മോട്ടോ X70 എയർ പ്രോ ഉടനെ ലോഞ്ച് ചെയ്യും; പ്രധാന സവിശേഷതകൾ പുറത്തു വന്നു
Photo Credit: Motorola
ഈ മാസം ലോഞ്ച് ചെയ്യാനൊരുങ്ങുന്ന മോട്ടോ X70 എയർ പ്രോയുടെ സവിശേഷതകൾ അറിയാം
ലെനോവോയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ മോട്ടറോള ചൈനയിൽ മോട്ടോ X70 എയർ പ്രോ എന്ന സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ലോഞ്ചിങ്ങിനു മുൻപായി, ഫോൺ ചൈനയുടെ ടെനാ സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ഈ ലിസ്റ്റിംഗ് ഫോണിന്റെ ഹാർഡ്വെയർ സവിശേഷതകൾ പൂർണയായും വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണിനെ കുറിച്ചൊരു ധാരണ ഇതിൽ നിന്നും ലഭിക്കും. ഇതെക്കുറിച്ചുള്ള ചില വിവരങ്ങൾ മോട്ടറോള നേരത്തെ പങ്കുവെച്ചിരുന്നു. മോട്ടോ X70 എയർ പ്രോക്ക് വളരെ സ്ലിമ്മായ ബോഡി ഡിസൈൻ ആയിരിക്കുമെന്ന് കമ്പനി പറഞ്ഞു. മികച്ച സൂം ഫോട്ടോഗ്രാഫിക്കായി ഒരു പെരിസ്കോപ്പ്-സ്റ്റൈൽ ക്യാമറ ഫോണിൽ ഉൾപ്പെടുമെന്നും അവർ സ്ഥിരീകരിച്ചു. നിലവിലെ വിവരങ്ങൾ അനുസരിച്ച്, മോട്ടോ X70 എയർ പ്രോ ഈ മാസം അവസാനം ചൈനീസ് വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിലും ഈ ഫോൺ ലോഞ്ച് ചെയ്തേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയ്ക്ക് പുറത്ത്, മോട്ടറോളയുടെ സിഗ്നേച്ചർ സീരീസിന് കീഴിലോ മോട്ടറോള എഡ്ജ് 70 അൾട്രാ എന്ന പേരിലോ ഇത് എത്തിയേക്കാം.
ചൈനയുടെ TENAA സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ XT2603-1 എന്ന മോഡൽ നമ്പറിൽ മോട്ടോ X70 എയർ പ്രോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1264 x 2780 പിക്സലുകളുടെ 1.5K റെസല്യൂഷനുള്ള 6.78 ഇഞ്ച് OLED ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുകയെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. പരമാവധി 3.8GHz ക്ലോക്ക് സ്പീഡുള്ള ഒക്ടാ കോർ പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നതെന്നും പറയപ്പെടുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് ഫോണിൽ ഉപയോഗിച്ചേക്കാം എന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.
മോട്ടോ X70-ന്റെ പ്രോ വേരിയന്റ് സ്നാപ്ഡ്രാഗൺ 7+ ജെൻ 5 പ്രോസസറിൽ പ്രവർത്തിക്കുമെന്ന് അവകാശപ്പെടുന്ന മുൻ റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ വിവരങ്ങൾ. അഡ്രിനോ 829 ജിപിയുവിനൊപ്പം ഫോൺ വരാമെന്നും ആൻഡ്രോയിഡ് 16 ഔട്ട് ഓഫ് ദി ബോക്സ് പ്രവർത്തിപ്പിക്കുമെന്നും ഗീക്ക്ബെഞ്ച് ലിസ്റ്റിംഗുകൾ നേരത്തെ സൂചിപ്പിച്ചിരുന്നു.
TENAA ലിസ്റ്റിംഗ് അനുസരിച്ച്, മോട്ടോ X70 എയർ പ്രോ 8GB, 12GB, അല്ലെങ്കിൽ 16GB റാം ഓപ്ഷനുകളിൽ വന്നേക്കാം. സ്റ്റോറേജ് വേരിയന്റുകളിൽ 256GB, 512GB, 1TB എന്നിവ ഉൾപ്പെടാം. എക്സ്പാൻഡബിൾ സ്റ്റോറേജിനുള്ള സപ്പോർട്ടിനെക്കുറിച്ച് ലിസ്റ്റിങ്ങിൽ പരാമർശമില്ല.
മോട്ടോ X70 എയർ പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് ക്യാമറകളിലും 50 മെഗാപിക്സൽ സെൻസറുകറുകൾ ആയിരിക്കും ഉപയോഗിക്കുക. 3x ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്ന ഒരു പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ഇതിൽ ഉൾപ്പെടും. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ക്യാമറയുമായി സ്മാർട്ട്ഫോൺ വരാൻ സാധ്യതയുണ്ട്. ഫോൺ AI അടിസ്ഥാനമാക്കിയ ക്യാമറയും ഇമേജിംഗ് സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്ന് മോട്ടറോള ഇതിനകം സൂചന നൽകിയിട്ടുണ്ട്.
സർട്ടിഫിക്കേഷൻ ലിസ്റ്റിംഗ് അനുസരിച്ച്, മോട്ടോ X70 എയർ പ്രോയിൽ 5,100mAh കപ്പാസിറ്റിയുള്ള ബാറ്ററി ഉൾപ്പെടും. 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ വ്യക്തമാക്കുന്ന 3C സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കണക്ടിവിറ്റിക്കായി, സ്മാർട്ട്ഫോൺ 2G, 3G, 4G, 5G നെറ്റ്വർക്കുകളെ പിന്തുണയ്ക്കും. ഇതിൽ ബ്ലൂടൂത്ത്, USB പിന്തുണയും ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി, ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ച സെൻസറുകളിൽ ഗ്രാവിറ്റി സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു.
ലിസ്റ്റിംഗ് അനുസരിച്ച്, മോട്ടോ X70 എയർ പ്രോയ്ക്ക് 162.1 x 76.4 x 7.0mm വലിപ്പവും ഏകദേശം 187 ഗ്രാം ഭാരവുമുണ്ടാകും. വലിയ ഡിസ്പ്ലേ ആണെങ്കിലും, ഫോൺ മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്
പരസ്യം
പരസ്യം