ടിസിഎൽ നോട്ട് A1 NXTPAPER അവതരിപ്പിച്ചു; പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം
Photo Credit: TCL
ടിസിഎൽ നോട്ട് എ1 എൻഎക്സ്റ്റ് പേപ്പർ ഔദ്യോഗികമായി പുറത്തിറക്കി.
ഡിജിറ്റൽ നോട്ട്പാഡിൻ്റെ പുതിയ മോഡലായ നോട്ട് A1 NXTPAPER ലോഞ്ച് ചെയ്ത് ടിസിഎൽ. ഇതിൻ്റെ മുഴുവൻ സവിശേഷതകളും കമ്പനി പങ്കുവെച്ചിട്ടുണ്ട്. പങ്കുവെച്ച വിശദാംശങ്ങൾ ഇത് ഏതു തരം ഉപകരണമാണെന്നും ആർക്കൊക്കെ അനുയോജ്യമാകുമെന്നും വിശദീകരിക്കുന്നു. അടിസ്ഥാന E-Ink നോട്ട്-ടേക്കിംഗ് ടാബ്‌ലെറ്റുകളുമായും എല്ലാ സവിശേഷതകളുമുള്ള ടാബ്‌ലെറ്റുകളുമായും നേരിട്ട് മത്സരിക്കുന്നതിനു പകരം, നോട്ട് A1 NXTPAPER ഈ രണ്ട് വിഭാഗങ്ങളുടെ ഇടയിൽ നിൽക്കുന്നു. സ്റ്റാൻഡേർഡ് LCD ടാബ്‌ലെറ്റുകളേക്കാൾ കണ്ണുകൾക്ക് കൂടുതൽ സുഖം തോന്നുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, അതേസമയം E-Ink ഉപകരണങ്ങളേക്കാൾ വേഗതയേറിയതും കൂടുതൽ പ്രതികരണശേഷിയുള്ളതുമാണ്. അതിനാൽ വായന, എഴുത്ത്, ഡ്രോയിംഗ്, പ്രൊഡക്റ്റിവിറ്റി ജോലികൾ എന്നിവയ്ക്ക് ഇത് അനുയോജ്യമാകുന്നു. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 11.5 ഇഞ്ച് NXTPAPER പ്യുവർ ഡിസ്‌പ്ലേയുമായി വരുന്ന ഇത് സുഗമമായ സ്‌ക്രോളിംഗും പെൻ ഇൻപുട്ടും വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് G100 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്, കൂടാതെ 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.
ടിസിഎൽ നോട്ട് A1 NXTPAPER ഇപ്പോൾ ഒരു കിക്ക്സ്റ്റാർട്ടർ കാമ്പെയ്‌നിലൂടെ ലഭ്യമാണ്, ആദ്യകാല സപ്പോർട്ടേഴ്സിന് 419 ഡോളർ എന്ന പ്രാരംഭ വിലയിൽ ഇത് വാങ്ങാൻ കഴിയും. ക്രൗഡ് ഫണ്ടിംഗ് കാലയളവ് അവസാനിച്ചു കഴിഞ്ഞാൽ, ഉപകരണം 549 ഡോളർ എന്ന സാധാരണ റീട്ടെയിൽ വിലയ്ക്ക് വിൽക്കും. ഫെബ്രുവരി അവസാനത്തോടെ യൂറോപ്പ്, വടക്കേ അമേരിക്ക, APAC മേഖല എന്നിവയുൾപ്പെടെ ഒന്നിലധികം വിപണികളിൽ നോട്ട് A1 NXTPAPER ഔദ്യോഗികമായി പുറത്തിറക്കാൻ ടിസിഎൽ പദ്ധതിയിടുന്നു.
ടിസിഎല്ലിന്റെ പുതിയ ഡിവൈസിൽ 8,000mAh ബാറ്ററിയുണ്ട്, ഇത് ദീർഘനേരം സ്റ്റാൻഡ്‌ബൈ ടൈം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും പിന്തുണയ്ക്കും. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഈ ടാബ്‌ലെറ്റിനൊപ്പം വരുന്നു. 2200 × 1440 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 11.5 ഇഞ്ച് NXTPAPER പ്യുവർ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. സ്‌ക്രീൻ 300nits വരെ പീക്ക് ബ്രൈറ്റ്‌നസ് എത്തുന്നു, കൂടാതെ കണ്ണിന് സുഖം നൽകുന്ന കാര്യത്തിൽ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. റിഫ്ലക്ഷൻസ് കുറയ്ക്കുന്നതിനും പേപ്പർ പോലുള്ള കാഴ്ചാനുഭവം നൽകുന്നതിനുമായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങളിൽ കണ്ണിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കുന്നതിന് അഡാപ്റ്റീവ് ബ്രൈറ്റ്‌നസും ഉൾപ്പെടുത്തിയിട്ടുണ്ട്.
മീഡിയടെക് ഹീലിയോ G100 പ്രോസസറാണ് ഇതിനു കരുത്ത് പകരുന്നത്. ഫോട്ടോഗ്രാഫിക്കും ഓഡിയോയ്ക്കും വേണ്ടി, ഇതിൽ 13MP റിയർ ക്യാമറ, രണ്ട് സ്പീക്കറുകൾ, എട്ട് മൈക്രോഫോണുകൾ എന്നിവ ഉൾപ്പെടുന്നു. ഉപകരണത്തിനൊപ്പം ടി-പെൻ പ്രോ സ്റ്റൈലസും ബണ്ടിൽ ചെയ്യുന്നുണ്ട്. ഈ ഡ്യുവൽ-ടിപ്പ് പെന്നിൽ ഒരു ഇറേസറും ഉണ്ടാകും. ഇത് 8,192 പ്രഷർ ലെവലുകളെ പിന്തുണയ്ക്കുന്നു, കൂടാതെ 5ms-ൽ താഴെ ലേറ്റൻസിയും വാഗ്ദാനം ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, ഇത് പെൻസിൽ കൊണ്ടെഴുതുന്ന പോലത്തെ അനുഭവം നൽക്കുകയും യഥാർത്ഥ പേപ്പറിന്റെ ഘടനയും പ്രതിരോധവും അനുകരിക്കുകയും ചെയ്യുന്നു.
AI റീറൈറ്റ്, റൈറ്റിംഗ് അസിസ്റ്റ്, ഇൻസ്പിരേഷൻ സ്പേസ് തുടങ്ങിയ ബിൽറ്റ്-ഇൻ AI ടൂളുകളും TCL നോട്ട് A1-ൽ ഉണ്ട്. റിയൽ-ടൈം ട്രാൻസ്ക്രിപ്ഷൻ, ലൈവ് ട്രാൻസ്ലേഷൻ, ഓട്ടോമാറ്റിക് മീറ്റിംഗ് സമ്മറിസ് എന്നിവയാണ് അധിക സവിശേഷതകൾ. ടാബ്‌ലെറ്റിന് സ്ലിമ്മായ 5.5mm അലുമിനിയം യൂണിബോഡി ഡിസൈൻ ഉണ്ട്. 500 ഗ്രാം ഭാരമുള്ള ഈ ഡിവൈസ് ഫ്ലിപ്പ് കവർ, കീബോർഡ് കേസ് പോലുള്ള ഓപ്ഷണൽ ആക്‌സസറികളെയും പിന്തുണയ്ക്കുന്നു.
ces_story_below_text
പരസ്യം
പരസ്യം
Redmi Turbo 5, Redmi Turbo 5 Pro to Be Equipped With Upcoming MediaTek Dimensity Chips, Tipster Claims