ഓപ്പോ ഫൈൻഡ് N6-ൽ ക്യാമറ അപ്ഗ്രേഡുകൾ ഉണ്ടാകും; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Oppo
ഓപ്പോയുടെ അടുത്ത മടക്കാവുന്ന ഫ്ലാഗ്ഷിപ്പ് ഫോണായ ഫൈൻഡ് N6, 2026 ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്ന് അഭ്യൂഹമുണ്ട്.
2026-ൽ ഒരു പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ പ്രമുഖ ബ്രാൻഡായ ഓപ്പോ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഓപ്പോ ഫൈൻഡ് N6 എന്ന പേരിലുള്ള ഫോണാണ് കമ്പനി തയ്യാറാക്കുന്നത്. ആദ്യകാല വിവരങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന ഈ മോഡൽ ഒരു ക്യാമറ അപ്‌ഗ്രേഡും നിരവധി പ്രധാന സ്പെസിഫിക്കേഷനുകളിൽ മെച്ചപ്പെടുത്തലുകളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോയുടെ ഇതിനു മുൻപത്തെ ഫോൾഡബിൾ ഫോണായ ഫൈൻഡ് N5, ഈ വർഷം ആദ്യമാണു ലോഞ്ച് ചെയ്തത്. പുറത്തിറങ്ങിയ സമയത്ത്, ഉയർന്ന നിലവാരമുള്ള പെർഫോമൻസ്, വലിയ ബാറ്ററി, വളരെ സ്ലിം ആയ ബോഡി എന്നിവ ഓപ്പോ ഫൈൻഡ് N5 വാഗ്ദാനം ചെയ്തിരുന്നു. ഗാലക്‌സി Z ഫോൾഡ് 7, ഹോണറിൽ നിന്നുള്ള പുതിയ ഫോൾഡബിളുകൾ പോലുള്ള ഫോണുകൾ പിന്നീട് ഹാർഡ്‌വെയറിന്റെ കാര്യത്തിൽ മുന്നേറിയെങ്കിലും, 2025-ലെ ഏറ്റവും മികച്ച ഫോൾഡബിൾ ഫോണുകളിൽ ഒന്നായി ഓപ്പോ ഫൈൻഡ് N5 തുടർന്നു. പ്രീമിയം സവിശേഷതകളും മികച്ച ഡിസൈനും സംയോജിപ്പിച്ചു ലോഞ്ച് ചെയ്ത ഫോണാണ് ഓപ്പോ ഫൈൻഡ് N5.
ഓപ്പോ ഫൈൻഡ് N6-ന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 2025 തുടക്കത്തിൽ ലോഞ്ച് ചെയ്ത ഫൈൻഡ് N5-ന്റെ അതേ ഷെഡ്യൂൾ കമ്പനി പിന്തുടരുകയാണെങ്കിൽ 2026-ന്റെ ആദ്യത്തിൽ ഇത് പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ഇത്തവണ, കൂടുതൽ വിശാലമായ ഒരു റിലീസ് പ്രതീക്ഷിക്കാം. അതിനു പുറമെ, കൂടുതൽ ലഭ്യതയ്ക്കായി വൺപ്ലസ് ബ്രാൻഡിന് കീഴിലായി ഒരു വേരിയന്റും ഉണ്ടായേക്കാം.
ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്‌ബോയിലെ പോസ്റ്റിൽ പറയുന്നതു പ്രകാരം, ഓപ്പോ ഫൈൻഡ് N6 ശക്തമായ സവിശേഷതകളുമായാണു വരാൻ പോകുന്നത്. ഈ ഫോൾഡബിൾ ഫോണിൽ 8.12 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും 6.62 ഇഞ്ച് ഔട്ടർ ഡിസ്‌പ്ലേയും ഉണ്ടായിരിക്കും, കഴിഞ്ഞ വർഷത്തെ ഫൈൻഡ് N5 ന്റെ അതേ വലുപ്പം ഈ മോഡൽ നിലനിർത്തും. എന്നിരുന്നാലും, പുതിയ മോഡലിന് 225 ഗ്രാം ഭാരം ഉണ്ടാകില്ലെന്നും 5,800-6,000mAh-ന് ഇടയിൽ കപ്പാസിറ്റിയുള്ള വലിയ ബാറ്ററി പായ്ക്ക് ചെയ്യുമെന്നും കിംവദന്തിയുണ്ട്. ഇതു ഫൈൻഡ് N5-ന്റെ 5,600 mAh ബാറ്ററി ശേഷിയെ അപേക്ഷിച്ചു വളരെ കൂടുതലാണ്.
ഹൂഡിന് കീഴിൽ, ഫൈൻഡ് N6 സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് നൽകുന്നതെന്ന് പറയപ്പെടുന്നു. വാങ്ങുന്നവർക്ക് 12GB മുതൽ 16GB വരെ റാം തിരഞ്ഞെടുക്കാം, 1TB വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്. ക്യാമറ സിസ്റ്റത്തിനും കാര്യമായ മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നു. റിയർ ക്യാമറ സെറ്റപ്പിൽ 200MP സെൻസർ ഉൾപ്പെടുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, ഇത് പ്രധാന ക്യാമറയാണോ അതോ ടെലിഫോട്ടോ ലെൻസാണോ എന്ന് വ്യക്തമല്ല. ഇതിനൊപ്പം, ഫൈൻഡ് N5-ലേതിന് സമാനമായി, പിൻവശത്ത് രണ്ട് 50MP ക്യാമറകൾ കൂടി ഉൾപ്പെടുത്തും.
മുൻവശത്തെ ക്യാമറകളും മെച്ചപ്പെടുത്താൻ ഓപ്പോ ഒരുങ്ങുന്നു. ഫൈൻഡ് N5-ലെ 8MP ക്യാമറകളിൽ നിന്നും ശ്രദ്ധേയമായ ഒരു കുതിപ്പാണ് ഫൈൻഡ് N6-ലെ ഇന്നർ, എക്സ്റ്റീരിയർ ഡിസ്പ്ലേകളിലെ 20MP സെൽഫി ക്യാമറകൾ. ഇതിൽ പുതിയ ഫോൾഡബിളിൽ ഇമേജിംഗും സെൻസർ കഴിവുകളും മെച്ചപ്പെടുത്തുന്ന 2MP മൾട്ടിസ്പെക്ട്രൽ സെൻസറും ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ces_story_below_text
പരസ്യം
പരസ്യം
Redmi Turbo 5, Redmi Turbo 5 Pro to Be Equipped With Upcoming MediaTek Dimensity Chips, Tipster Claims