Photo Credit: Flipkart
2024 ജൂലൈയിൽ അവതരിപ്പിച്ച വാവെയ് ബാൻഡ് 8-ൻ്റെ പിൻഗാമിയായി വാവെയ് ഇന്ത്യയിൽ വാവെയ് ബാൻഡ് 9 അവതരിപ്പിച്ചു. പുതിയ ഫിറ്റ്‌നസ് ട്രാക്കർ ജനപ്രിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ സൈലൻ്റായി ലിസ്‌റ്റ് ചെയ്‌തിട്ടുമുണ്ട്. 2.5D AMOLED ഡിസ്‌പ്ലേയാണ് വാവെയ് ബാൻഡ് 9-ലുള്ളത്, ഇത് വ്യക്തമായ ദൃശ്യങ്ങളും എപ്പോഴും ഓൺ-ഡിസ്‌പ്ലേ (AOD) മോഡിനുള്ള പിന്തുണയും നൽകുന്നു. ഇതിലൂടെ സ്‌ക്രീൻ പൂർണ്ണമായും ഓണാക്കാതെ ഉപയോക്താക്കൾക്ക് പ്രധാനപ്പെട്ട വിവരങ്ങൾ കാണാൻ കഴിയും. ആരോഗ്യ, ഫിറ്റ്നസ് പ്രേമികൾക്ക് ഉപയോഗപ്രദമായ നിരവധി സവിശേഷതകൾ ഇതിലുണ്ട്. ഉറക്കത്തിൻ്റെ ഗുണനിലവാരം, പ്രഷറിൻ്റെ അളവ്, രക്തത്തിലെ ഓക്സിജൻ്റെ (SpO2) അളവ്, ഹൃദയമിടിപ്പ് എന്നിവ നിരീക്ഷിക്കാൻ കഴിയും. കൂടാതെ, സ്ട്രോക്കുകൾ, ലാപ്‌സ്, മൊത്തത്തിലുള്ള സ്വിമ്മിങ്ങ് പെർഫോമൻസ് എന്നിങ്ങനെ ഒന്നിലധികം കാര്യങ്ങൾ ട്രാക്ക് ചെയ്യുന്ന ഒരു സ്വിമ്മിങ്ങ് മോഡ് വാവെയ് ബാൻഡ് 9-ൽ ഉൾപ്പെടുന്നു, ഇത് നീന്തൽ പ്രേമികൾക്ക് വൈവിധ്യമാർന്ന ഒരു തിരഞ്ഞെടുപ്പായി മാറുന്നു.
വാവെയ് ബാൻഡ് 9 ഇന്ത്യയിൽ ഒരു പ്രത്യേക ഓഫറിൽ 3,999 രൂപക്കു ലഭിക്കും. ഇതിൻ്റെ യഥാർത്ഥ വില 5,999 രൂപയാണ്. ഇത് ജനുവരി 17 മുതൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകും, കറുപ്പ്, പിങ്ക്, വെള്ള, മഞ്ഞ എന്നീ നാല് നിറങ്ങളിൽ ഇത് ലഭ്യമാകും.
194 x 368 പിക്സൽ റെസലൂഷനും 282 ppi പിക്സൽ ഡെൻസിറ്റിയുമുള്ള 1.47 ഇഞ്ച് വലിപ്പത്തിൽ, ചതുരാകൃതിയിലുള്ള AMOLED ടച്ച്‌സ്‌ക്രീനാണ് വാവെയ് ബാൻഡ് 9-ന് ഉള്ളത്. ഇത് Android, iOS ഉപകരണങ്ങളിൽ പ്രവർത്തിക്കുകയും ബ്ലൂടൂത്ത് 5.0 വഴി ബന്ധിപ്പിക്കാൻ കഴിയുകയും ചെയ്യുന്നു. സ്മാർട്ട് ബാൻഡിന് കെയ്സിൻ്റെ വലതുവശത്ത് ഒരു ഫിസിക്കൽ ബട്ടൺ ഉണ്ട്, കൂടാതെ സ്ട്രാപ്പ് ഫ്ലൂറോലാസ്റ്റോമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് 50 മീറ്റർ വരെ ആഴത്തിലും വെള്ളത്തെ പ്രതിരോധിക്കും.
ബാൻഡിൽ ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ തുടങ്ങിയ സെൻസറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇത് ഉപയോക്താക്കളെ അവരുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ്റെ അളവ് (SpO2), ശ്വസന നിരക്ക്, അസാധാരണമായ ശ്വസനരീതികൾ എന്നിവ നിരീക്ഷിക്കാൻ അനുവദിക്കുന്നു. സ്ലീപ്പിംഗ് പാറ്റേണുകൾ ട്രാക്കുചെയ്യുന്നതിന് ഇത് വാവെയുടെ ട്രൂസ്ലീപ്പ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, കൂടാതെ Pulse Wave Arrhythmia Analysis-ന് ക്രമരഹിതമായി ഹാർട്ട് ബീറ്റുകളുണ്ടെങ്കിൽ കണ്ടെത്താനാകും. പുതിയ മൾട്ടി-ചാനൽ മൊഡ്യൂൾ, നൂതന അൽഗോരിതങ്ങൾ എന്നിവയിലൂടെ മികച്ച ഹാർട്ട്ബീറ്റ് ട്രാക്കിംഗ് വാവെയ് അവകാശപ്പെടുന്നു.
വാവെയ് ബാൻഡ് 9 സ്വിമ്മിങ്ങ് ഉൾപ്പെടെ 100-ലധികം വർക്ക്ഔട്ട് മോഡുകളെ പിന്തുണയ്ക്കുന്നു, അവിടെ ലാപ്പുകൾ, സ്ട്രോക്കുകൾ, പെർഫോമൻസ് എന്നിവ ട്രാക്കുചെയ്യാനാകും. ഒറ്റ ചാർജിൽ ഇതിൻ്റെ ബാറ്ററി 14 ദിവസം വരെ നിലനിൽക്കും, എന്നാൽ എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേ (AOD) പ്രവർത്തനക്ഷമമാണെങ്കിൽ, 3 ദിവസം മാത്രമേ ബാറ്ററി നിലനിൽക്കൂ. വെറും 45 മിനിറ്റിനുള്ളിൽ ബാൻഡ് പൂർണ്ണമായി ചാർജ് ചെയ്യപ്പെടും.
പരസ്യം
പരസ്യം