റിയൽമി 16 പ്രോ+ ഫോണിൻ്റെ പ്രധാന സവിശേഷതകൾ സ്ഥിരീകരിച്ചു; വിവരങ്ങൾ അറിയാം
ജനുവരി 6-ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റിയൽമി 16 പ്രോ സീരീസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ കമ്പനി ഔദ്യോഗികമായി ഷെയർ ചെയ്യാൻ തുടങ്ങി. ഡിസൈൻ, ഡിസ്പ്ലേ ക്വാളിറ്റി, ക്യാമറ ഫീച്ചറുകൾ തുടങ്ങിയ മേഖലകളാണ് കമ്പനി എടുത്തു കാണിക്കുന്നത്. ലൈനപ്പിൽ, പെർഫോമൻസിലും വിഷ്വലുകളിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിയൽമി 16 പ്രോ+ വേറിട്ടു നിൽക്കുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. റിയൽമി 15 പ്രോയിൽ ഉപയോഗിക്കുന്ന അതേ ചിപ്‌സെറ്റാണിത്. മുൻവശത്ത്, ഫോണിന്റെ സർഫേസിനെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഒരു കർവ്ഡ് ഡിസ്‌പ്ലേയുണ്ട്, 1.48mm മാത്രം വലിപ്പമുള്ള വളരെ നേർത്ത ബെസലുകൾ ഇതിനൊരു പ്രീമിയം ലുക്ക് നൽകുന്നു. ഡിസ്‌പ്ലേയ്ക്ക് 6,500nits പീക്ക് ബ്രൈറ്റ്‌നസ് എത്താൻ കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു, ഇത് ഔട്ട്ഡോർ വിസിബിലിറ്റിക്കും HDR കണ്ടൻ്റുകൾക്കും സഹായിക്കും. ഫോട്ടോഗ്രാഫിക്കായി, ഈ ഫോണിൽ 200 മെഗാപിക്സൽ സാംസങ്ങ് HP5 മെയിൻ ക്യാമറ സെൻസർ സജ്ജീകരിച്ചിരിക്കുന്നു.
റിയൽമി 16 പ്രോ+ പ്രവർത്തിക്കുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറിലാണ്, ഇത് റിയൽമി 15 പ്രോയിൽ ഉപയോഗിക്കുന്ന അതേ ചിപ്‌സെറ്റാണ്. റിയൽമിയുടെ അഭിപ്രായത്തിൽ, 16 പ്രോ+ ഫോണിന് ഏകദേശം 1.44 ദശലക്ഷം പോയിന്റുകളുടെ AnTuTu ബെഞ്ച്മാർക്ക് സ്കോർ നേടാൻ കഴിയും. ഈ സ്കോർ പഴയ സ്നാപ്ഡ്രാഗൺ 7-സീരീസ് പ്രോസസറുകളേക്കാൾ മുന്നിൽ നിൽക്കുന്നതാണ്. താരതമ്യത്തിന്, നാനോ റിവ്യൂ ബെഞ്ച്മാർക്ക് ടെസ്റ്റുകളിൽ റിയൽമി 15 പ്രോ ഏകദേശം 1.23 ദശലക്ഷം പോയിന്റുകളാണു നേടിയത്.
നിലവിൽ, റിയൽമി 15 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പ് ഫ്ലിപ്കാർട്ടിൽ 35,999 രൂപയെന്ന വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിയൽമി 16 പ്രോ+ ഇതിനേക്കാൾ ഉയർന്ന വിലയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക AnTuTu സ്കോർ പ്രകാരം, മുൻ മോഡലിനെ അപേക്ഷിച്ച് പ്രകടനത്തിലുള്ള പുരോഗതി പരിമിതമായിരിക്കാൻ സാധ്യതയുണ്ട്. ഇത്തവണ പെർഫോമൻസ് പ്രധാന ശ്രദ്ധാകേന്ദ്രമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. കാരണം, ഇതേ പ്രൈസ് റേഞ്ചിലുള്ള മറ്റ് ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റിയൽമി ഡിസൈനിനും ക്യാമറ സവിശേഷതകൾക്കുമാണു കൂടുതൽ പ്രാധാന്യം നൽകുന്നത്.
മുൻവശത്ത്, 1.48mm മാത്രം വലിപ്പമുള്ള വളരെ സ്ലിം ബെസലുകളുള്ള ഒരു കർവ്ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. 6,500nits പീക്ക് ബ്രൈറ്റ്‌നസ് ലെവലും റിയൽമി അവകാശപ്പെടുന്നു, ഈ കണക്കുകൾ യാഥാർത്ഥ്യമാണെങ്കിൽ ഇത് ഔട്ട്ഡോർ വിസിബിലിറ്റി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സെഗ്‌മെന്റിൽ സാധാരണയായി കാണുന്നതിനേക്കാൾ ശക്തമായ രീതിയിൽ പൊടി, വെള്ളം എന്നിവയിൽ നിന്നും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന IP69 പ്രോ റേറ്റിംഗ് ഈ ഫോണിനുണ്ട്.
ക്യാമറകളുടെ കാര്യത്തിൽ, റിയൽമി 16 പ്രോ+ ഫോണിൽ 200 മെഗാപിക്സൽ സാംസങ് HP5 മെയിൻ സെൻസർ സജ്ജീകരിച്ചിരിക്കുന്നു. ഇത് 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി ജോടിയാക്കിയിട്ടുണ്ട്. ഇതു ഡിജിറ്റൽ പ്രോസസ്സിംഗിനെ പൂർണ്ണമായും ആശ്രയിക്കാതെ ഒപ്റ്റിക്കൽ സൂം പ്രാപ്തമാക്കുന്നു.
സാധാരണ റിയൽമി 16 പ്രോയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും കമ്പനി ഔദ്യോഗികമായി പങ്കുവച്ചിട്ടുണ്ട്. 6,500nits പീക്ക് ബ്രൈറ്റ്‌നസും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള IP69 റേറ്റിംഗും ഈ മോഡലിനുണ്ട്. 1.5K റെസല്യൂഷൻ AMOLED ഡിസ്‌പ്ലേയാണ് ഇതിലുണ്ടാവുക, കൂടാതെ സുഗമമായ ദൃശ്യങ്ങൾക്കായി 144Hz റിഫ്രഷ് റേറ്റും പിന്തുണയ്ക്കുന്നു.
റിയൽമി 16 പ്രോ, റിയൽമി 16 പ്രോ+ ഫോണുകൾ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ റിയൽമി UI 7.0-ൽ പ്രവർത്തിക്കും. AI റെക്കോർഡിംഗ്, AI ഫ്രെയിമിംഗ്, ബിൽറ്റ്-ഇൻ ഗൂഗിൾ ജെമിനി ഇന്റഗ്രേഷൻ തുടങ്ങിയ നിരവധി AI അധിഷ്ഠിത സവിശേഷതകൾ ഫോണുകളിൽ ഉൾപ്പെടുന്നു. ഈ സീരീസിനായുള്ള കളർ ഓപ്ഷനുകളും റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. ലഭ്യമായ നിറങ്ങളിൽ മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ, ഓർക്കിഡ് പർപ്പിൾ എന്നിവ ഉൾപ്പെടുന്നു.
ces_story_below_text
പരസ്യം
പരസ്യം
Redmi Turbo 5, Redmi Turbo 5 Pro to Be Equipped With Upcoming MediaTek Dimensity Chips, Tipster Claims