വൈഫൈ കോളിങ്ങ് സേവനം ആരംഭിച്ച് ബിഎസ്എൻഎൽ; ഇന്ത്യയിലുടനീളം ലഭ്യമാകും
Photo Credit: BSNL
ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും വൈഫൈ കോളിങ്ങ് സർവീസ് ലോഞ്ച് ചെയ്ത് ബിഎസ്എൻഎൽ; വിവരങ്ങൾ അറിയാം
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഇന്ത്യയിലുടനീളം വോയ്സ് ഓവർ വൈ-ഫൈ (VoWiFi) സർവീസ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള സർക്കാർ ടെലികോം സ്ഥാപനത്തിൻ്റെ പ്രഖ്യാപനം വന്നത്. രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ഈ സർവീസ് ഇപ്പോൾ ലഭ്യമാണ്. ഈ ലോഞ്ചോടെ, കുറച്ചുകാലമായി വോയ്സ് ഓവർ വൈഫൈ സേവനങ്ങൾ നൽകുന്ന എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരോടൊപ്പം ബിഎസ്എൻഎല്ലും ചേരുന്നു. മൊബൈൽ നെറ്റ്വർക്കിന് പകരം വൈ-ഫൈ കണക്ഷൻ ഉപയോഗിച്ച് വോയ്സ് കോളുകൾ വിളിക്കാനും സ്വീകരിക്കാനും ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു നെറ്റ്വർക്ക് സവിശേഷതയാണ് വോയ്സ് ഓവർ വൈ-ഫൈ. കെട്ടിടങ്ങൾ, ബേസ്മെന്റുകൾ, വിദൂരമായ പ്രദേശങ്ങൾ തുടങ്ങി മൊബൈൽ സിഗ്നലുകൾ ദുർബലമായ സ്ഥലങ്ങളിൽ ഇത് ഉപയോഗപ്രദമാകും. വൈ-ഫൈ നെറ്റ്വർക്ക് ഉപയോഗിക്കുന്നതിലൂടെ, കോൾ ക്വാളിറ്റി മെച്ചപ്പെടുത്താനും കോൾ ഡ്രോപ്പുകൾ കുറയ്ക്കാനും സബ്സ്ക്രൈബർമാർക്ക് കൂടുതൽ വിശ്വസനീയമായ ആശയവിനിമയം ഉറപ്പാക്കാനും ഈ സർവീസ് സഹായിക്കുന്നു. ഇതിന് ആക്റ്റീവായ വൈ-ഫൈ കണക്ഷൻ ആവശ്യമാണ്.
ഇന്ത്യയിലെ എല്ലാ ടെലികോം സർക്കിളുകളിലുമുള്ള എല്ലാ ഉപഭോക്താക്കൾക്കും ബിഎസ്എൻഎൽ തങ്ങളുടെ വോയ്സ് ഓവർ വൈ-ഫൈ (VoWiFi) സർവീസ് ലഭ്യമാക്കിയിട്ടുണ്ട്. ഈ സർവീസ് വൈ-ഫൈ കോളിംഗ് എന്നും അറിയപ്പെടുന്നു. നിലവിലെ നെറ്റ്വർക്ക് നവീകരണ പദ്ധതിയുടെ ഭാഗമാണ് രാജ്യവ്യാപകമായി ഈ സേവനം ലഭ്യമാക്കിയതെന്ന് കമ്പനി ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
മൊബൈൽ നെറ്റ്വർക്ക് കവറേജ് ദുർബലമായതോ ലഭ്യമല്ലാത്തതോ ആയ ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും VoWiFi ഉപയോഗപ്രദമാണ്. വീടുകൾ, ഓഫീസുകൾ, ബേസ്മെന്റുകൾ, മോശം മൊബൈൽ സിഗ്നലുകളുള്ള മറ്റ് ഇൻഡോർ സ്ഥലങ്ങൾ, എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങൾ തുടങ്ങിയവയിൽ കോൾ ക്വാളിറ്റി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ബിഎസ്എൻഎൽ ഭാരത് ഫൈബർ, മറ്റ് ബ്രോഡ്ബാൻഡ് നെറ്റ്വർക്കുകൾ എന്നിവയുൾപ്പെടെയുള്ള സ്റ്റേബിളായ വൈ-ഫൈ കണക്ഷൻ ഉപയോഗിച്ചാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്. വോയ്സ് കോളുകൾ വിളിക്കാനും സ്വീകരിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും ഇത് അനുവദിക്കുന്നു. ഐഎംഎസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് VoWiFi, ഇതു മൊബൈൽ നെറ്റ്വർക്കുകൾക്കും വൈ-ഫൈ കണക്ഷനുകൾക്കുമിടയിൽ സ്വിച്ചിങ്ങ് എളുപ്പമാക്കും.
ബിഎസ്എൻഎൽ പറയുന്നതനുസരിച്ച്, വോയ്സ് ഓവർ വൈ-ഫൈ (VoWiFi) കോളുകൾ സബ്സ്ക്രൈബർമാരുടെ നിലവിലുള്ള ഫോൺ നമ്പറും സാധാരണ ഡയലർ ആപ്പും ഉപയോഗിക്കുന്നു, അതിനാൽ തേർഡ് പാർട്ടി ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല. നെറ്റ്വർക്ക് തിരക്ക് കുറയ്ക്കാൻ ഈ സേവനം സഹായിക്കുമെന്നും എല്ലാ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും ഇത് പൂർണ്ണമായും സൗജന്യമാണെന്നും കമ്പനി പറയുന്നു.
മിക്ക മോഡേൺ സ്മാർട്ട്ഫോണുകളും VoWiFi പിന്തുണയ്ക്കുന്നു. ഇതിനായി ഉപഭോക്താക്കൾ അവരുടെ ഫോൺ സെറ്റിങ്ങ്സിൽ Wi-Fi കോളിംഗ് ഫീച്ചർ ഓണാക്കേണ്ടതുണ്ട്. ഫോൺ ഇതിനു യോജിക്കുമോ എന്നറിയാനും ആക്റ്റിവേറ്റ് ചെയ്യാൻ സഹായത്തിനുമായി, ഉപയോക്താക്കൾക്ക് അടുത്തുള്ള BSNL കസ്റ്റമർ സർവീസ് സെൻ്റർ സന്ദർശിക്കുകയോ 18001503 എന്ന BSNL ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുകയോ ചെയ്യാം. Wi-Fi വഴി കോളുകൾ ചെയ്യുന്നതിന് അധിക നിരക്കുകളൊന്നുമില്ല.
എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വർഷങ്ങളായി അധിക ചെലവൊന്നുമില്ലാതെ വൈ-ഫൈ കോളിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒക്ടോബറിൽ വെസ്റ്റ്, സൗത്ത് സോൺ സർക്കിളുകളിൽ VoWiFi നേരത്തെ വികസിപ്പിച്ചതിനു പിന്നാലെയാണ് ബിഎസ്എൻഎൽ സേവനം രാജ്യത്തുടനീളം വ്യാപിപ്പിച്ചത്. കമ്പനിയുടെ നെറ്റ്വർക്ക് നവീകരണ ശ്രമങ്ങളിലെ ഒരു പ്രധാന ചുവടുവയ്പ്പായി, ഒക്ടോബർ 2-ന് നടന്ന ബിഎസ്എൻഎല്ലിന്റെ രജത ജൂബിലി ആഘോഷ വേളയിൽ ഡിഒടി സെക്രട്ടറി നീരജ് മിത്തൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്
ces_story_below_text
പരസ്യം
പരസ്യം