Photo Credit: Ministry of Railways
ഇന്ത്യയിലെ യാത്രക്കാർക്ക് റെയിൽവേ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം സ്വറെയിൽ (SwaRail) എന്ന പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ഈ സൂപ്പർ ആപ്പ് റെയിൽവേയുമായി ബന്ധപ്പെട്ട ഒന്നിലധികം സേവനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് ഒരുമിച്ചു ചേർക്കുന്നു. അതിനാൽ ഉപയോക്താക്കൾക്ക് വ്യത്യസ്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. സ്വറെയിൽ ഉപയോഗിച്ച്, യാത്രക്കാർക്ക് എളുപ്പത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും PNR സ്റ്റാറ്റസ് പരിശോധിക്കാനും യാത്ര ചെയ്യുമ്പോൾ ഭക്ഷണം ഓർഡർ ചെയ്യാനും കഴിയും. ട്രെയിൻ യാത്രക്കു വേണ്ടിയുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഉപയോക്താക്കൾക്ക് തടസ്സരഹിതമായ അനുഭവങ്ങൾ നൽകുന്നതിനുമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, ആപ്പിൻ്റെ ബീറ്റ വേർഷൻ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. റെയിൽവേയുമായി ബന്ധപ്പെട്ട ഒന്നിലധികം ആപ്പുകളുടെ ആവശ്യം ഒഴിവാക്കുക എന്നതാണ് സ്വറെയിൽ ആപ്പിൻ്റെ പ്രധാന ലക്ഷ്യം. ഈ ആപ്പ് ലോഞ്ച് ചെയ്യുന്നതിലൂടെ, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും രാജ്യത്തെ യാത്രക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാനും ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ റെയിൽവേ സേവനങ്ങൾക്കുള്ള ഏകജാലക പരിഹാരമെന്ന നിലയിൽ സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് സ്വറെയിൽ സൂപ്പർ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇത് നിലവിലുള്ള എല്ലാ റെയിൽവേ ആപ്പുകളെയും ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൂട്ടിച്ചേർക്കുന്നു. ഇതിലൂടെ യാത്രക്കാർക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് ഒരൊറ്റ ആപ്പിലൂടെ വ്യത്യസ്ത സേവനങ്ങൾ ആക്‌സസ് ചെയ്യാം.
സ്വറെയിൽ ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ വാങ്ങാനും പാഴ്‌സൽ, ചരക്ക് ഡെലിവറി വിശദാംശങ്ങളും പരിശോധിക്കാനും ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യാനും പരാതികൾക്കും സംശയങ്ങൾക്കും ‘റെയിൽ മഡാഡു'മായി ബന്ധപ്പെടാനും കഴിയും.
നിലവിൽ, ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ട്രെയിൻ ഷെഡ്യൂളുകൾ പരിശോധിക്കുന്നതിനും പ്രത്യേക ആപ്പുകൾ നൽകുന്നുണ്ട്. എന്നാൽ, കൂടുതൽ സൗകര്യപ്രദവും ഏകീകൃതവുമായ അനുഭവം പ്രദാനം ചെയ്യുന്ന, ഈ പ്രവർത്തനങ്ങളെല്ലാം സ്വറെയിൽ ഒരുമിപ്പിക്കുന്നു. ഉദാഹരണത്തിന്, PNR സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ, ഉപയോക്താക്കൾക്ക് ട്രെയിനിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കാണാനാകും.
ഒരു തവണ ലോഗിൻ ചെയ്യാനും എല്ലാ റെയിൽവേ സേവനങ്ങളും ആക്‌സസ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന സിംഗിൾ സൈൻ-ഓൺ ഫങ്ങ്ഷണാലിറ്റി ആപ്പ് അവതരിപ്പിക്കുന്നു. ഇത് IRCTC റെയിൽകണക്റ്റ്, UTS മൊബൈൽ ആപ്പ് എന്നിവയുമായി സംയോജിച്ചു പ്രവർത്തിക്കുന്നു, അതിനാൽ ഉപയോക്താക്കൾക്ക് ഈ ആപ്പുകളിൽ നിന്ന് നിലവിലുള്ള ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. അധിക സുരക്ഷയ്ക്കായി എം-പിൻ, ബയോമെട്രിക് ഓതൻ്റിക്കേഷനും ഇത് വാഗ്ദാനം ചെയ്യുന്നു.
നിലവിൽ, ആൻഡ്രോയിഡിനും ഐഒഎസിനുമായി ബീറ്റാ പതിപ്പിൽ സ്വറെയിൽ ലഭ്യമാണ്. ആപ്പ് മെച്ചപ്പെടുത്താൻ ഉപയോക്താക്കൾക്ക് അതിൻ്റെ സേവനങ്ങൾ വിലയിരുത്താൻ പരീക്ഷണം നടത്തി ഫീഡ്‌ബാക്ക് പങ്കിടാം. സമഗ്രമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം റെയിൽവേ മന്ത്രാലയം ഇത് ഔദ്യോഗികമായി അവതരിപ്പിക്കും.
പരസ്യം
പരസ്യം