറത്തിറക്കിയത്. അതിനു ശേഷം നത്തിങ്ങ് അടുത്ത ലൈനപ്പായ നത്തിങ്ങ് ഫോൺ 4a-യിലേക്കു ശ്രദ്ധ തിരിക്കുന്നതായി തോന്നുന്നു. വരാനിരിക്കുന്ന നത്തിങ്ങ് ഫോൺ 4a, ഫോൺ 4a പ്രോ എന്നിവയിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7-സീരീസ് പ്രോസസറുകൾ ഉപയോഗിച്ചേക്കാമെന്ന് പുതിയ ലീക്കുകൾ സൂചിപ്പിക്കുന്നു. ഇവ നല്ല പവർ ബാലൻസ് വാഗ്ദാനം ചെയ്യുന്നതിൽ പ്രശസ്തമാണ്. പങ്കിട്ട വിവരങ്ങളിൽ നിന്നും, നത്തിങ്ങ് ഈ ഫോണുകൾ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യാനും പദ്ധതിയിടുന്നുണ്ട്. ഇത് വാങ്ങുന്നവർക്ക് കൂടുതൽ വൈവിധ്യമാർന്ന ഓപ്ഷൻസ് നൽകുന്നു. രസകരമെന്നു പറയട്ടെ, ഈ രണ്ട് മോഡലുകളിൽ ഒന്ന് eSIM-നെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്നും, ഇത് ഡിജിറ്റൽ സിം സെറ്റപ്പ് ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കുമെന്നും ലീക്ക് പരാമർശിക്കുന്നു. ഇതിനു പുറമെ ഡിസൈനിലും സവിശേഷതകളിലും കമ്പനി ചെറുതും എന്നാൽ ശ്രദ്ധേയവുമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ടെലിഗ്രാമിലെ ഡെവലപ്പറായ MlgmXyysd-യുടെ ഒരു സമീപകാല പോസ്റ്റ് അനുസരിച്ച്, വരാനിരിക്കുന്ന നത്തിങ്ങ് 4a സീരീസിലെ രണ്ട് മോഡലുകളും നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റാൻഡേർഡ് നത്തിങ്ങ് ഫോൺ 4a സ്നാപ്ഡ്രാഗൺ 7s സീരീസ് പ്രോസസറുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മികച്ച പ്രകടനം ഉറപ്പു നൽകും. മറുവശത്ത്, പ്രോ വേരിയന്റിൽ സ്നാപ്ഡ്രാഗൺ 7 സീരീസ് ചിപ്സെറ്റ് ആയിരിക്കാം, ഇത് സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കൂടുതൽ ശക്തമായ പ്രകടനം നൽകുന്നു.
നത്തിങ്ങ് ഫോൺ 3a, ഫോൺ 3a പ്രോ എന്നിവ സ്നാപ്ഡ്രാഗൺ 7s ജെൻ 3 പ്രോസസർ ആണ് ഉപയോഗിക്കുന്നത്. നിലവിൽ പുറത്തു വന്ന വിവരങ്ങൾ ശരിയാണെങ്കിൽ നത്തിങ്ങ് ഫോൺ 3a ലൈനപ്പിൽ നിന്നുള്ള ഒരു മാറ്റമായിരിക്കും പുതിയ മോഡലുകൾക്കുണ്ടാവുക. മുൻ മോഡലുകളുടെ ട്രെൻഡ് പിന്തുടർന്ന്, ടോപ് വേരിയൻ്റായ ഫോൺ 4a പ്രോയിൽ ഫോൺ 3a പ്രോയ്ക്ക് സമാനമായി eSIM സപ്പോർട്ട് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
പുതിയ സീരീസ് ബ്ലാക്ക്, ബ്ലൂ, പിങ്ക്, വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, സ്റ്റാൻഡേർഡ്, പ്രോ എന്നീ മോഡലുകളും നാല് നിറങ്ങൾ വാഗ്ദാനം ചെയ്യുമോ എന്ന് വ്യക്തമല്ല.
മെമ്മറിയുടെയും സ്റ്റോറേജിന്റെയും കാര്യത്തിൽ, ഫോൺ 4a, ഫോൺ 4a പ്രോ എന്നിവ 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ കോൺഫിഗറേഷനിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് ഫോൺ 4a യുടെ വില ഏകദേശം $475 ആകാം, അതായത് ഏകദേശം 43,000 ഇന്ത്യൻ രൂപ. അതേസമയം പ്രോ മോഡലിന്റെ വില $540 അല്ലെങ്കിൽ ഏകദേശം 49,000 ഇന്ത്യൻ രൂപ ആയിരിക്കും.
താരതമ്യത്തിന്, നത്തിങ്ങ് ഫോൺ 3a, ഫോൺ 3a പ്രോ എന്നിവക്ക് യുഎസിൽ യഥാക്രമം $379 (ഏകദേശം 34,300 രൂപ), $459 (ഏകദേശം 41,500 രൂപ) എന്നിങ്ങനെയാണ് വില. അപ്ഗ്രേഡ് ചെയ്ത പ്രോസസ്സറുകളും പ്രോ വേരിയന്റിലെ eSIM സപ്പോർട്ട് പോലുള്ള അധിക സവിശേഷതകളും കാരണം പുതിയ 4a സീരീസിന് അൽപ്പം കൂടുതൽ ചെലവേറുമെന്ന് ഇത് സൂചിപ്പിക്കുന്നു.
നത്തിങ്ങ് ഫോൺ 4a സീരീസിനൊപ്പം, നത്തിംഗ് ഹെഡ്ഫോൺ (a)-യും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ടിപ്സ്റ്റർ പറഞ്ഞു. ജൂലൈയിൽ പുറത്തിറങ്ങിയ നത്തിങ്ങ് ഹെഡ്ഫോൺ 1-ന് ശേഷം വരുന്ന കമ്പനിയുടെ രണ്ടാമത്തെ ഓവർ-ഇയർ ഹെഡ്ഫോണുകളാണ് ഇവയെന്ന് പ്രതീക്ഷിക്കുന്നു. ലീക്കുകൾ പ്രകാരം, പുതിയ ഹെഡ്ഫോണുകൾ ഹെഡ്ഫോൺ 1-ന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും. കൂടാതെ ഇതിനൊരു പ്ലാസ്റ്റിക് ബോഡിയും ഉണ്ടായിരിക്കാം. ബ്ലാക്ക്, പിങ്ക്, വൈറ്റ്, യെല്ലോ എന്നീ നാല് നിറങ്ങളിൽ ഇവ ലഭ്യമാകാൻ സാധ്യതയുണ്ട്
പരസ്യം
പരസ്യം
Astronomers Observe Star’s Wobbling Orbit, Confirming Einstein’s Frame-Dragging
Chandra’s New X-Ray Mapping Exposes the Invisible Engines Powering Galaxy Clusters