സാംസങ്ങ് അവതരിപ്പിച്ച ഫ്രീസ്റ്റൈൽ+ പോർട്ടബിൾ പ്രൊജക്റ്ററിൻ്റെ വിശേഷങ്ങൾ അറിയാം
Photo Credit: Samsung
Al സവിശേഷതകളിൽ പ്രവർത്തിക്കുന്ന സാംസങ്ങ് ഫ്രീസ്റ്റൈൽ+ പോർട്ടബിൾ പ്രൊജക്റ്ററിനെ കുറിച്ച് വിശദമായി അറിയാം
ഫ്രീസ്റ്റെൽ+ എന്ന പേരിൽ പുതിയൊരു പോർട്ടബിൾ പ്രൊജക്ടർ അവതരിപ്പിച്ച് പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്ങ്. വീടുകൾ, ഔട്ട്ഡോർ സ്പേസുകൾ, ചെറിയ മുറികൾ എന്നിങ്ങനെയുള്ള വ്യത്യസ്തമായ സാഹചര്യങ്ങളിൽ കൂടുതൽ മികച്ച എൻ്റർടൈൻമെൻ്റ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നതിനാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ദക്ഷിണ കൊറിയൻ ടെക്നോളജി ബ്രാൻഡ് പറയുന്നതു പ്രകാരം, അടുത്തയാഴ്ച ലാസ് വെഗാസിൽ ആരംഭിക്കാൻ പോകുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ (CES) 2026-ൽ ഫ്രീസ്റ്റൈൽ+ പ്രദർശിപ്പിക്കും. സാംസങ്ങിന്റെ ഫ്രീസ്റ്റൈൽ പ്രൊജക്ടറിന്റെ കൂടുതൽ മെച്ചപ്പെടുത്തിയ പതിപ്പാണ് ഫ്രീസ്റ്റൈൽ+. സമാനമായ ഡിസൈൻ നിലനിർത്തി, നിരവധി മെച്ചപ്പെടുത്തലുകളോടെ പുതിയ മോഡൽ വരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പ്രവർത്തിക്കുന്ന പിക്ചർ ഒപ്റ്റിമൈസേഷൻ ഫീച്ചറുകൾ ചേർത്തതാണ് പ്രധാന അപ്ഡേറ്റുകളിൽ ഒന്ന്. ചുറ്റുമുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഇമേജ് ക്വാളിറ്റി സ്വയമേവ ക്രമീകരിക്കാനും മെച്ചപ്പെടുത്താനും AI അടിസ്ഥാനമാക്കിയ ഈ ടൂളുകൾ ഡിസൈൻ ചെയ്തിരിക്കുന്നു. വ്യത്യസ്ത സെറ്റിങ്ങ്സിലും ഉപയോഗിക്കാനുള്ള അനായാസതയും പോർട്ടബിലിറ്റിയും നിലനിർത്തി മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകുന്നതിലാണ് ഫ്രീസ്റ്റൈൽ+ ശ്രദ്ധി ക്രേന്ദ്രീകരിക്കുന്നത്.
വളരെ എളുപ്പത്തിൽ നീക്കാനും മാറ്റി സ്ഥാപിക്കാനും കഴിയുന്ന, നിരവധി സാഹചര്യങ്ങൾക്ക് അനുയോജ്യമായ പോർട്ടബിൾ സ്ക്രീൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കു വേണ്ടിയാണ് പുതിയ ഫ്രീസ്റ്റൈൽ+ പ്രൊജക്ടർ നിർമ്മിച്ചിരിക്കുന്നതെന്ന് സാംസങ് പറയുന്നു. വ്യത്യസ്തമായ സെറ്റപ്പിലും വ്യൂവിംഗ് പൊസിഷനുകളിലും സുഗമമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് പ്രൊജക്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഒരു ന്യൂസ് റൂം പോസ്റ്റിൽ കമ്പനി വിശദീകരിച്ചു. AI ഒപ്റ്റിസ്ക്രീൻ എന്ന സവിശേഷതയാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ഇതിൽ 3D ഓട്ടോ കീസ്റ്റോൺ, റിയൽ-ടൈം ഫോക്കസ്, സ്ക്രീൻ ഫിറ്റ്, വാൾ കാലിബ്രേഷൻ എന്നിങ്ങനെ നാല് AI-അധിഷ്ഠിത ടൂളുകൾ ഉൾപ്പെടുന്നു.
സാംസങ്ങിന്റെ അഭിപ്രായത്തിൽ, ഈ ഫീച്ചറിന് സ്വയമേവ ഫോക്കസ് കൈകാര്യം ചെയ്യാനും, ഇമേജ് ആംഗിളുകൾ ശരിയാക്കാനും, പ്രൊജക്ടർ എങ്ങനെ, എവിടെ സ്ഥാപിച്ചിരിക്കുന്നു എന്നതു മനസിലാക്കി സ്ക്രീൻ പൊസിഷനിംഗ് ക്രമീകരിക്കാനും കഴിയും. സർഫേസും സ്ഥാനവും ലൈവായി വിശകലനം ചെയ്യാനും ഈ സിസ്റ്റത്തിനാകും. ഇക്കാരണത്താൽ മതിൽ, സീലിംഗ്, എന്നിങ്ങനെ കൃത്യതയില്ലാത്ത പ്രതലങ്ങളിൽ നൽകിയാൽ പോലും പ്രൊജക്ടറിന് മികച്ച രീതിയിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിയും.
മികച്ച കാഴ്ചാനുഭവത്തിനായി, വിഷൻ AI കമ്പാനിയൻ എന്നറിയപ്പെടുന്ന ഒരു പേഴ്സണലൈസ്ഡ് AI സിസ്റ്റവും സാംസങ്ങ് ഉപയോഗിക്കുന്നു. ഈ പ്ലാറ്റ്ഫോം ഗ്ലോബൽ പാർട്ണേഴ്സിൽ നിന്നുള്ള AI സർവീസുകളുമായി ബിക്സ്ബി വെർച്വൽ അസിസ്റ്റന്റിനെ സംയോജിപ്പിക്കുന്നു, ഇത് സ്വാഭാവികമായ കമാൻഡുകൾ വഴി ഓൺ-സ്ക്രീൻ കണ്ടൻ്റുകളുമായി സംവദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഉയർന്ന ബ്രൈറ്റ്നസ് ഉൾപ്പെടെ പുതിയ സാംസങ്ങ് ഫ്രീസ്റ്റൈൽ+ പ്രൊജക്ടർ മുൻ മോഡലിനെ അപേക്ഷിച്ച് നിരവധി അപ്ഗ്രേഡുകൾ കൊണ്ടുവരുന്നു. പ്രൊജക്ടർ 430 ISO ല്യൂമെൻസ് ലൈറ്റ് സോഴ്സ് ഉപയോഗിക്കുന്നുണ്ടെന്ന് സാംസങ്ങ് പറയുന്നു, ഇത് മുൻഗാമിയെ അപേക്ഷിച്ച് ഇരട്ടി തെളിച്ചം വാഗ്ദാനം ചെയ്തേക്കും. ഒരു സിലിണ്ടർ ബോഡി ഡിസൈനിലുള്ള ഈ പ്രൊജക്റ്റർ റൊട്ടേറ്റിങ്ങ് സ്റ്റാൻഡുമായാണു വരുന്നത്. അതിനാൽ വ്യത്യസ്ത കോണുകളിൽ പ്രൊജക്ടർ സ്ഥാപിക്കുന്നത് എളുപ്പമാണ്. എക്സ്ട്രാ മൗണ്ടുകൾ, ട്രൈപോഡുകൾ അല്ലെങ്കിൽ സപ്പോർട്ടുകൾ ആവശ്യമില്ലാതെ പ്രൊജക്ഷൻ ഡയറക്ഷൻ ക്രമീകരിക്കാൻ ഈ ഡിസൈൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
സൗണ്ട് ഔട്ട്പുട്ടിനായി, എല്ലാ ഡയറക്ഷനിലേക്കും ഓഡിയോ നൽകുന്ന ഒരു ബിൽറ്റ്-ഇൻ 360 ഡിഗ്രി സ്പീക്കർ ഫ്രീസ്റ്റൈൽ+ പ്രൊജക്റ്ററിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടുതൽ ഏകോപിതമായ ഓഡിയോ അനുഭവത്തിനായി, അനുയോജ്യമായ സാംസങ്ങ് സൗണ്ട്ബാറുകളുമായി ചേർന്നു പ്രവർത്തിക്കാൻ പ്രൊജക്റ്ററിനെ അനുവദിക്കുന്ന സാംസങ്ങിന്റെ Q-സിംഫണി ഫീച്ചറിനെയും ഇത് പിന്തുണയ്ക്കുന്നു.
സോഫ്റ്റ്വെയറിൻ്റെ കാര്യം നോക്കിയാൽ, പ്രൊജക്ടർ സാംസങ്ങിന്റെ സ്മാർട്ട് ടിവി പ്ലാറ്റ്ഫോമിലാണു പ്രവർത്തിക്കുന്നത്. അതിനാൽ ഉപയോക്താക്കൾക്ക് എക്സ്റ്റേണൽ ഡിവൈസുകളുടെ ആവശ്യമില്ലാതെ തന്നെ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾ, സാംസങ്ങ് ടിവി പ്ലസ്, സാംസങ്ങ് ഗെയിമിംഗ് ഹബ് എന്നിവയിലേക്ക് നേരിട്ട് ആക്സസ് നൽകുന്നു. ഫ്രീസ്റ്റൈൽ+ CES 2026-ൽ പ്രദർശിപ്പിക്കുമെന്ന് സാംസങ്ങ് സ്ഥിരീകരിച്ചു, അതേസമയം ഇതിൻ്റെ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
ces_story_below_text
പരസ്യം
പരസ്യം