ക്യാമറ യൂണിറ്റ് വേറെ ലെവലാകും; സാംസങ്ങ് ഗാലക്സി S26 അൾട്ര എത്തുക അപ്ഗ്രേഡ് ചെയ്ത ലെൻസുകളുമായി

സാംസങ്ങ് ഗാലക്സി S26 അൾട്രയിൽ ക്യാമറ അപ്ഗ്രേഡ് പ്രതീക്ഷിക്കാം; വിശദമായ വിവരങ്ങൾ അറിയാം

ക്യാമറ യൂണിറ്റ് വേറെ ലെവലാകും; സാംസങ്ങ് ഗാലക്സി S26 അൾട്ര എത്തുക അപ്ഗ്രേഡ് ചെയ്ത ലെൻസുകളുമായി

Photo Credit: Samsung

സാംസങ് ഗാലക്‌സി എസ് 26 അൾട്രയുടെ ക്യാമറ സിസ്റ്റവും ഏറ്റവും പുതിയതും ചൈനയിൽ നിന്ന് പുറത്തിറങ്ങുന്നു

ഹൈലൈറ്റ്സ്
  • എക്സിനോസ് 2600 ചിപ്പാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്
  • ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഗാലക്സി S26 അൾട്രയിലുണ്ടാവുക
  • കമ്പനി ഇതുവരെ ഫോണിൻ്റെ ലോഞ്ചിങ്ങ് പ്രഖ്യാപിച്ചിട്ടില്ല
പരസ്യം

സാംസങ്ങിൻ്റെ പുതിയ ഗാലക്‌സി S26 സീരീസ് 2026 ഫെബ്രുവരിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ പുറത്തിറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ലൈനപ്പ് അവതരിപ്പിക്കാൻ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഒരു ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് സംഘടിപ്പിച്ചേക്കാം. വരാനിരിക്കുന്ന സീരീസിൽ സ്റ്റാൻഡേർഡ് ഗാലക്‌സി S26, ഗാലക്‌സി S26+, ടോപ്പ്-എൻഡ് ഗാലക്‌സി S26 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകൾ ഉൾപ്പെടുമെന്ന് പറയപ്പെടുന്നു. ഗാലക്‌സി S26 അൾട്രയിൽ വരാൻ സാധ്യതയുള്ള അപ്‌ഗ്രേഡുകളെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതു പ്രധാനമായും ക്യാമറ സിസ്റ്റവുമായി ബന്ധപ്പെട്ടാണ്. സമീപകാല റിപ്പോർട്ടുകൾ പ്രകാരം, അൾട്രാ വേരിയന്റ് അതിൻ്റെ ഹാർഡ്‌വെയർ സെറ്റപ്പ് ഏറെക്കുറെ നിലനിർത്തി ക്യാമറ പെർഫോമൻസിൽ മെച്ചപ്പെടുത്തലുകൾ വരുത്താൻ സാധ്യതയുണ്ട്. മുൻ മോഡലിനു സമാനമായ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഇതിലും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറ ലേഔട്ട് മൊത്തത്തിൽ മാറ്റുന്നതിനു പകരം ഇമേജ് ക്വാളിറ്റി, സെൻസർ ഒപ്റ്റിമൈസേഷൻ, സോഫ്റ്റ്‌വെയർ ട്യൂണിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് സാംസങ്ങ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.

സാംസങ്ങ് ഗാലക്സി S26 അൾട്രയിൽ പ്രതീക്ഷിക്കുന്ന ക്യാമറ സവിശേഷതകൾ:

ഐസ് യൂണിവേഴ്‌സ് എന്ന പേരിലുള്ള ടിപ്‌സ്റ്റർ, ജനപ്രിയ ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ സാംസങ്ങ് ഗാലക്‌സി S26 അൾട്രയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചു. ചൈനീസ് ഭാഷയിൽ എഴുതിയ പോസ്റ്റ് വിവർത്തനം ചെയ്തതു പ്രകാരം, വരാനിരിക്കുന്ന ഗാലക്‌സി S26 അൾട്ര അതിന്റെ ക്യാമറ സിസ്റ്റത്തിൽ നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരും.

ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, പുതിയ കോട്ടിംഗുള്ള മെച്ചപ്പെട്ട ക്യാമറ ലെൻസുകൾ ഉപയോഗിച്ച് ഫോട്ടോകളിലെ തിളക്കം കുറയ്ക്കുന്നതിൽ സാംസങ്ങ് ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ബുദ്ധിമുട്ടുള്ള ലൈറ്റിംഗ് സാഹചര്യങ്ങളിൽ - പ്രത്യേകിച്ച് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഷൂട്ട് ചെയ്യുമ്പോഴോ അല്ലെങ്കിൽ ശക്തമായ ഒരു പ്രകാശ സ്രോതസ്സ് ക്യാമറയെ അഭിമുഖീകരിക്കുമ്പോഴോ - ഫോണിൽ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ, ലെൻസിൽ തട്ടിയതിനു ശേഷം പ്രകാശം സാധാരണയായി ചിതറിക്കിടക്കും ഇത് ഫോട്ടോകൾ മങ്ങിയതോ, അല്ലെങ്കിൽ ഫോക്കസ് മോശമായതോ ആയി തോന്നിപ്പിക്കും. റിപ്പോർട്ട് ചെയ്യപ്പെട്ട ലെൻസ് അപ്‌ഗ്രേഡ് ഈ പ്രശ്‌നം പരിഹരിക്കുമെന്നു പറയപ്പെടുന്നു.

മുൻ ഗാലക്‌സി എസ് സീരീസ് മോഡലുകളിൽ കണ്ടിരുന്ന മറ്റൊരു ദീർഘകാല ക്യാമറ പ്രശ്‌നം സാംസങ്ങ് പരിഹരിച്ചിരിക്കാമെന്നും പോസ്റ്റിൽ പരാമർശിക്കുന്നു. മുൻ ഫോണുകളിൽ, ഫോട്ടോകളിലെ സ്കിൻ ടോണുകൾ ചിലപ്പോൾ കൃത്യമായി പകർത്തപ്പെട്ടിരുന്നില്ല. ഈ മേഖലയിൽ ഗാലക്‌സി S26 അൾട്ര മികച്ച കളർ റീപ്രൊഡക്ഷൻ നൽകുമെന്നു പറയപ്പെടുന്നു. എന്നാൽ സാംസങ്ങ് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ പ്രശ്നങ്ങൾ അംഗീകരിച്ചിട്ടില്ല, അതിനാൽ ഈ വിവരങ്ങൾ നിലവിൽ ലീക്കുകളെ അടിസ്ഥാനമാക്കിയാണെന്നു പ്രത്യേകം ശ്രദ്ധിക്കുക.

സാംസങ്ങ് ഗാലക്സി S26 അൾട്ര ക്വാഡ് റിയർ ക്യാമറ യൂണിറ്റുമായി വരും:

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, സാംസങ്ങ് ഗാലക്‌സി S26 അൾട്രയിൽ മുൻ മോഡലിന് സമാനമായ ക്യാമറ സെറ്റപ്പ് ആയിരിക്കും. റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണിൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സെറ്റപ്പിൽ പ്രൈമറി സെൻസറായി 200 മെഗാപിക്സൽ മെയിൻ ക്യാമറ ഉൾപ്പെട്ടേക്കും. അതോടൊപ്പം, വിശാലമായ ഷോട്ടുകൾക്കായി ഫോൺ 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും വാഗ്ദാനം ചെയ്തേക്കാം. 3x ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്ന 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 5x ഒപ്റ്റിക്കൽ സൂം വരെ വാഗ്ദാനം ചെയ്യാൻ കഴിയുന്ന മറ്റൊരു 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ട്.

സാംസങ്ങിന്റെ ഏറ്റവും പുതിയ എക്‌സിനോസ് 2600 പ്രോസസറാണ് ഗാലക്‌സി S26 അൾട്രക്കു കരുത്തു നൽകുകയെന്നു അഭ്യൂഹമുണ്ട്. ഈ ചിപ്‌സെറ്റ് നൂതനമായ 2nm പ്രോസസ്സ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. 2026 ഫെബ്രുവരിയിൽ സാംസങ് ഗാലക്‌സി S26 സീരീസ് പ്രതീക്ഷിച്ചതിലും ഉയർന്ന വിലയ്ക്ക് പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഈ വില വർദ്ധനവ് വർദ്ധിച്ചുവരുന്ന നിർമ്മാണചെലവുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ച് കാലയളവിനോട് അടുക്കുമ്പോൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. റിയൽമി 16 പ്രോ+ ഫോണിൻ്റെ പ്രധാന വിവരങ്ങൾ പുറത്ത്; ചിപ്പ്സെറ്റ് ഏതെന്നു സ്ഥിരീകരിച്ചു
  2. പുതിയ സ്റ്റിക്കറുകളും വീഡിയോ കോൾ എഫക്റ്റുകളും; ന്യൂ ഇയർ സമ്മാനമായി വാട്സ്ആപ്പിൻ്റെ പുതിയ ഫീച്ചറുകൾ
  3. ഓപ്പോ മറ്റൊരു ഫോൾഡബിൾ ഫോൺ പുറത്തിറക്കുന്നു; 200 മെഗാപിക്സൽ ക്യാമറയുമായി ഓപ്പോ ഫൈൻഡ് N6 എത്തുമെന്നു റിപ്പോർട്ടുകൾ
  4. ക്യാമറ യൂണിറ്റ് വേറെ ലെവലാകും; സാംസങ്ങ് ഗാലക്സി S26 അൾട്ര എത്തുക അപ്ഗ്രേഡ് ചെയ്ത ലെൻസുകളുമായി
  5. ഡിജിറ്റൽ നോട്ട്പാഡിൽ വേറിട്ട സമീപനവുമായി ടിസിഎൽ; നോട്ട് A1 NXTPAPER ലോഞ്ച് ചെയ്തു
  6. പുതിയ സാംസങ്ങ് ഗാലക്സി സിരീസ് വാങ്ങാൻ മടിയിൽ കനം വേണം; ഗാലക്സി S26 സീരീസിന് വില ഉയരാൻ സാധ്യത
  7. റിയൽമിയുടെ ബാറ്ററി കിംഗ്; 10,001mAh ബാറ്ററിയുമായി റിയൽമി RMX5107 ലോഞ്ച് ചെയ്തേക്കും
  8. സാംസങ്ങിൻ്റെ പുതിയ വയർലെസ് സ്പീക്കറുകൾ എത്തുന്നു; മ്യൂസിക്ക് സ്റ്റുഡിയോ 5, മ്യൂസിക്ക് സ്റ്റുഡിയോ 7 എന്നിവ ഉടനെ ലോഞ്ച് ചെയ്യും
  9. ഗാലക്സി ടാബ് മോഡലുകൾക്കായി സാംസങ്ങിൻ്റെ പുതിയ അപ്ഡേറ്റ് വരുന്നു; വൺ UI 8.5 തയ്യാറായി
  10. ആപ്പിളിൻ്റെ സ്ലിം ഫോൺ വീണ്ടുമെത്തും; ഐഫോൺ എയർ 2 ലോഞ്ചിങ്ങ് സംബന്ധിച്ച സൂചന പുറത്ത്
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »