നിരവധി പുതിയ സവിശേഷതകൾ അടങ്ങിയ എഡിറ്റ്സ് ആപ്പുമായി ഇൻസ്റ്റഗ്രാം വരുന്നു
Photo Credit: App Store
ഇൻസ്റ്റാഗ്രാം അനുസരിച്ച്, വാട്ടർമാർക്ക് ഇല്ലാതെ വീഡിയോകൾ എഡിറ്റ് ചെയ്യാൻ സ്രഷ്‌ടാക്കളെ എഡിറ്റ്സ് ആപ്പ് അനുവദിക്കുന്നു
സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന സാംസങ്ങിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റ് ജനുവരി 22-ന് നടക്കാൻ പോവുകയാണ്. ഈ ഇവൻ്റിൽ സാംസങ്ങിൻ്റെ സാംസങ് ഗാലക്‌സി S25 സീരീസ് ഫോണുകൾ അവതരിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു. ഈ ലൈനപ്പിൽ ഗാലക്സി S25, ഗാലക്സി S25+, ഗാലക്സി S25 അൾട്രാ എന്നീ ഫോണുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. ലോഞ്ച് തീയതി അടുത്തു വരുമ്പോൾ ഈ ഫോണുകളെക്കുറിച്ചുള്ള കൂടുതൽ ലീക്കുകളും അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. ഏറ്റവും പുതിയ ചോർച്ചകളിൽ ഗാലക്‌സി S25 സീരീസിൻ്റെ വിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഏതു സ്റ്റോറേജ്, കോൺഫിഗറേഷൻ ഓപ്ഷനുകളിലുള്ള മോഡൽ ആയാലും വരാനിരിക്കുന്ന സീരീസിന് മുൻഗാമിയായ ഗാലക്‌സി S24 മോഡലുകളേക്കാൾ ഉയർന്ന വിലയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വില വർദ്ധനവ് ഹാർഡ്‌വെയർ അല്ലെങ്കിൽ ഡിസൈൻ എന്നിവയിലെ അപ്‌ഗ്രേഡുകളെ പ്രതിഫലിപ്പിച്ചേക്കാം. സാംസങ്ങിൻ്റെ മുൻനിര ഫോണുകളുടെ ആരാധകർ ഈ വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിന് ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും.
സാമൂഹ്യമാധ്യമമായ എക്സ് (മുമ്പ് ട്വിറ്റർ) ഉപയോക്താവ് തരുൺ വാട്ട്‌സ് (@tarunvats33) അടുത്തിടെ പുറത്തു വിട്ട വിവരങ്ങളിൽ വരാനിരിക്കുന്ന സാംസങ് ഗാലക്‌സി S25 സീരീസിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില എത്രയാണെന്നു വെളിപ്പെടുത്തി. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന ഗാലക്‌സി S25 മോഡലിന് 84,999 രൂപയും 12 ജിബി + 512 ജിബി വേരിയൻ്റിന് 94,999 രൂപയും വില വരുമെന്ന് ലീക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സാംസങ്ങ് ഗാലക്സി S24 ആയി താരതമ്യം ചെയ്യുമ്പോൾ, അതിൻ്റെ 8GB+128GB വേരിയൻ്റിന് 74,999 രൂപ ആയിരുന്നു പ്രാരംഭ വില.
ഗാലക്സി S25+ ഫോണിൻ്റെ 12GB+256GB മോഡലിന് 1,04,999 രൂപയിൽ വില ആരംഭിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇത് ഗാലക്സി S24+ മോഡലിൻ്റെ പ്രാരംഭ വിലയായ 99,999 രൂപയേക്കാൾ കൂടുതലാണ്. S25+ ൻ്റെ 12GB+512GB പതിപ്പിൻ്റെ വില 1,14,999 രൂപ ആയിരിക്കും.
അതേസമയം, ഇതിലെ മുൻനിര ഫോണായ ഗാലക്‌സി S25 അൾട്രായുടെ 12 ജിബി + 256 ജിബി മോഡലിന് 1,34,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 16GB+512GB പതിപ്പിന് 1,44,999 രൂപയും 16GB+1TB വേരിയൻ്റിന് 1,64,999 രൂപയും വിലവരും. താരതമ്യപ്പെടുത്തുമ്പോൾ, ഗാലക്‌സി S24 അൾട്രായുടെ 256 ജിബി മോഡലിന് 1,29,999 രൂപയായിരുന്നു പുറത്തിറങ്ങുമ്പോൾ വില ഉണ്ടായിരുന്നത്.
പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് ഉൾപ്പെടുത്തിയതു കൊണ്ടാകാം ഗാലക്‌സി S25 സീരീസിൻ്റെ എല്ലാ വേരിയൻ്റുകളിലും നേരിയ വില വർദ്ധനവ് ഉണ്ടാകുന്നതെന്ന് ഈ ലീക്ക് സൂചിപ്പിക്കുന്നു. ഈ നൂതന ചിപ്‌സെറ്റ് വില വർദ്ധനയെ നയിക്കുന്ന ഒരു പ്രധാന ഘടകമായി കരുതപ്പെടുന്നു.
ജനുവരി 22-ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റിൽ സാംസങ് ഗാലക്‌സി S25 സീരീസ് അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. ഫോണുകൾക്കായുള്ള പ്രീ-റിസർവേഷനുകൾ സാംസങ്ങിൻ്റെ ഇന്ത്യൻ വെബ്‌സൈറ്റ്, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ എഡിറ്റിംഗിനു വേണ്ടി ക്രിയേറ്റേഴ്സിന് നിരവധി പുതിയ ടൂളുകൾ വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌ത എഡിറ്റ്‌സ് എന്ന പുതിയ ആപ്പ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചു. പ്രധാന ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ ലഭ്യമായ അടിസ്ഥാന എഡിറ്റിംഗ് ഓപ്‌ഷനുകൾക്കപ്പുറമുള്ള നിരവധി സവിശേഷതകൾ നൽകുന്നതാണ് ഈ ആപ്പ്. എഡിറ്റ്സ് ആപ്പ് ഉപയോഗിച്ച്, ക്രിയേറ്റേഴ്സിന് ഉയർന്ന നിലവാരമുള്ള വീഡിയോകൾ കൃത്യതയോടെ നിർമ്മിക്കാനാകും. വീഡിയോ റെസല്യൂഷൻ, ഫ്രെയിം റേറ്റ്, ഡൈനാമിക് റേഞ്ച് എന്നിവ ക്രമീകരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ക്യാമറ ക്രമീകരണങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഡ്രാഫ്റ്റുകളും പൂർത്തിയാക്കിയ വീഡിയോകളും സംരക്ഷിക്കുന്നതിനും ഓർഗനൈസ് ചെയ്യുന്നതിനുമുള്ള ഒരു ടാബും ഇതിൽ ഉൾപ്പെടുന്നു. എഡിറ്റ്സ് ആപ്പിൻ്റെ ഒരു പ്രധാന സവിശേഷത അതിലുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) ഉപയോഗമാണ്. ഇതിലൂടെ സ്രഷ്‌ടാക്കൾക്ക് അവരുടെ വീഡിയോകളിലേക്ക് ആനിമേഷനുകളും മറ്റ് ക്രിയേറ്റീവ് ഘടകങ്ങളും ചേർക്കാനാകും.
എഡിറ്റ്സ് എന്ന പുതിയ ആപ്പ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി സാമൂഹ്യമാധ്യമമായ ത്രഡ്സിലൂടെയാണ് പ്രഖ്യാപിച്ചത്. ഈ ആപ്പ് സ്വന്തം ഫോണിൽ വീഡിയോകൾ നിർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ഉയർന്ന നിലവാരമുള്ള ഫൂട്ടേജ് ക്യാപ്‌ചർ ചെയ്യാനും വേഗത്തിൽ എഡിറ്റ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്നതിലൂടെ ഇത് വീഡിയോ എഡിറ്റിംഗ് എളുപ്പമാക്കുന്നു. വാട്ടർമാർക്കുകളില്ലാതെ വീഡിയോകൾ എക്‌സ്‌പോർട്ടു ചെയ്യാനും 1080p റെസല്യൂഷനിൽ ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പങ്കിടാനും ഇതിലൂടെ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഡ്രാഫ്റ്റുകളും വീഡിയോകളും ഒരിടത്ത് കാണാൻ കഴിയുന്ന ഒരു പ്രത്യേക ടാബും ആപ്പിൽ ഉൾപ്പെടുന്നു.
iOS ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോർ വഴി പ്രീ-ഓർഡർ ചെയ്യുന്നതിനായി എഡിറ്റ്സ് ആപ്പ് നിലവിൽ ലഭ്യമാണ്. ഇത് ഉടൻ തന്നെ ആൻഡ്രോയ്ഡിലും എത്തും. അടുത്ത മാസം ഈ ആപ്പ് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രെയിം-ബൈ-ഫ്രെയിം കൃത്യത ഉൾപ്പെടെ വീഡിയോ എഡിറ്റിംഗിനായി വിപുലമായ ടൂളുകൾ ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഫ്രെയിം റേറ്റ്, റെസല്യൂഷൻ, ഡൈനാമിക് റേഞ്ച് എന്നിവ പോലുള്ള ക്രമീകരണങ്ങൾ ഉപയോക്താക്കൾക്ക് നിയന്ത്രിക്കാനാകും. ഇൻസ്റ്റാഗ്രാമിനെ അപേക്ഷിച്ച് മികച്ച ഫ്ലാഷും സൂം കൺട്രോളുകളും ഇതിലുണ്ട്. കൂടാതെ, AI ആനിമേഷൻ, ഗ്രീൻ സ്‌ക്രീൻ ബാക്ക്ഗ്രൗണ്ട് ചേഞ്ചസ്, വീഡിയോ ഓവർലേകൾ എന്നിവ പോലുള്ള AI സവിശേഷതകളും ആപ്പിൽ ഉൾപ്പെടുന്നു.
എഡിറ്റിംഗിനായി, ഉപയോക്താക്കൾക്ക് വിവിധ ഫോണ്ടുകൾ, സൗണ്ട് ഇഫക്റ്റുകൾ, വോയ്‌സ് ഇഫക്റ്റുകൾ, വീഡിയോ ഫിൽട്ടറുകൾ, സ്റ്റിക്കറുകൾ, മറ്റ് ഘടകങ്ങൾ എന്നിവ തിരഞ്ഞെടുക്കാം. പശ്ചാത്തല ശബ്‌ദം നീക്കം ചെയ്‌ത് വ്യക്തമായ ശബ്‌ദം സൃഷ്‌ടിച്ച് ഇതിന് ഓഡിയോ മെച്ചപ്പെടുത്താനും കഴിയും. ഇഷ്‌ടാനുസൃതമാക്കാൻ കഴിയുന്ന ഓട്ടോ ജനറേറ്റഡ് ക്യാപ്ഷനുകളും ആപ്പ് നൽകുന്നു.
എഡിറ്റിംഗ് ടൂളുകൾ മാത്രമല്ല, എഡിറ്റ്സ് വാഗ്ദാനം ചെയ്യുന്നത്. ആപ്പിലൂടെ പങ്കിടുന്ന വീഡിയോകൾ ലൈവ് ഇൻസൈറ്റ്സ് ഡാഷ്‌ബോർഡ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാനാകും. ക്രിയേറ്റേഴ്സിന് അവരുടെ വീഡിയോകൾ എത്ര ഫോളോവേഴ്‌സും നോൺ ഫോളോവേഴ്‌സും കണ്ടു എന്നതു പോലുള്ള എൻഗേജ്‌മെൻ്റ് ഡീറ്റെയിൽസ് കാണാനും സ്കിപ്പ് റേറ്റ്സ് പോലുള്ള മെട്രിക്‌സ് പരിശോധിക്കാനും കഴിയും. ഈ സ്ഥിതിവിവരക്കണക്കുകൾ വഴി അവരുടെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നതിനെ അടിസ്ഥാനമാക്കി ഭാവി വീഡിയോകൾ ആസൂത്രണം ചെയ്യാൻ ക്രിയേറ്റേഴ്സിനു കഴിയും.
പരസ്യം
പരസ്യം
Oppo Find N5, Find X8 Series, and Reno 14 Models to Get ColorOS 16 Update in November: Release Schedule