ഇന്ത്യൻ വിപണി കീഴടക്കാൻ സാംസങ്ങ് ഗാലക്സി S25, ഗാലക്സി S25+ എന്നിവയെത്തുന്നു
12 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ സാംസങ് ഗാലക്സി S25 ഫോണിൻ്റെ വില 799 ഡോളറിൽ (ഏകദേശം 69,100 രൂപ) ആരംഭിക്കുന്നു. ഇതിനു പുറമെ 859 ഡോളർ (ഏകദേശം 74,300 രൂപ) വിലയുള്ള 12GB+256GB പതിപ്പും ഉണ്ട്. 12GB+512GB പതിപ്പിൻ്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ, ഗാലക്സി S25 ഫോണിന് വില ആരംഭിക്കുന്നത് 80,999 രൂപ മുതലാണ്. അതേസമയം, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എസ് 25+ ൻ്റെ അടിസ്ഥാന മോഡലിന് 999 ഡോളർ (ഏകദേശം 86,400 രൂപ) ആണ് വില.