ലോഞ്ചിങ്ങ് ഉടനെയെന്ന വലിയ സൂചന നൽകി വൺപ്ലസ് നോർദ് 6; TDRA സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തി

വൺപ്ലസ് നോർദ് 6 ഉടനെ ലോഞ്ച് ചെയ്തേക്കുമെന്ന സൂചന നൽകി സർട്ടിഫിക്കേഷൻ വെബ്സൈറ്റ്

ലോഞ്ചിങ്ങ് ഉടനെയെന്ന വലിയ സൂചന നൽകി വൺപ്ലസ് നോർദ് 6; TDRA സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തി

Photo Credit: OnePlus

TRDA സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട് വൺപ്ലസ് നോർദ് 6; ലോഞ്ചിങ്ങ് അടുത്തുണ്ടാകും

ഹൈലൈറ്റ്സ്
  • ഇതിനു മുൻപ് മലേഷ്യയുടെ SIRIM ഡാറ്റബേസിൽ ഫോൺ കണ്ടെത്തിയിരുന്നു
  • ഒക്ടോബറിൽ മറ്റൊരു മോഡലായ വൺപ്ലസ് ഏയ്സ് 6 ചൈനയിൽ അവതരിപ്പിച്ചിരുന്നു
  • TDRA ലിസ്റ്റിങ്ങ് വൺപ്ലസ് നോർദ് 6-ൻ്റെ സവിശേഷതകൾ ഒന്നും വെളിപ്പെടുത്തിയിട
പരസ്യം

പ്രമുഖ ബ്രാൻഡായ വൺപ്ലസിൽ നിന്നുള്ള അടുത്ത മിഡ്റേഞ്ച് സ്മാർട്ട്ഫോൺ എന്നു പ്രതീക്ഷിക്കുന്ന വൺപ്ലസ് നോർദ് 6, യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലേഷ്യയുടെ SIRIM ഡാറ്റാബേസിൽ നേരത്തെ കണ്ടെത്തിയതിന് ശേഷമാണ് പുതിയ സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ ഈ ഫോൺ എത്തിയിരിക്കുന്നത്. വൺപ്ലസ് നോർദ് 6 ഔദ്യോഗിക ലോഞ്ചിലേക്ക് അടുക്കുകയാണെന്ന് ഇതു സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ലോഞ്ച് തീയതിയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ കമ്പനി ഇതുവരെ ഒരു വിവരവും പങ്കിട്ടിട്ടില്ല.
സമീപകാല റിപ്പോർട്ടുകൾ പ്രകാരം, മറ്റ് ചില വിപണികളിൽ വിൽക്കപ്പെടുന്ന വൺപ്ലസ് ഏയ്സ് 6-ന്റെ റീബ്രാൻഡഡ് പതിപ്പാണ് വൺപ്ലസ് നോർദ് 6 എന്ന് വിശ്വസിക്കപ്പെടുന്നു. ദൈനംദിന ഉപയോഗത്തിനും ഗെയിമിംഗിനും ശക്തമായ പ്രകടനം നൽകുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറകളുടെ കാര്യത്തിൽ, ഉപകരണത്തിൽ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. പ്രധാന ക്യാമറ 50 മെഗാപിക്സൽ പ്രൈമറി സെൻസറാണെന്ന് പറയപ്പെടുന്നു.

വൺപ്ലസ് ഏയ്സ് 6-ൻ്റെ റീബ്രാൻഡഡ് വേർഷനായാകും വൺപ്ലസ് നോർദ് 6 എത്തുക:

വരാനിരിക്കുന്ന വൺപ്ലസ് നോർദ് 6 ഫോൺ, യുഎഇയുടെ TDRA വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. CPH2795 എന്ന മോഡൽ നമ്പറും ER55010/25 എന്ന ഡിവൈസ് രജിസ്ട്രേഷൻ നമ്പറും ഇതിൽ കാണിച്ചിരിക്കുന്നു. ഈ ലിസ്റ്റിംഗ് ഫോണിന്റെ ഒഫീഷ്യൽ നെയിം വ്യക്തമായി സ്ഥിരീകരിക്കുന്നുണ്ട്. നേരത്തെ, മലേഷ്യയുടെ SIRIM സർട്ടിഫിക്കേഷൻ വെബ്സൈറ്റിലും ഇതേ മോഡൽ നമ്പർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നിരുന്നാലും, TDRA ഡാറ്റാബേസ് ഫോണിന്റെ സവിശേഷതകളെ കുറിച്ച് ഒരു വിവരവും നൽകുന്നില്ല.

വൺപ്ലസ് നോർദ് 5-ന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പായി വൺപ്ലസ് നോർദ് 6 പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷത്തിലെ രണ്ടാം പാദത്തിന്റെ മധ്യത്തോടെ ഫോൺ ലോഞ്ച് ചെയ്തേക്കാമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് വിപണികളിൽ ലഭ്യമായ വൺപ്ലസ് ഏയ്സ് 6-ന്റെ റീബ്രാൻഡഡ് മോഡലാണിതെന്നും പറയപ്പെടുന്നു.

വൺപ്ലസ് നോർദ് 6 ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

വൺപ്ലസ് നോർദ് 6 ഫോണിന് 1.5K റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.83 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേ ഉണ്ടാകുമെന്ന് സമീപകാലത്തെ ലീക്കുകൾ സൂചിപ്പിക്കുന്നു. ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആയിരിക്കാനും സാധ്യതയുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഈ ക്യാമറ സിസ്റ്റത്തിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഈ ഫോണിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

വൺപ്ലസ് നോർദ് 6 സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായി വരുമെന്ന് അഭ്യൂഹമുണ്ട്. 16 ജിബി വരെ റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്തേക്കാം. വൺപ്ലസ് ഏയ്സ് 6-ന് സമാനമായി, ഈ ഫോൺ പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP66, IP68, IP69, IP69K റേറ്റിംഗുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ഫോണിന് 7,800mAh വലിയ ബാറ്ററിയുണ്ടായേക്കും, അതു 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യും.


12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 2,599 യുവാൻ (ഏകദേശം 32,000 രൂപ) എന്ന പ്രാരംഭ വിലയ്ക്ക് ഒക്ടോബറിലാണ് ചൈനയിൽ വൺപ്ലസ് ഏയ്സ് 6 പുറത്തിറങ്ങിയത്

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. റെഡ്മി നോട്ട് 17 ഇന്ത്യയിൽ ഓഗസ്റ്റ് 6-ന് എത്തുന്നു; ലോഞ്ച് തീയതിയും സവിശേഷതകളും പുറത്ത്
  2. 6,500mAh ബാറ്ററിയുമായി വിവോ ടി5 ലൈറ്റ് 5ജി വിപണിയിലേക്ക്; വിൽപ്പന ജൂലൈ 22 മുതൽ
  3. വൺപ്ലസ് ഉപയോക്താക്കൾക്ക് ഷോക്ക്! ഇന്ത്യയിലെ പ്രവർത്തനം അവസാനിക്കുന്നുവോ? ഞെട്ടിക്കുന്ന റിപ്പോർട്ട്!
  4. ഗോബോൾട്ട് ടെനറ്റ് പ്രോ ഇന്ത്യയിൽ പുറത്തിറങ്ങി: ആകർഷകമായ ഫീച്ചറുകളും വിലയും അറിയാം
  5. വൺപ്ലസ് N സീരീസ് വിപുലീകരിക്കുന്നു: N6-ന് പിന്നാലെ N6x വരുന്നു; വിപണിയിൽ വൻ പ്രതീക്ഷ!
  6. 999 രൂപ നൽകി സാംസങ് ഗാലക്സി ഫോൾഡബിൾ ഫോണുകൾ പ്രീ-ബുക്ക് ചെയ്യൂ; കിടിലൻ ഓഫറുകൾ സ്വന്തമാക്കൂ!
  7. ആപ്പിളിനെയും സാംസങ്ങിനെയും വിറപ്പിക്കാൻ മോട്ടോറോള! 144Hz ഡിസ്‌പ്ലേയും കിടിലൻ ക്യാമറയുമായി എഡ്ജ് 70 മാക്സ് വിപണിയിൽ!
  8. പ്രീമിയം ഫീച്ചറുകളുമായി റെഡ്മി നോട്ട് 17; വിലയും സവിശേഷതകളും ഇങ്ങനെ
  9. ഗെയിമിംഗിന്റെ പുതിയ യുഗം! എൻവിഡിയയുടെ അത്യുഗ്രൻ സേവനം ഇന്ത്യയിൽ; ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!
  10. റിയൽമി C100x: വമ്പൻ ബാറ്ററി കരുത്തുമായി ഇന്ത്യയിലേക്ക്
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »