സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025-ൻ്റെ തീയ്യതി വന്നിട്ടുണ്ടേ
സാംസങ് അതിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവൻ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ജനുവരി 22-ന് കാലിഫോർണിയയിലെ സാൻ ജോസിൽ 10 AM PT/1 PM ET (10:30 PM IST) മണിക്ക് ചടങ്ങ് ആരംഭിക്കും. Samsung.com, Samsung Newsroom അല്ലെങ്കിൽ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ചടങ്ങ് തത്സമയം കാണാൻ കഴിയും. ഉപഭോക്താക്കൾക്ക് അവരുടെ ഇടം 1,999 രൂപ നൽകി മുൻകൂട്ടി റിസർവ് ചെയ്ത് ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസ് നേടാൻ അവസരമുണ്ട്. ഈ പാസിൽ പുതിയ ഗാലക്‌സി ഫോണുകൾ വാങ്ങുമ്പോൾ ഇ-സ്റ്റോർ വൗച്ചർ വഴി 5,000 രൂപയുടെ ആനുകൂല്യം നേടാനാകും. കൂടാതെ, 50,000 രൂപ വിലമതിക്കുന്ന ഒരു ഗിവ്എവേയിൽ പങ്കാളികളാകാനും അവസരമുണ്ട്