Ios

Ios - ख़बरें

  • കാത്തിരുന്ന ആപ്പുമായി ഇന്ത്യൻ റെയിൽവേ എത്തി
    ഇന്ത്യയിലെ റെയിൽവേ സേവനങ്ങൾക്കുള്ള ഏകജാലക പരിഹാരമെന്ന നിലയിൽ സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് സ്വറെയിൽ സൂപ്പർ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇത് നിലവിലുള്ള എല്ലാ റെയിൽവേ ആപ്പുകളെയും ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൂട്ടിച്ചേർക്കുന്നു. ഇതിലൂടെ യാത്രക്കാർക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് ഒരൊറ്റ ആപ്പിലൂടെ വ്യത്യസ്ത സേവനങ്ങൾ ആക്‌സസ് ചെയ്യാം. സ്വറെയിൽ ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ വാങ്ങാനും പാഴ്‌സൽ, ചരക്ക് ഡെലിവറി വിശദാംശങ്ങളും പരിശോധിക്കാനും ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യാനും പരാതികൾക്കും സംശയങ്ങൾക്കും ‘റെയിൽ മഡാഡു’മായി ബന്ധപ്പെടാനും കഴിയും.
  • ഇൻസ്റ്റഗ്രാമിൻ്റെ എഡിറ്റ്സ് ആപ്പ് വരുന്നൂ
    എഡിറ്റ്‌സ് എന്ന പുതിയ ആപ്പ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി സാമൂഹ്യമാധ്യമമായ ത്രഡ്സിലൂടെയാണ് പ്രഖ്യാപിച്ചത്. ഈ ആപ്പ് സ്വന്തം ഫോണിൽ വീഡിയോകൾ നിർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ഉയർന്ന നിലവാരമുള്ള ഫൂട്ടേജ് ക്യാപ്‌ചർ ചെയ്യാനും വേഗത്തിൽ എഡിറ്റ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്നതിലൂടെ ഇത് വീഡിയോ എഡിറ്റിംഗ് എളുപ്പമാക്കുന്നു. വാട്ടർമാർക്കുകളില്ലാതെ വീഡിയോകൾ എക്‌സ്‌പോർട്ടു ചെയ്യാനും 1080p റെസല്യൂഷനിൽ ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പങ്കിടാനും ഇതിലൂടെ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഡ്രാഫ്റ്റുകളും വീഡിയോകളും ഒരിടത്ത് കാണാൻ കഴിയുന്ന ഒരു പ്രത്യേക ടാബും ആപ്പിൽ ഉൾപ്പെടുന്നു. iOS ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോർ വഴി പ്രീ-ഓർഡർ ചെയ്യുന്നതിനായി എഡിറ്റ്സ് ആപ്പ് നിലവിൽ ലഭ്യമാണ്.
  • ഇന്ത്യൻ വിപണിയിലേക്ക് വാവെയ് ബാൻഡ് 9 എത്തുന്നു
    194 x 368 പിക്സൽ റെസലൂഷനും 282 ppi പിക്സൽ ഡെൻസിറ്റിയുമുള്ള 1.47 ഇഞ്ച് വലിപ്പത്തിൽ, ചതുരാകൃതിയിലുള്ള AMOLED ടച്ച്‌സ്‌ക്രീനാണ് വാവെയ് ബാൻഡ് 9-ന് ഉള്ളത്. ഇത് Android, iOS ഉപകരണങ്ങളിൽ പ്രവർത്തിക്കുകയും ബ്ലൂടൂത്ത് 5.0 വഴി ബന്ധിപ്പിക്കാൻ കഴിയുകയും ചെയ്യുന്നു. സ്മാർട്ട് ബാൻഡിന് കെയ്സിൻ്റെ വലതുവശത്ത് ഒരു ഫിസിക്കൽ ബട്ടൺ ഉണ്ട്, കൂടാതെ സ്ട്രാപ്പ് ഫ്ലൂറോലാസ്റ്റോമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് 50 മീറ്റർ വരെ ആഴത്തിലും വെള്ളത്തെ പ്രതിരോധിക്കും. ബാൻഡിൽ ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ തുടങ്ങിയ സെൻസറുകൾ ഇതിൽ ഉൾപ്പെടുന്നു
  • ആപ്പിൾ ഫോണുകളെ വേറെ ലെവലാക്കാൻ പുതിയ അപ്ഡേറ്റ്
    ഐഒഎസ് 18.2 പബ്ലിക് ബീറ്റ 1 അപ്ഡേറ്റ് പുറത്തിറക്കുന്നതിൽ ആപ്പിൾ ഇമേജ് പ്ലേഗ്രൗണ്ട് ചേർത്തിട്ടുണ്ട്. ഉപയോക്താക്കൾ ടൈപ്പ് ചെയ്യുന്ന വിവരണങ്ങളെ അടിസ്ഥാനമാക്കി AI- ജനറേറ്റഡ് ഇമേജുകൾ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന പ്രത്യേക ആപ്പാണിത്. ഈ വിവരണങ്ങളെ ദൃശ്യങ്ങളാക്കി മാറ്റാൻ ആപ്പ് ജനറേറ്റീവ് AI ഉപയോഗിക്കുന്നു. ഉപയോക്താക്കൾക്ക് റഫറൻസ് നൽകാൻ ക്യാമറ ഫോട്ടോസിൽ നിന്നുള്ള ചിത്രങ്ങൾ നൽകാം, വിവിധ ആർട്ട് സ്റ്റൈലിൽ നിന്നുള്ളവ തിരഞ്ഞെടുക്കാനും കഴിയും. കൂടാതെ, ആപ്പിൽ ജെൻമോജി ഫീച്ചർ ഉൾപ്പെടുന്നു. അത് ഇമേജ് പ്ലേഗ്രൗണ്ട് പോലെ പ്രവർത്തിക്കുന്നതാണെങ്കിലും സ്വന്തമായി ഇമോജികൾ നിർമ്മിക്കാൻ നമ്മളെ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
  • ലോൺ സേവനങ്ങൾ വിരൽത്തുമ്പിലെത്തിച്ച് ജിയോഫിനാൻസ് ആപ്പ്
    റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഭാഗമായിരുന്ന ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (JSFL) ആണ് ജിയോഫിനാൻസ് ആപ്പ് നിർമിച്ചത്. ഇപ്പോൾ രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് ആപ്പ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ആപ്പിലൂടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജിയോഫിനാൻസ് ആപ്പ് ഉപയോഗിച്ച്, നിങ്ങൾക്ക് യുപിഐ ഇടപാടുകൾ നടത്താനും ബില്ലുകൾ അടയ്ക്കാനും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനും അതിനെ ട്രാക്ക് ചെയ്യാനുമെല്ലാം കഴിയും.
  • കാത്തിരുന്ന iOS 18 അപ്ഡേറ്റിതാ എത്തിപ്പോയി
    ഐഫോണുകൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റായ iOS 18 ആഗോള തലത്തിൽ തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. iOS 18 ഡെവലപ്പറും പബ്ലിക് ബേറ്റ അപ്ഡേറ്റുകളും ലഭിച്ച എല്ലാ ഐഫോൺ മോഡലുകൾക്കും പുതിയ iOS 18 അപ്ഡേറ്റ് ലഭിക്കും. ഐഫോണിൻ്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോൺ 15 പ്രോ മാക്സിനു പുറമെ കുറച്ചു പഴയ മോഡലായ ഐഫോൺ XR എന്നിവക്കെല്ലാം ഈ അപ്ഡേറ്റ് ലഭിക്കും.

Ios - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »